My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Sunday, 14 October 2018

പിറവം പള്ളി തർക്ക കേസിൽ സംസ്ഥാന സർക്കാരിനെ വിമർശിക്കുന്നവർ അറിയാൻ

*പിറവം പള്ളി തർക്ക കേസിൽ സംസ്ഥാന സർക്കാരിനെ വിമർശിക്കുന്നവർ അറിയാൻ*
*******************************

മുഖ്യമന്ത്രി പിണറായി വിജയൻറെ കീഴിൽ ഉള്ള ആഭ്യന്തര വകുപ്പ് പക്വതയോടെ ഉള്ള നിലപാട് ആണ് പിറവം പള്ളി തർക്ക കേസിൽ സ്വീകരിച്ചത്. വിശ്വാസവും ആയി ബന്ധപ്പെട്ട വിഷയത്തിൽ ജനാധിപത്യപരമായി തെരെഞ്ഞെടുക്കപെട്ട സർക്കാരിന് എല്ലാ വികാരങ്ങളും ഉൾക്കൊള്ളേണ്ടി വരും. വിധി സുപ്രീം കോടതിയുടേത് ആണെങ്കിലും സമൂഹത്തിലെ ക്രമസമാധാനം തകർക്കുന്ന നിലപാട് സർക്കാരിന് സ്വീകരിക്കാൻ ആകുമോ ?

ചീഫ് സെക്രട്ടറി ടോം ജോസിന് ഒന്നാം എതിർ കക്ഷി ആക്കി പിറവം സെയിന്റ് മേരീസ് ഓർത്തോഡോക്സ് സിറിയൻ ചർച്ച് വികാരി സക്കറിയ വട്ടക്കാട്ടിൽ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന കോടതി അലക്ഷ്യ ഹർജിയിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി ഈ കേസുമായി ബന്ധപ്പെട്ട് കേരള ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.

സുപ്രീം കോടതി വിധി നടപ്പിലാക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇരു വിഭാഗങ്ങളെയും അറിയിച്ചിട്ടുണ്ട്. 2018 മെയ് 15 ന് മുഖ്യമന്ത്രി പരിശുദ്ധ മോറാൻ മാർ ഇഗ്നേഷ്യസ് അപ്രേം ദ്വിതീയൻ പ്രാത്രിയാർക്കീസ് ബാവക്ക് കത്ത് എഴുതി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ പരിശുദ്ധ ബാവ തിരുമേനി മറുപടി നൽകി.  മെയ് 23 ന് ബാവയും മുഖ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷം പ്രശ്‌ന പരിഹാരത്തിന് ഈജിപ്റ്റിൽ ഉൾപ്പടെ സഭ നേതാക്കൾ കൂടി കാഴ്ച നടത്തിയതായും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആഭ്യന്തര വകുപ്പ് ഹൈകോടതിയെ അറിയിച്ചിരിക്കുന്ന മറ്റ് പ്രധാനപ്പെട്ട കാര്യങ്ങൾ ഇവ ആണ്. ഏതാണ്ട് 200 ഓളം യാക്കോബായ സഭാ വിശ്വാസികൾ പകലും രാത്രിയും പള്ളിയിൽ സംഘടിച്ച് നിൽക്കുക ആണ്. ഓർത്തോഡോക്സ് വിശ്വാസികൾ പിറവം പള്ളിയിൽ കയറുന്നത് തടയാൻ ആണിത്. ഇത് മറികടന്ന് ഓർത്തോഡോക്സ് വിശ്വാസികൾ പിറവം പള്ളിയിൽ കയറിയാൽ അത് വലിയ ക്രമസമാധാന പ്രശനം ഉണ്ടാക്കും. അത് പ്രശ്നം പിറവം പള്ളിയിൽ മാത്രമായി ഒതുങ്ങില്ല. എറണാകുളം, കോട്ടയം, പത്തനംതിട്ട തുടങ്ങിയ പല ജില്ലകളിലെയും ദേവാലയങ്ങളിലേക്ക് ആ സംഘർഷം വ്യാപിക്കും.

ആഭ്യന്തര വകുപ്പിന്റെ സത്യവാങ് മൂലത്തിന്റെ 13, 14 പാരഗ്രാഫുകളിൽ  പറയുന്നത് ഇങ്ങനെ "യാക്കോബായ സഭാ വിശ്വാസികളിൽ ചിലർ ആത്മാഹൂതി ചെയ്യാനും, പിറവം പുഴയിൽ ചാടി മരിക്കാനും സാധ്യത ഉള്ളതായി റിപ്പോർട്ട് ഉണ്ട്. വലിയ വാഹനങ്ങൾ അഗ്നിക്ക് ഇരയാകാൻ സാധ്യത ഉണ്ട്. പള്ളിക്ക് ഉള്ളിലും പുറത്തും സംഘർഷം ഉണ്ടാകും. സംഘർഷം മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കും".

15ആമത്തെ പാരഗ്രാഫിൽ ആണ് സർക്കാർ ഏറ്റവും പക്വമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ആ പാരഗ്രാഫിൽ സർക്കാർ കോടതിയോട് ആവശ്യപ്പെടുന്നത് ഇങ്ങനെ. " വിഷയത്തിന്റെ ഗൗരവ്വം കണക്കിൽ എടുത്ത് ഹൈകോടതി പൊലീസിന് പ്രവർത്തന സ്വാതന്ത്ര്യം നൽകണം. കോടതി വിധി നടപ്പിലാക്കാൻ സമയ പരിധി നിശ്ചയിക്കരുത്. പ്രതിസന്ധി സമാധാന പൂർണ്ണം ആയി പരിഹരിക്കാൻ ഉള്ള സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ശ്രമങ്ങൾ കോടതി കണക്കിൽ എടുക്കണം".

