*പന്തളം രാജാവ് ദേവസ്വം പ്രസിഡന്റിനെ കാണിച്ച രേഖ കണ്ടു പ്രസിഡന്റ് ഞെട്ടി. കേട്ടറിവിനേക്കാൾ വലുത് ആണ് കാണാൻ ഉള്ളതും.
സുപ്രിം കോടതി വിധി പൊക്കി കാണിച്ചു പിണറായി വിജയനും കുറെ നിരീശ്വരവാദി സഘാക്കളും എന്തൊക്കെ അലറി വിളിച്ചാലും അസഭ്യം പറഞ്ഞു നടന്നാലും ഭീഷണിപ്പെടുത്തിയാലും യുവതികൾക്ക് പ്രവേശനം എളുപ്പം അല്ല .
താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു വായിക്കുക
1965 ലെ സുപ്രിം കോടതിയുടെ 7 അംഗ ഭരണഘടന ബെഞ്ചു വിധി പ്രകാരം ഏത് ക്ഷേത്രത്തിൽ ഉളള പ്രതിഷ്ഠയും മൈനർ ആണ്.
മൈനറുടെ പേരിൽ സ്വത്ത് വാങ്ങാം എന്നല്ലാതെ അത് വില്കുവാനോ കൈമാറ്റം ചെയ്യുവാനോ പറ്റില്ല. ആയതിനാൽ ക്ഷേത്രം ഭൂമി എന്നും ഭഗവാന്റെ മാത്രം ആയിരിക്കും.
ആ സുപ്രിം കോടതി വിധി യുടെ അടിസ്ഥാനത്തിൽ ഒട്ടേറെ അന്യാധീന പെട്ട ദേവസ്വം ഭൂമികൾ ദേവസ്വത്തിന് വിട്ടു കൊടുക്കാൻ ഇന്ത്യയിൽ ഒട്ടനവധി ഹൈക്കോടതി വിധികൾ ഉണ്ടായിട്ടുണ്ട്.
ക്ഷേത്രത്തിന്റെ ആചാരങ്ങൾ സംബന്ധിചുള്ള പരമാധികാരി തന്ത്രിയാണ്. ആചാരപരമായ കാര്യങ്ങളിൽ തന്ത്രി ദേവസ്വം പറഞ്ഞതും സർക്കാർ പറഞ്ഞതും കേൾക്കാൻ ബാധ്യസ്ഥൻ അല്ല.
ശബരിമല ക്ഷേത്രം ഇരിക്കുന്ന 2.5 ഏക്കർ സ്ഥലം ശബരിമല അയ്യപ്പന്റേയും ഉടമസ്തൻ പന്തളം രാജാവും തന്നെ. അവിടെ ആചാരങ്ങൾ നിശ്ചയിക്കുന്നത് തന്ത്രിയും ആണ്.
ക്ഷേത്രം ആചാരങ്ങൾ സംരക്ഷിക്കാൻ സർക്കാർ നിയോഗിക്കുന്ന സംരക്ഷകർ മാത്രം ആണ് ദേവസ്വം ബോർഡ്. ബോർഡ് ഭരണഘടന സ്ഥാപനം ആണ്. അതിനുള്ള അധികാരത്തിൽ കൈ കടത്താൻ സർക്കാരിനും അവകാശം ഇല്ല.
ശബരിമല ക്ഷേത്രം ഇരിക്കുന്ന ഭൂമി അയ്യപ്പന്റെ സ്വകാര്യ സ്വത്ത് ആണ്. പൊതു സ്ഥലത്തു ആണ് സ്ത്രീ വിവേചനം പാടില്ല എന്ന് കോടതി വിധി ഉള്ളത്.
അയിത്തം നിരോധിച്ചു എങ്കിലും എന്റെ കുടുംബത്തു ആർ കയറണം കയറേണ്ട എന്ന് തീരുമാനിക്കാൻ ഉളള അവകാശം എനിക്കുണ്ട്.
ആചാരപ്രകാരംയുവതി ആയ സ്ത്രീകൾ കയറിയാൽ ക്ഷേത്രം അശുദ്ധി ആകും. ആശുദ്ധി ആയാൽ നട അടച്ചു ദർശനം വിലക്കാൻ ഉളള അധികാരം തന്ത്രിക്കുണ്ട്. അതിനാൽ ദർശനം സുഗമമാക്കാൻ വരുന്ന സ്ത്രീകളെ പറഞ്ഞു അയക്കുക മാത്രമേ പൊലീസിന് നിർവാഹമുള്ളൂ.
എതിർപ്പുള്ള സ്ത്രീകൾക്ക് കോടതിയിൽ പോകാം. കയറാൻ ഉളള വിധി സമ്പാദിച്ചു കോടതി ഉത്തരവുമായി വന്നു തന്ത്രിയേ കാണിച്ചു കടക്കാം.
പുനഃ പരിശോധന ഹർജി വിപുലമായ 7അംഗ ബെഞ്ചു വീണ്ടും രൂപീകരിച്ചു എല്ലാവരുടെയും വാദം കേട്ട ശേഷം പ്രസ്താവിക്കുന്ന വിധിയാണ് അന്തിമം. ക്ഷേത്രം ആചാരങ്ങൾ സംബന്ധിച്ച് ഇന്ദു മൽഹോത്ര പറഞ്ഞ കാര്യങ്ങൾ വിധിയിൽ അവഗണിച്ചു.
സ്വാമി ശരണം 🙏🙏🙏
ഷെയർ ചെയ്യുക
No comments:
Post a Comment