My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Friday, 12 October 2018

1841 മുതൽ ഈ മനുഷ്യന്റെ തല ഇവിടെ സൂക്ഷിച്ചിരിക്കുകയാണ് ! ഇതിനൊരു കാരണമുണ്ട് !

പോർച്ചുഗൽ സർവ്വകലാശാലയിൽ ഒരു കൊടുകുറ്റവാളിയുടെ തല സൂക്ഷിച്ചിട്ടുണ്ട്. 1841 മുതൽ ഡിയോഗോ ആൽവ്‌സിന്റെ തല ഇവിടെ സൂക്ഷിച്ചിരിക്കുകയാണ്. ആൽബർട്ട് ഐൻസ്റ്റീനിന്റെ തലച്ചോറ് പഠനങ്ങൾക്കായി സൂക്ഷിച്ചിരുന്നു. ഇന്ന് അതിന്റെ അവശിഷ്ടങ്ങൾ ഫിലാഡൽഫിയയിലെ മട്ടർ മ്യൂസിയത്തിൽ ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞനായ അദ്ദേഹത്തിന്റെ തലച്ചോറിന്റെ പ്രവർത്തനങ്ങളും മറ്റ് പരീക്ഷണങ്ങൾക്കും കണ്ടുപിടുത്തങ്ങൾക്കും വേണ്ടിയാണ് അദ്ദേഹം മരിച്ച് ഏഴര മണിക്കൂറിനുള്ളിൽ തന്നെ തലച്ചോർ പുറത്തെടുത്ത് സൂക്ഷിച്ചു. എന്നാൽ പോർച്ചുഗൽ സർവ്വകലാശാലയിൽ ഒരു കൊടുകുറ്റവാളിയുടെ തല സൂക്ഷിച്ചിട്ടുണ്ട്.

This Human Head Has Been Preserved At A University Since 1841 അതിന് ശേഷം ഡിയോഗോ സ്വന്തമായി ഒരു കൊള്ള സങ്കേതത്തിന് രൂപം കൊടുത്തു. അവരെ ഉപയോഗിച്ച് വീടുകൾ കൊള്ള ചെയ്യാൻ തുടങ്ങി. 1841 ൽ ഒരു ഡോക്ടറുടെ വീട്ടിൽ കൊള്ള നടത്തിയ ഡിയോഗോ ആ സമയത്ത് വീട്ടിലുണ്ടായിരുന്നവരെയും കൊന്നു. ഈ കേസിൽ അറസ്റ്റിലായ ഡിയോഗോയെ 1841 ൽ തൂക്കിലേറ്റി. ഡിയോഗോ ആയിരുന്നില്ല പിടിക്കപ്പെട്ട ലോകത്തെ ആദ്യത്തെ സീരിയൽ കില്ലർ. എന്നിട്ടും എന്തുകൊണ്ട് അയാളുടെ തല സൂക്ഷിച്ചുവെച്ചു ? മസ്തിഷ്‌കശാസ്ത്രം വ്യാപകമായിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. അന്നത്തെ പഠനങ്ങൾ പ്രകാരം മനുഷ്യന്റെ വ്യക്തിത്വം തലച്ചോറിന്റെ വിവിധ അറകളിൽ ഉണ്ടെന്നും, ഇ ഘടന തലയോട്ടിയുടെ ആകൃതി കാണിച്ചുതരുമെന്നുമായിരുന്നു. സ്വഭാവം, അക്രമവാസന എന്നിവയെല്ലാം മനുഷ്യന്റെ തലയോട്ടിയിലൂടെ നിർണ്ണയിക്കാൻ കഴിയുമെന്ന് വിശ്വസിച്ചുപോന്നു. ഈ പഠനത്തിനായാണ് ഡിയോഗോുടെ തല ശരീരത്തിൽ നിന്നും അറുത്തുമാറ്റി സൂക്ഷിച്ചത്. എന്നാൽ ഈ പഠനം നടത്തിയതിനെ കുറിച്ച് ചരിത്രത്തിൽ രേഖകളൊന്നുമില്ല. This Human Head Has Been Preserved At A University Since 1841 എന്നിരുന്നാലും ഡിയോഗോയുടെ തല നൂറ്റാണ്ടുകൾക്കിപ്പുറവും പോർച്ചുഗീസ് സർവ്വകലാശാലയിൽ സൂക്ഷിച്ചുപോരുന്നു.

No comments: