My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Monday, 26 September 2016

യുദ്ധക്കൊതിയന്മാരുടെ ശ്രദ്ധയ്ക്ക് , പറഞ്ഞു പഴകിയ കഥ ഒന്നുക

യുദ്ധക്കൊതിയന്മാരുടെ ശ്രദ്ധയ്ക്ക് , പറഞ്ഞു പഴകിയ കഥ ഒന്നുകൂടി പറയുന്നു .

ലോകത്തിൽ ഇന്നേവരെ നടന്നതിൽ വച്ചേറ്റവും വലിയ ആണവ വിസ്ഫോടനമാണ് സോവിയറ്റ് യൂണിയൻ പരീക്ഷിച്ച Tsar Bomba . റഷ്യൻ അധീനതയിലുള്ള ആൾപ്പാർപ്പില്ലാത്ത severny ദ്വീപിൽ വീണ Tsar Bomba ഒരു പാഠപുസ്തകം ആയിരുന്നു . എന്ത് കൊണ്ട് ആണവരാഷ്ട്രങ്ങൾ തമ്മിൽ യുദ്ധം പാടില്ല എന്ന പാഠം ലോകത്തെ പഠിപ്പിച്ച പാഠപുസ്തകം. 1961 ൽ നിർമ്മിച്ച ഈ ബോംബ് 50 മെഗാടൺ വിസ്ഫോടന ശേഷിയുള്ളതായിരുന്നു. 100 മെഗാടൺ ശേഷി പ്ലാനിട്ടിരുന്നെങ്കിലും ബോംബ് ഡ്രോപ്പ് ചെയ്യാൻ പോകുന്ന വിമാനം തിരിച്ചെത്തില്ല എന്ന ഭയത്താൽ അവരത് പാതിയായി കുറച്ചു. എന്നിട്ടും വിമാനം രക്ഷപെട്ടത് കഷ്ടിച്ചാണ്. വിസ്ഫോടനം സൃഷ്‌ടിച്ച Mushroom 45 കിലോമീറ്റർ വ്യാപ്തിയിൽ പടർന്നു , 68 കിലോമീറ്റർ അതിനു ഉയരമുണ്ടായിരുന്നു. ഗ്രൗണ്ട് സീറോയിൽ നിന്നും 54 കിലോമീറ്റർ അകലെ പരീക്ഷണാവശ്യങ്ങൾക്കായി നിർമ്മിച്ച വീടുകൾ എല്ലാം നശിച്ചു. 1000 കിലോമീറ്റർ അകലെ കാണാവുന്ന പ്രകാശം ബോംബ് സൃഷ്ട്ടിച്ചു.
ഇനി പറയുക , ഈ ബോംബ് നിങ്ങളുടെ നഗരത്തിൽ വീണാൽ ? നിങ്ങളുടെ കുടുംബം , സുഹൃത്തുക്കൾ ഉൾപ്പെടുന്ന പ്രദേശത്തു വീണാൽ ?

1986 ൽ സോവിയറ്റ്ഉ യൂണിയന്റെ തന്നെ ഉക്രെയ്നിലെ Chernobyl ആണവ നിലയത്തിലെ സ്ഫോടനവും തുടർന്നുണ്ടായ വാതക ചോർച്ചയും മൂലം ആ പ്രദേശം തന്നെ ഉപേക്ഷിക്കപ്പെട്ടു. അണുവികിരങ്ങൾ ഏറ്റു രോഗബാധിതരായി മരണപ്പെട്ടവരുടെ സംഘ്യ ലക്ഷത്തിനടുത്തു വരും. ഇനിയുമൊരു ഇരുപതിനായിരം കൊല്ലങ്ങൾ ആ പ്രദേശം മനുഷ്യവാസ യോഗ്യമല്ല.
ഇനി ചിന്തിക്കുക , നിങ്ങളുടെ വീടും , നഗരവും , ചുറ്റുവട്ടവും അണുവികിരണങ്ങളാൽ നിറഞ്ഞ് ആയിരക്കണക്കിന് കൊല്ലങ്ങൾ വാസ യോഗ്യമല്ലാതെ വന്നാൽ ? നിങ്ങളുടെ ഗതി എന്താകും ? നിങ്ങളും കുടുംബവും ആയുഷ്കാലം മുഴുവൻ നേടിയതെല്ലാം ഒരു മിനിറ്റിൽ നഷ്ടമായാൽ ?

കര അതിർത്തി പങ്കിടുന്ന ആണവരാജ്യങ്ങൾ തമ്മിൽ യുദ്ധം വേണം എന്ന് മുറവിളി കൂട്ടുന്നവർ ശരിക്കും ചെയ്യുന്നത് തലക്ക് മുകളിൽ തൂങ്ങുന്ന വാളിന്റെ നൂലറക്കുകയാണ്. ഇന്ത്യയെക്കാളേറെ ആണവായൂദ്ധങ്ങൾ പക്കലുള്ള , യാതൊരു വിധമായ പൊളിറ്റിക്കൽ നിയന്ത്രണങ്ങളും അവയ്ക്ക് മേൽ ഇല്ലാത്ത പാകിസ്ഥാൻ ഒരു യുദ്ധമുണ്ടായാൽ അവ ഉപയോഗിക്കില്ല എന്ന് ആർക്ക് എന്തുറപ്പ് ? ഈ യുദ്ധത്തിൽ ജയിക്കുന്നവനെയല്ല , തോൽക്കുന്നവനെയാണ് ഭയപ്പെടേണ്ടത്. അതിർത്തിയിലെ വെടിവെയ്പ്പല്ല യുദ്ധം , യഥാർത്ഥ യുദ്ധം എന്നാൽ ഇൻവേഷൻ കൂടിയാണ്. ബലം പ്രയോഗിച്ചുള്ള കടന്നു ചെല്ലൽ. അതംഗീകരിക്കാൻ ഏതെങ്കിലും രാജ്യം തയ്യാറാകുമോ ? അവർ ആണവായൂദ്ധം പ്രയോഗിക്കുക തന്നെ ചെയ്യും. അവർക്കു നഷ്ടപ്പെടാൻ ഒന്നുമില്ല . എന്നാൽ ഇന്ത്യക്ക് ? ലോകത്തിലെ ഏറ്റവും വലിയ 7 മത്തെ ഇക്കോണമി ആയ , ചൊവ്വയിൽ വരെ മുദ്ര പതിപ്പിച്ച നമ്മൾ കഴിഞ്ഞ അര നൂറ്റാണ്ടു കൊണ്ട് നേടിയെടുത്തതെല്ലാം വലിച്ചെറിഞ്ഞു ശിലായുഗത്തിലേക്ക് മടങ്ങി പോകുന്നതിനു തുല്യമാകുമത്. ഇനി ഇന്ത്യ പാകിസ്ഥാനെ തകർത്തു വിജയം നേടി എന്ന് വയ്ക്കുക .അപ്പോൾ അവിടെ നിന്നും ആരംഭിക്കാൻ പോകുന്ന കോടിക്കണക്കിനു മനുഷ്യരുടെ കുടിയേറ്റം എങ്ങനെ തടയും ? എന്ത് പ്രതിവിധിയാണ് അതിനുള്ളത് ?

നിരന്തരമായി നമ്മളെ ആക്രമിക്കുന്ന തീവ്രവാദികൾക്ക് മറുപടി കൊടുക്കണ്ടേ ? വേണം. നമ്മുടെ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥർ ചിന്തിക്കാനും പ്രവർത്തിക്കാനും പ്രാപ്തരാണ്. നമ്മുടെ സുരക്ഷയ്ക്ക് മുൻഗണന കൊടുത്തു കൊണ്ട് തന്നെ വേണ്ടത് ചെയ്യാൻ അവർക്ക് സാധിക്കും. ടീവിയിൽ റെസ്ലിങ് കാണാൻ കാത്തിരിക്കുന്ന കുട്ടിയുടെ മനസ്സോടെ യുദ്ധം കാണാൻ കൊതി കൊണ്ടിരിക്കുന്നവർ അൽപ്പം ചരിത്രം പഠിച്ചാൽ ആ കൊതിയങ്ങു മാറികിട്ടും.

"" ഇനി പാകിസ്ഥാൻ അനങ്ങിയാൽ നമ്മൾ കയറിയങ്ങു തകർക്കും "" എന്ന ധാരണ ജനങ്ങൾക്ക് ഉണ്ടാക്കി വെച്ചതിൽ നരേന്ദ്ര മോഡി എന്ന പ്രധാനമന്ദ്രിയുടെ പങ്ക് ചില്ലറയല്ല. പണ്ട് മിതഭാഷിയും വികാരത്തിനടിമപ്പെടാത്തവുമായ മൻമോഹൻ സിംഗിനെ ഇത്തരം അവസരങ്ങളിൽ പിന്തുണയ്ക്കുന്നതിനു പകരം അവസരം നോക്കി രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ശ്രമിച്ച മോദിയെ ഇന്നത് തിരിഞ്ഞു കൊത്തുകയാണ്. മോഡി ഇന്നു മറുപടി പറയേണ്ടി വരുന്നത് എതിർപക്ഷത്തോടല്ല , സ്വന്തം ആരാധകരോടാണ്.

അതി വൈകാരികമായി ദേശസ്നേഹം ചൊരിഞ്ഞു കൊണ്ട് യുദ്ധത്തിന് വേണ്ടി മുറവിളികൂട്ടുന്ന ബ്ലോഗെഴുത്തു സൂപ്പർ സ്റ്റാറുകളും മറ്റു നേതാക്കളും ഏത് നിമിഷവും ലോകത്തിലെ ഏത് സുരക്ഷിത താവളത്തിലേക്കും പറക്കാൻ കെൽപ്പുള്ളവരാണ്. നിങ്ങൾ അങ്ങനെയാണോ ?

ഇനി മറിച്ചൊരു ചിന്ത . നമ്മൾ അക്രമിക്കപ്പെട്ടാൽ ? ഒരു വൻ കടന്നു കയറ്റവും യുദ്ധവും നേരിടേണ്ടി വന്നാൽ ? അത് സുരക്ഷയ്ക്കും സുഖജീവിതത്തിനും അപ്പുറം നമ്മുടെ നിലനിപ്പിനു വേണ്ടിയുള്ള പോരാട്ടമാണ്. ഇന്ത്യയിൽ എല്ലാ തരത്തിലുമുള്ള മത തീവ്രവാദികളുണ്ട് , വിഘടനാവാദികളുണ്ട് , കള്ളന്മാരും , കൊലയാളികളും , കറപ്പറ്റ്സും ഉണ്ട്. പക്ഷെ ഒപ്പം 130 കോടി മനുഷ്യരുടെ വീട് കൂടിയാണ് ഇന്ത്യ. ഞാൻ ഇന്നത്തെ ഭരണകൂടത്തിനെതിരാണ് , പക്ഷെ രാജ്യത്തിനെതിരല്ല. ഭരണകൂടത്തിനെതിര്‌ നിൽക്കണമെങ്കിൽ പോലും ഞാൻ ചവിട്ടി നിൽക്കുന്ന മണ്ണ് അവിടെ വേണമെന്ന് എനിക്ക് ബോധ്യമുണ്ട്. നമ്മൾ 130 കോടി ജനങ്ങളാണ് , നമുക്കാരും അഭയം തരില്ല , കോടിക്കണക്കിനു ഇന്ത്യക്കാരെ ഏറ്റെടുക്കാൻ ഒരു സമ്പന്ന രാജ്യവും തയ്യാറാകില്ല , ഇവിടുത്തെ ഭൂരിപക്ഷം ദരിദ്രരായ ഇരുണ്ട നിറമുള്ള ഇന്ത്യൻ മുസ്ലിമിനെ ഒരറബി രാജ്യവും കൈപിടിച്ചു കയറ്റില്ല. ഇന്നും അവനവന്റെ ഗ്രാമം വിട്ടു പുറത്തു പോയിട്ടില്ലാത്ത പാവങ്ങൾക്ക് കാൽനടയായി താണ്ടാവുന്ന ദൂരം താണ്ടി മരിച്ചു വീഴുകയെ നിവ്യത്തിയുള്ളു. നമുക്ക് പോകാൻ പിന്നെ ഇന്ത്യൻ മഹാസമുദ്രം മാത്രമേ ഉള്ളു. അത് കൊണ്ട് ഗതി കെട്ടാൽ നമ്മൾ പ്രതികരിക്കണം . Never use first policy യിൽ വിശ്വസിക്കുന്ന നമ്മൾ നിലനിൽപ്പിനാവശ്യമായാൽ അത് ചെയ്യണം. അത് പക്ഷെ തിന്നിട്ടു എല്ലിൻറ്റിടയിൽ കയറി ടീവിയിൽ യുദ്ധം കാണാൻ വേണ്ടിയല്ല.

നമ്മൾ ഇവിടെ തന്നെ ഉണ്ടാകണം , ഉണ്ടാകും.

Thursday, 22 September 2016

Challenge against Collegium System: Kerala HC DB remits back the matter to Single Judge to decide afresh on maintainability [Read Order] | Live Law

Challenge against Collegium System: Kerala HC DB remits back the matter to Single Judge to decide afresh on maintainability [Read Order] | Live Law: A Division Bench of High Court of Kerala, has remitted back a writ petition challenging collegium system of appointment of Judges to be considered afresh by the single bench . The single bench has been directed to consider the writ petition on the issue of maintainability . The registry of the court had earlier raised …

Plea in Kerala HC against Collegium system of Appointment of Judges

Plea in Kerala HC against Collegium system of Appointment of Judges: The Appellant had approached the single bench,seeking an order of ad-interim injunction direction, to refrain from proceeding any further with the selection

Tuesday, 20 September 2016

Human body the unknown miracle you don't believe

⚠ശരീരം ചോദിക്കുന്ന ചോദ്യങ്ങൾ....

മഹാത്ഭുതമല്ലേ സഹോദരാ നമ്മുടെ ശരീരം...?

തലച്ചോർ...

490 കിലോമീറ്റർ നീളമുള്ള രക്തക്കുഴലുകൾ..!
1 മസ്തിഷിക സെല്ലിൽ  എൻസൈക്ലോപീഡിയ
ബ്രിട്ടാനിക്കയുടെ 5 ഇരട്ടി
വിവരങ്ങൾ ശേഖരിക്കാം..!
ബ്രെയ്നിന്റെ നിർദേശങ്ങൾ
170 മൈൽ വേഗത്തിൽ നാഡി കോശങ്ങളിലൂടെ കുതിക്കുന്നു..!
എക്സ്പ്രസ് ഹൈവേയിലെ വാഹന സഞ്ചാരത്തേകൾ അതിവേഗം..!
ഒരു സെക്കന്റിൽ "1 ലക്ഷം" സന്ദേശങ്ങൾ...!
ശ്വാസം, രക്ത പ്രവാഹം,
വിശപ്പ്, ദാഹം,
അംഗചലനങ്ങൾ,
കൺ പോളകളുടെ അനക്കം
പോലും തലച്ചോർ നിയന്ത്രിക്കുന്നു..!
നമ്മുടെ മസ്തിഷ്കം
25 വാട്സ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു..!
ഒരു ബൾബിന്
പ്രകാശിക്കാനുള്ള പവർ...!
ഭാരം 1.3 കിലോഗ്രാം മാത്രം... !
വ്യാപ്തി
14 cm x 16 cm x 9 cm
മാത്രവും!

⚡⚡⚡⚡⚡⚡⚡⚡⚡⚡
ഇതൊക്കെ നൽകിയവനേക്കാൾ നമ്മെ സ്നേഹിക്കുന്ന മറ്റാരെങ്കിലുമുണ്ടോ?

ഹൃദയം〰

1 മിനുട്ടിൽ 70 തവണ മിടിക്കുന്നു..!
അപ്പോൾ ഒരു ദിനം 1 ലക്ഷം തവണ ...!
ഇത് മാതാവിന്റെ ഗർഭഗ്രഹം മുതൽ   മിടിച്ചു കൊണ്ടേയിരിക്കുന്നു!
ഈ മിടിപ്പ് വഴി ശരീരത്തിലെ 75 ട്രില്യന്‍ കോശങ്ങളിലേക്കും ഹൃദയം, രക്തം പമ്പ് ചെയ്തു കൊണ്ടേയിരിക്കുന്നു...!
60 വയസ്സ് വരെ  ഒരു വ്യക്തിക്ക് ജീവിക്കാൻ ഏകദേശം 10,000 ഓയില്‍ ടാങ്കറുകളിൽ വഹിക്കപ്പെടുന്ന  രക്തം വേണം..!

#⃣ആരാണ് ഇതിന്റെ ഉടമസ്ഥൻ?
#⃣അവനോട് നമുക്ക് കടപ്പാടില്ലെ?

രക്തക്കുഴലുകൾ

ഒരു മനുഷ്യന്റെ ശരീരത്തിലെ രക്തക്കുഴലുകളുടെ നീളം
96560 കിലോമീറ്റർ..!
ഭൂമിയുടെ ചുറ്റളവ്
40075 കിലോമീറ്റർ...!
അഥവാ ഒരൊറ്റ മനുഷ്യ
ശരീരത്തിലെ രക്തക്കുഴലുകൾക്ക്  തന്നെ ഭൂമിയെക്കാൾ രണ്ടിരട്ടി വലിപ്പമുണ്ട്…!
എങ്കിൽ 700 കോടി മനുഷ്യരുടെ രക്ത സഞ്ചാര പാത ഒരുക്കിയവൻ എത്ര ഉന്നതൻ?

ശ്വാസ കോശം                            
രക്തക്കുഴലുകളിൽ
ഓക്സിജൻ എത്തിക്കലാണ് ധർമ്മം... !
കാഴ്ചയിൽ ഏതാനും
സെന്റീമീറ്റർ മാത്രം..!
എന്നാൽ
ശ്വാസ കോശം തുറന്നാൽ ഒരു ടെന്നീസ് കോർട്ടിന്റെ വ്യാപ്തി...!

ആരാണിത് ചിട്ടപ്പെടുത്തിയത്?
ഒരു മൊട്ടു സൂചി പോലും സ്വയംഭൂ അല്ലെങ്കിൽ ഇതെല്ലാം ആകസ്മികമാണോ...?

കിഡ്നി☀

രക്തക്കുഴലുകളിൽ മാലിന്യം എത്തുന്നത് തടയുന്നു....
എല്ലാ ദിവസവും 180 ലിറ്റർ രക്തം അരിച്ചെടുക്കുന്നു..

ആമാശയം

ദഹന പ്രക്രിയയാണ് ജോലി...!
ദഹനത്തെ സഹായിക്കാൻ
അതി ശക്ത സംഹാരശേഷിയുള്ള ഹൈഡ്രോ ക്ലോറിക്ക്
ആസിഡുകൾ ഇവിടെ ധാരാളം..!
ഈ ആസിഡുകൾക്ക്
ഒരു ബ്ലേഡിനെ പോലും
നശിപ്പിക്കാൻ  കഴിയും..!
എന്നാൽ ആമാശയം ഇതിൽ
നിന്നും സംരക്ഷിക്കപ്പെടുന്നു...!?
കാരണം ഒരോ മൂന്ന് ദിവസത്തിലും ഒരു പ്രത്യേക പാട പുതുതായി നിർമിക്കപ്പെട്ട് കൊണ്ടിരിക്കുന്നു..!
ഒരു വ്യക്തിക്ക് തന്നെ അയാളുടെ ആയുസ്സിൽ എത്ര പാടകൾ പണിയണം..!

കോടിക്കണക്കിന് മനുഷ്യർക്ക് ഓരോ ദിവസവും ഇത് ചെയ്ത് കൊടുക്കുന്ന
ആ സംരക്ഷകൻ പോരേ നമുക്ക്?

ഡി.എൻ.എ♒

ഏറ്റവും വലിയ വിവര ശേഖരണി..!
മനുഷ്യ ശരീരത്തിൽ കോടിക്കണക്കിന് കോശങ്ങൾ .!
ഓരോ കോശത്തിലും
ഒരു ഡി.എൻ.എ..!
ഒരോ ഡി.എൻ.എ യിലും
ആയിരം വോള്യം പുസ്തകങ്ങൾ..!
ഒരോ പുസ്തകത്തിലും 
ഒരു ലക്ഷം പേജുകൾ..!

നഗ്ന നേത്ര ഗോചരമല്ലാത്ത ഈ ചെറു പ്രതലം ഇത്ര വിശാലമാക്കുന്നവൻ ആരാണ്?
അവനെക്കാൾ നമുക്ക് ആവശ്യങ്ങൾ നിർവ്വഹിച്ച് തരാൻ ആരുണ്ട്?

☝സുഹൃത്തെ...
താങ്കൾ ഈ ഭൂമിയിൽ
നിലനിൽക്കാൻ ഒരോ നിമിഷവും
കോടിക്കണക്കിന് രാസപ്രവർത്തനങ്ങൾ താങ്കളുടെ ശരീരത്തിൽ നടന്ന് കൊണ്ടിരിക്കുന്നു..!
ഇതിന്റെ എല്ലാം ഉടമസ്ഥൻ ആരാണ്?❓

ആ സ്രഷ്ടാവിനു  പറയുന്ന പേരാണ് .. ദൈവം..
■അവനു തുല്യനായി ആരുമില്ല,
■അറിവിനും കഴിവിനും പരിധിയുമില്ല,
■ഉറക്കവും മയക്കവുമില്ല,
■ജനനമില്ല, മരണമില്ല,
■പ്രതിമയും രൂപവുമില്ല,
■സൂര്യന്റെ ചന്ദ്രന്റെ അഗ്നിയുടെ ഉടമ,
■സകലത്തിനും  സ്രഷ്ടാവ്,

Wednesday, 7 September 2016

Is sugar,pressure,cholesterol all are fake or ignorence of medical science

​ഷുഗർ,  പ്രഷർ,  കൊളസ്ട്രോൾ , എന്നതു  തട്ടിപ്പോ വൈദ്യ ശാസ്ത്രത്തിന്റെ              അജ്ഞതയോ ?​

         "SUGAR"

➡  1994 നു മുന്പ് മൂത്രത്തിലെ  ഷുഗർ,...,  urine strip ഉപയോഗിച്ചു  green, yellow, red,   എന്ന തൊതിൽ ആണു അളന്നിരുന്നത് .

➡ രക്തത്തിൽ 180 നു മുകളിൽ പഞ്ചസാര ഉണ്ടായാൽ   അതു മൂത്രത്തിൽ കൂടി  ശരീരം പുറം തള്ളും എന്നതാണു  സത്യം .
""അതു ശരീരത്തിന്റെ ശുദ്ധീകരണ പ്രക്രിയ ആണു.""

➡ "മൂത്രത്തിലെ പഞ്ചസാര" അന്നു നിർണയിച്ചത്....
    
➡ green*** രോഗം ഇല്ല ( 180 വരെ)

➡   yellow, ****   200 നു  മുകളിൽ (medium)

➡  red ****  240 നു മുകളിൽ... എന്നു വേണം അനുമാനിക്കാൻ.

➡  1994 ഓടു കുടി വൈദ്യ ശാസത്രം ബ്ലഡ്‌ ഷുഗർ ടെസ്റ്റും, അതിനു രാസ മരുന്നും ആയി മുന്നോട്ടു വന്നു. 

കച്ചവട താല്പര്യം മുന്നിൽ കണ്ടു  കൊണ്ടു 140 നു മുകളിൽ  ബ്ലഡ്‌ ഷുഗർ  ഉള്ളതു രോഗം ആണു എന്നു  അവർ വിധി എഴുതി. 
 

➡   മരുന്നു കമ്പനികളുടെ ആവശ്യ പ്രകാരം കൂടുതൽ രോഗികളെ സൃഷ്ടിക്കാൻ വേണ്ടി 1997 മുതൽ 126 നു മുകളിൽ ബ്ലഡ്‌ ഷുഗർ എന്നതു രോഗം ആക്കി .

➡   അങ്ങനെ കൂടുതൽ  ജനങ്ങൾ രോഗികൾ ആയി .