ഓണത്തിന് തൊട്ട് മുമ്പ് നൽകിയ ഈ സത്യവാങ് മൂലത്തിൽ ഓണ സമയത്ത് ക്രമസമാധാന പാലനത്തിന് കൂടുതൽ പോലീസ് ആവശ്യം ആണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

**************

വിധി സുപ്രീം കോടതിയുടേത് ആണെങ്കിലും, സംഘർഷം ഒഴിവാക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ബാധ്യത ആണ്. വിധി നടപ്പിലാക്കും എന്ന് പറയുമ്പോഴും ഇരു വിഭാഗങ്ങളും തമ്മിൽ ഉള്ള പ്രശ്നങ്ങൾ സമാധാനപൂർണ്ണമായി പരിഹരിക്കാൻ സമയം നൽകുന്നത് ഒരു സർക്കാരിന്റെ പക്വത ആണ്. അതാണ് ജനകീയ സർക്കാർ ചെയ്യേണ്ടതും. കോടതികളെ ചില വിധികൾ നടപ്പിലാക്കാൻ ഉള്ള ബുദ്ധിമുട്ട് മനസിലാക്കി കൊടുക്കുന്നതും മാതൃകാപരം ആണ്.

***************

_ഇത് ശബരിമല വിഷയവുമായി ചേർത്ത് വിലയിരുത്തുമ്പോഴാണ് സർക്കാരിന്റെ ഒരു കടയിലെ രണ്ട് തരം കച്ചവടം ബോധ്യമാവുന്നത്..._

😂😂😂😂😂😂😂

🌹 *കഥയും കാര്യവും!* 🌹

*വ്ലാഡിമിർ ലെനിൻ സോവിയറ്റ് റഷ്യ ഭരിക്കുന്ന കാലം. മരണാസന്നയായ ഒരു പെൺകുട്ടി ലെനിന് ഒരു കത്തയച്ചു. മരിക്കുന്നതിന് മുന്നേ തനിക്ക് ലെനിനെ കാണണം എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം.*

_സഖാവ് ലെനിൻ കത്തിന് അർഹിക്കുന്ന പരിഗണന നൽകുകയും ആ കുട്ടിയെ കാണാൻ തീരുമാനിക്കുകയും ചെയ്തു. ലെനിനെ കാണുക എന്ന തന്റെ അന്ത്യാഭിലാഷം പൂർത്തീകരിച്ചതിൽ ആഹ്ലാദിച്ചു ലെനിന് നന്ദി പറഞ്ഞു കൊണ്ട് ആ കുട്ടി അദ്ദേഹത്തോട് ഒരു ആവശ്യം മുന്നോട്ട് വെച്ചു._

*"എനിക്ക് വേണ്ടി അങ്ങ് ഈശ്വരനോട് ഒന്ന് പ്രാർത്ഥിക്കാമോ?"*

_ആ കുട്ടിയുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, ലെനിന്റെ സുരക്ഷാ ജീവനക്കാർ എല്ലാം ഒരു നിമിഷം ഒന്ന് നടുങ്ങി. ഭൗതികവാദത്തിന്റെ ഏറ്റവും ശക്തനായ വക്താവിനോട് ആണ് ഒരു കൊച്ചു കുട്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്നത്. അതും കരുത്തനായ ഭരണാധികാരിയോട്. ആരും പറയാൻ ഭയക്കുന്ന കാര്യം._

ഒരു നിമിഷത്തെ നിശബ്ദത.
ആരും പ്രതീക്ഷിക്കാത്തതാണ് പിന്നെ സംഭവിച്ചത്.

*ലോകത്തിലെ ഏറ്റവും ശക്തനായ നിരീശ്വരവാദി മുട്ടുകുത്തി നിന്ന് കൊണ്ട് ആ കുട്ടിക്ക് വേണ്ടി ഈശ്വരനോട് പ്രാർത്ഥിച്ചു.*

പിന്നീട് ഒരിക്കൽ അപൂർവ്വവും, ഒരുപാട് ചർച്ച ചെയ്യപ്പെട്ടതും ആയ ഈ സംഭവത്തെ കുറിച്ച് ലെനിൻ പ്രതികരിച്ചത് ഭരണാധികാരികൾക്ക് വേണ്ടി എക്കാലത്തേക്കും ഉള്ള സന്ദേശം ആയിരുന്നു...

_"ഒരു നാടിന്റെ ഭരണത്തലവൻ തന്റെ വിശ്വാസങ്ങളോടും ആദർശങ്ങളോടും ഒപ്പം, ജനതയുടെ വിശ്വാസങ്ങളേയും ആദർശങ്ങളേയും സംരക്ഷിക്കാനും, അവരുടെ വിശ്വാസങ്ങളും കാഴ്ചപ്പാടുകളും ഉൾക്കൊള്ളുവാനും ബാധ്യസ്ഥനാണ്."_

അതാണ് പ്രധാനം...
*ഭരിക്കുന്നവർ പ്രജകളുടെ വിശ്വാസങ്ങളും ആദർശങ്ങളും ജീവിത ശൈലികളും സ്വത്വവും സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ടവർ ആണ്.*

No comments: