ശബരിമലയിൽ പ്രായഭേദമന്യെ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയിലെ പ്രധാന നിരീക്ഷണങ്ങൾ ഇവിടെ വായിക്കാം.
..........
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് എഎം ഖാൻവിൽക്കർ :
■ ഒരു ഭാഗത്ത് സ്ത്രീകളെ ദേവതകളായി ആരാധിക്കുന്ന രാജ്യത്താണ് മറുവശത്ത് ക്ഷേത്രപ്രവേശനത്തിന് നിയന്ത്രണങ്ങൾ
■ സ്ത്രീ ഒരു തരത്തിലും പുരുഷനേക്കാൾ താഴെയല്ല.
■ ഒരു ദൈവവുമായുള്ള ബന്ധത്തെ ശാരീരികമോ ജൈവശാസ്ത്രപരമോ ആയ ഘടകങ്ങൾ വച്ചല്ല നിർവചിക്കേണ്ടത്.
■ ദൈവവുമായി വിശ്വാസികൾക്കുള്ള ബന്ധം ഏതെങ്കിലും ഉപാധികളുടെ അടിസ്ഥാനത്തിൽ അല്ല.
■ മതത്തിന്റെ യഥാർത്ഥ സത്തയ്ക്ക് വിരുദ്ധമാണ് ഇത്.
■ പ്രത്യേക മതവിഭാഗമായി അയ്യപ്പ ഭക്തരെ കണക്കാക്കാൻ ആകില്ല
■ നിയമത്തിന്റെ പിൻബലത്തോടെ സ്ത്രീകളെ ഒഴിവാക്കിയത് ഭരണഘടനാ വിരുദ്ധം.
■ ശബരിമലയിലെ പ്രവേശന നിയന്ത്രണം ഹിന്ദു സ്ത്രീകളുടെ ഭരണഘടന അവകാശങ്ങൾ ലംഘിക്കുന്നത്.
■ ഭരണഘടന ഉറപ്പ് നൽകുന്ന ആരാധനാ സ്വാതന്ത്രത്തിന് ജൈവിക സവിശേഷതയും ലിംഗവുമായി യാതൊരു ബന്ധവുമില്ല.
■ സ്ത്രീകൾ പുരുഷനേക്കാൾ താഴെയല്ല. മതപരമായ ആചാരങ്ങൾ ചിലപ്പോഴൊക്കെ ലിംഗ നീതി നിഷേധിക്കുന്നു.
■ മതം അടിസ്ഥാനപരമായി ജീവിത രീതിയാണ്. ചില ആചാരങ്ങൾ അസംബന്ധമാകുന്നു.
■ മതത്തിലെ പുരുഷ മേധാവിത്തത്തെ വിശ്വാസത്തിന് മേൽ ആധിപത്യം സ്ഥാപിക്കാൻ അനുവദിക്കരുത്
■ ഇരട്ടത്താപ്പ് സ്ത്രീകളുടെ അന്തസ് ഇടിക്കുന്നു.
ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്:
■ സ്ത്രീകൾ ദൈവത്തിന്റെ തരംതാണ സൃഷ്ടികൾ ആണെന്ന കാഴ്ചപ്പാട് ഭരഘടയ്ക്ക് നേരെയുള്ള കണ്ണടക്കലാണ്
■ മതപരമായ ആചാരങ്ങൾ അനുവർത്തിക്കാം. എന്നാൽ അത് ഭരണഘടനയ്ക്ക് അനുസൃതം ആയിരിക്കണം.
■ നൂറ്റാണ്ടുകളായി സമൂഹത്തിന്റെ ഇരുണ്ട നിഴലിൽ കിടക്കുന്ന ഇത്തരം ആചാരങ്ങളെ മോചിപ്പിക്കേണ്ടത് ഇന്നിന്റെയും നാളെയുടെയും ആവശ്യം.
■ സ്ത്രീകൾക്ക് അത്രയും ദുഷ്കരമായ പാതകളിലൂടെ തീർത്ഥാടനം നടത്താൻ ആകില്ലെന്ന വാദം പുരുഷ മേധാവിത്തത്തിന്റെ കാഴ്ചപ്പാട്.
■ സ്ത്രീകൾ വന്നു കഴിഞ്ഞാൽ ബ്രഹ്മചര്യ സ്വഭാവത്തെ ബാധിക്കുമെന്ന് പറയുന്നത് നിലനിൽക്കില്ല.
■ പുരുഷന്റെ ബ്രഹാമചര്യ സ്വഭാവത്തിന്റെ ഭാരം സ്ത്രീകളുടെ ചുമലിൽ ഇടരുത്
■ 41 ദിവസത്തെ വൃതമെടുക്കാൻ സ്ത്രീകൾക്ക് കഴിയില്ലെന്ന് പറയുമ്പോൾ അവരെ രണ്ടാം കിട മനുഷ്യരായി കണക്കാക്കുന്നത്
■ ആർത്തവത്തിന്റെ പേരിൽ സാമൂഹിക ബഹിഷ്‌കരണം ഭരണഘടനപരമല്ല.
ജസ്റ്റിസ് ആർ.എഫ്. നരിമാൻ:
■ നരസു അപ്പ മാലി കേസിലെ വിധി ആചാരങ്ങൾ സംബന്ധിചിടത്തോളം നല്ല നിയമമല്ല.
■ ഭരണഘടനയുടെ 26 അനുച്ഛേദ പ്രകാരം അയ്യപ്പ വിശ്വാസികൾ മതത്തിലെ പ്രത്യേക വിഭാഗമല്ല.
■ സ്ത്രീകൾക്ക് വ്രതം എടുക്കാൻ കഴിയില്ലെന്ന സങ്കല്പം അവർ ദുരബലർ ആണെന്ന ധാരണയിലാണ്.
■ ഭരണഘടനയുടെ 25 ആം അനുച്ഛേദത്തിന്റെ പരിരക്ഷ എല്ലാ വിഭാഗം ജനങ്ങൾക്കും ഉണ്ട്.
■ ആർത്തവവും സ്ത്രീകളുടെ ആരാധനാ സ്വാതന്ത്രവും തമ്മിൽ ബന്ധമില്ല
■ ഒരാളുടെ വ്യക്തിത്വം ഇല്ലാതാക്കുന്ന എന്തും ഭരണഘടനാ വിരുദ്ധമാണ്. സ്ത്രീകളെ രണ്ടാംകിട പൗരകളായി കാണുന്നത് ഭരണഘടനയ്ക്ക് നേരെയുള്ള കണ്ണടകൽ
■ വ്യക്തികളുടെ അന്തസ് മൗലികാവകാശങ്ങളുടെ അവിഭാജ്യ ഘടകമാണ്.
■ ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങളുടെ പേരിലുള്ള ധാർമ്മികത നൈമിഷികമാണ്
■ ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾ സമൂഹത്തിന്റെ മാറ്റത്തിന് അനിവാര്യ ഘടകങ്ങളാണ്.
■ സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത് കേരള ക്ഷേത്ര പ്രവേശന നിയമത്തിന് തന്നെ വിരുദ്ധം.
■ സ്ത്രീപ്രവേശന നിയന്ത്രണവുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കണമെന്ന വാദം അംഗീകരിക്കാൻ ആകില്ല. ഒരു റിട്ട് ഹർജിയിൽ തെളിവുകൾ എന്നാൽ സത്യവാങ്മൂലങ്ങൾ ആണ്.
■ സ്ത്രീകൾക്ക് മതാചാരങ്ങളിൽ തുല്യ അവകാശമാണ് ഉള്ളത്
ജസ്റ്റിസ് ഇന്ദു മൽഹോത്ര:
■ യുക്തിയുടെ കണ്ണിലൂടെയല്ല മതത്തെ നോക്കേണ്ടത്
■ ശബരിമലയ്ക്ക് വ്യതിരിക്തമായ സ്വഭാവമാണുള്ളത്. അതു കൊണ്ട് അയ്യപ്പ ഭക്തന്മാർ പ്രത്യേക വിഭാഗം.
■ സർക്കാരിന് ഫണ്ട് ലഭിക്കുന്നത് ദേവസ്വം ബോർഡിൽ നിന്നാണ്. കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിൽ നിന്നല്ല
■ ആഴത്തിലുള്ള മതപരമായ വിഷയങ്ങളിൽ കോടതി ഇടപെടേണ്ടതില്ല.രാജ്യത്തിന്റെ മതേതര അന്തരീക്ഷം നിലനിർത്താൻ മതപരമായ കാര്യങ്ങളിൽ ഇടപെടരുത്.
■ സതി പോലെ ജീവഹാനി ഉണ്ടാക്കുന്ന ദുരാചാരങ്ങളിൽ മാത്രം ഇടപെട്ടാൽ മതി.
■ ശബരിമല കേസിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങൾ എല്ലാ മതങ്ങളിലും ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നവയാണ്.
■ ശബരിമല ക്ഷേത്രത്തിനും പ്രതിഷ്ഠയ്ക്കും ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങളുടെ പരിരക്ഷ ഉണ്ട്.
■ അതേ വിഭാഗത്തിൽ നിന്നും മതത്തിൽ നിന്നുമുള്ള ആളുകൾ പരാതി ഉന്നയിചാൽ മാത്രമാണ് കോടതി ഇത് പരിശോധിക്കേണ്ടത്
■ ഇന്ത്യയിൽ നാനാവിധത്തിലുള്ള ആചാരങ്ങൾ ഉണ്ട്. ബഹുസ്വര സമൂഹത്തിൽ ഭരണഘടനാപരമായ ധാർമ്മികത യുക്തിസഹമല്ലാത്ത ആചാരങ്ങളും അനുവദിക്കുന്നുണ്ട്.
■ മതാചാരങ്ങൾ തുല്യതയ്ക്കുള്ള അവകാശത്തിന്റെ ഉരകല്ലിൽ തട്ടിച്ചു നോക്കേണ്ടതില്ല.
No comments:
Post a Comment