➡ ദ്രോഹം അവിടം കൊണ്ടു അവസാനിച്ചില്ല.

➡    2003 ൽ അമേരിക്കൻ ഡയബറ്റിസ്  അസോസിയേഷൻ അതു 100 ആയി കുറച്ചു. 100 നു മുകളിൽ ഉള്ളവരെ എല്ലാം അവർ രോഗികൾ ആക്കി .

➡    അങ്ങിനെ ഓരോ രാജ്യത്തെയും പകുതിയോളം ജനങ്ങൾ പ്രമേഹ രോഗികൾ ആക്കപ്പെട്ടു .

➡    അമിതം ആയ രാസ മരുന്നുകളുടെ ഉപയോഗം വൃക്ക രോഗം ഉണ്ടാക്കി . ആന്തരിക അവയവങ്ങൾ നശിച്ചു തുടങ്ങി.

➡    വൃക്ക രോഗത്തിനു കാരണം ഷുഗർ നിയന്ത്രണത്തിൽ ആകാത്തത് ആണു  എന്നു വൈദ്യ സംമൂഹം ജനങ്ങളെ പഠിപ്പിച്ചു .

➡    ശരീരത്തിൽ അധികമായിട്ടുള്ള ഷുഗർ കൂടുതൽ വെളളം കുടിച്ചാൽ  മൂത്രത്തിൽ കുടി തന്നെ പുറം തള്ളപ്പെടും എന്നുളള സത്യം ജനങ്ങൾക്ക് അറിയില്ല .

➡  ഷുഗർ രോഗി ആയ വ്യക്തി എന്നും രോഗി ആയി തുടരണം എന്ന ആസുത്രിതം ആയ ലക്ഷ്യത്തോടെ ആണു രോഗിയെ കൊണ്ടു രാസ വിഷം തീറ്റിക്കുന്നത്.

ഈക്കഥ തന്നെ ബ്ലഡ് പ്രഷർ ലവലിന്റെ പിന്നാമ്പുറങ്ങളിലേക്ക് പോയാലും കിട്ടും.
FDA യും മരുന്നു കമ്പനികളും തമ്മിലുള്ള ടൈ അപ്പ്,
പണം വാങ്ങൽ, കൊളസ്ട്രോൾ ലെവൽ താഴ്ത്തൽ,
ഒന്നും യാതൊരു മാറ്റവുമില്ലാതെ ആവർത്തിക്കുന്നു.

മെഡിസിന്‍ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാരാരും സ്വന്തമായി  ഗവേഷണം നടത്തിയിട്ടല്ല ബിരുദം നേടി  ഇറങ്ങുന്നത്. തങ്ങളെ പറഞ്ഞു പഠിപ്പിക്കുന്ന ഇത്തരം തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവരും രോഗ നിര്‍ണ്ണയം നടത്തുന്നതും മരുന്ന് നിര്‍ദേശിക്കുന്നതും.

ഹൈ BP , കൊളസ്ട്രോൾ എന്നിവ രോഗം ആണു എന്ന ധാരണ ഉണ്ടാക്കി ജനങ്ങളെ കൊണ്ടു രാസ മരുന്നു തീറ്റിച്ചു തുടങ്ങിയ 1987 നു  ശേഷം അറ്റാക്ക്‌ 200 ഇരട്ടിയിൽ അധികം വർദ്ധിച്ചു ...

2000 മരുന്നുകൾ കഴിഞ്ഞ മാസം മാത്രം നിരോധിച്ചു. ബാക്കിയുള്ളവ ദയാവധം കാത്ത് കിടക്കുന്നു.
കഴിച്ചവരെ നിരോധിക്കുമോ?

മരുന്നു പരീക്ഷണങ്ങളിൽ കൊല്ലപ്പെട്ടവർ പതിനായിരങ്ങൾ
കരൾ തകർന്നവർ,
വൃക്ക തകർന്നവർ,
ഹൃദയം തകർന്നവർ,
പാൻക്രിയാസ് തകർന്നവർ എത്ര?

നമ്മുടെ ആരോഗ്യം നമ്മുടെ മാത്രം ഉത്തരവാദിത്തം

Share to our brothers and sisters

You are doing a social help