My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Tuesday, 9 October 2018

സതി എന്താണെന്ന് അന്വേഷിക്ക് ആദ്യം...

...
സതി എന്ന ആചാരം അനാചാരമാണെന്ന് ആക്രോശിക്കും മുൻപ്... സതി എന്താണെന്ന് അന്വേഷിക്ക് ആദ്യം...
എങ്ങനെ അത് വന്നു എന്നന്വേഷിക്ക് ആദ്യം..

മതവെറി പിടിച്ച മദയാനകൾ ഭാരതത്തെ ആക്രമിച്ച് കീഴ്പ്പെടുത്താൻ വരുമ്പോ, അവനെതിരെ പടവെട്ടി മരിച്ച, പടയാളിയുടെ അമ്മയും ഭാര്യയും, സഹോദരിയും..അവരുടെ അഭിമാനം, മറ്റൊരുത്തന് മുന്നിലും കാഴ്ചവയ്ക്കാതിരിക്കാൻ അഗ്നിയിലേക്ക് സ്വയം ഇറങ്ങിപ്പോകുമായിരുന്നു..
ആ സ്ത്രീകളെല്ലാം.. ഹൈന്ദവരായിരുന്നു എന്ന ഒരു ബന്ധം ഉറപ്പിച്ച് പറയാം..

മുഹമ്മദ് ഗോറിയുടെ ഒരു കഥയുണ്ട്..
യുദ്ധം തോറ്റുമടങ്ങിയെത്തിയ ഗോറിയെ സ്വമാതാവ് കളിയാക്കി..
പൊടുന്നനെ, അടുത്തിരുന്ന കത്തുന്ന ചന്ദനത്തിരി എടുത്ത് മാതാവിനെ ഗോറി കുത്തി...
വേദനകൊണ്ട്... ദൈവത്തെ വിളിച്ച മാതാവിനോട് ഗോറി പറഞ്ഞത്...
"പടക്കളത്തിൽ മരിച്ചുവീണ മകന് വേണ്ടി, സ്വയം അഗ്നികുണ്ഡത്തിലേക്കിറങ്ങിപ്പോയ അമ്മമാരുടെ മക്കളോട്, ചന്ദനത്തിരി കൊണ്ട് പൊള്ളിച്ചപ്പോൾ ദൈവത്തെ വിളിച്ചുപോയ അമ്മയുടെ മകൻ എങ്ങനെ ജയിക്കാനാണ്..?" എന്നാണത്രേ...

അതേ... അനാചാരം എന്ന് ആധുനിക യുഗത്തിലിരുന്ന് നമ്മൾ നെറ്റീ ചുളിക്കുമ്പോൾ..

അളവറ്റ സമ്പത്തും ആഭിജാത്യവും, മഹാരഥൻമാരായ രാജാക്കൻമാരും ഉണ്ടായീരുന്നിട്ടും ഒരു രാജ്യത്തേക്കും അധിനിവേശം നടത്താത്ത ഭാരതമെന്ന രാജ്യം, ഒരു കാലഘട്ടത്തിൽ നേരിടേണ്ടി വന്ന അധിനിവേശങ്ങൾ, യുദ്ധങ്ങൾ, കൊള്ളയടിക്കലുകൾ, ലൈംഗീക അതിക്രമങ്ങൾ എന്നിവയുടെ കഥ പറയാനുണ്ടാകും ഒരുപക്ഷേ "സതി"ക്ക്...

ജീവൻ്റെ പാതി പടക്കളത്തിൽ ചോരയൊലിച്ച് തീർന്നു പോയിട്ടും..സ്വന്തം അഭിമാനം ഒരുത്തനും അടിയറവ് വയ്ക്കാതെ നെഞ്ച് വിരിച്ച് സ്വയം അഗ്നിയായി മാറിയ ഒരായിരം സ്ത്രീ ജനങ്ങളുടെ അഭിമാനം കൊള്ളിക്കുന്ന,  കഥ പറയാനുണ്ടാകും ഒരു പക്ഷേ "സതി" ക്ക്..!!

സതി അന്ന് ആ ജനതയ്ക്ക്  ആവശ്യമായിരിക്കാം ഇന്ന് അതല്ല,,, 

കോപ്പി

No comments: