My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Wednesday, 18 September 2019

അലോവിര ജ്യൂസ് അവയുടെ കുടലിൽ ക്യാൻസർ ഉണ്ടാക്കി

"പപ്പാ,  നമുക്ക് കുറച്ച് അലോവെര  വാങ്ങിച്ചാലോ"

"എന്തിനാ"

" അലോവെര  ജ്യൂസ് കുടിച്ചാൽ ഗ്ലാമർ കൂടും"

" ആർക്കാ ഇപ്പം ഗ്ലാമർ കൂട്ടേണ്ടത്"

" പപ്പ വയസ്സനായില്ലേ.  ഇനി എന്തിനാ ഗ്ലാമർ.  എന്റെ ഗ്ലാമർ കൂട്ടാലോ"

" ഇത് എവിടുന്നു കിട്ടി ഈ അറിവ്? "

" എന്റെ ഫ്രണ്ട്  പറഞ്ഞതാ. അവളുടെ വീട്ടിൽ എല്ലാവരും ഇതിന്റെ  ജ്യൂസ് കുടിക്കുന്നുണ്ട്. പിന്നെ, നമ്മുടെ വീട്ടിൽ തൂക്കിയിട്ട കലണ്ടറിലും അങ്ങനെ കൊടുത്തിട്ടുണ്ട് "
= = = = = = = = = = = = = = = = = = =
സുജിത് കുമാർ   എഴുതിയത് -
"ബാബാ രാംദേവിന്റെ പതഞ്ജലിയുടെ ഏറ്റവും വിറ്റു വരവുള്ള ഉല്പന്നങ്ങളിൽ ഒന്നാണ് അലോവിരാ ജ്യൂസ് (കറ്റാർ വാഴ). പ്രകൃതി ചികിത്സകരൊക്കെ ഇതിനെ സർവ്വ രോഗ സംഹാരിയായാണ് വാഴ്ത്തുന്നത്.  പക്ഷേ കറ്റാർ വാഴയിലുള്ള അലോയിൻ   എന്ന പദാർത്ഥം ക്യാൻസറിനു കാരണമാകുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. US Department of Health and Human service ലെ നാഷണൽ  ടോക്സിക്കോളജി പ്രോഗ്രാം എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ  അലോവിര ജ്യൂസ് അവയുടെ കുടലിൽ ക്യാൻസർ ഉണ്ടാക്കി എന്ന് കണ്ടെത്തിയിട്ടൂണ്ട്.
അതുകൊണ്ടു തന്നെ US Food and Drug Administration ഇതിനെ സുരക്ഷിതമായി ഉപയോഗിക്കാവുന്ന വസ്തുക്കളുടെ കൂട്ടത്തിൽ അല്ല പെടുത്തിയിരിക്കുന്നത് എന്ന് മാത്രവുമല്ല  ഇത് അലോയിൻ അടങ്ങിയ പദാർത്ഥങ്ങൾ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. 
ഇത് മാത്രവുമല്ല  IARC Group 2B carcinogens പട്ടികയിൽ അലോവിരയും ഉണ്ട്. 
പറഞ്ഞ് വന്നത് ഇതാണ്.  IARC ഗ്രൂപ്പ് 2B യിൽ ഉള്ളതും എന്നാൽ ഒരു പഠനങ്ങൾക്കും  ഇതുവരെ വ്യക്തമായി തെളിയിക്കാൻ കഴിയാതെ ഇരിക്കുന്നതുമായ മൊബൈൽ റേഡിയേഷനുകളെ  പേടിക്കുന്നവർ  യാതൊരു പേടിയുമില്ലാതെ ഹെവി/ മീഡിയം ഡോസിൽ തന്നെ കാർസിനോജനിക് ആണെന്ന് പറയുന്ന  അലോവിരാ ജ്യൂസ് മൂന്നു നേരം  കുടിച്ച് ആരോഗ്യം  വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നു. "
---------------------------------------------------
Saju Nair  എഴുതിയ ലേഖനത്തിൽ നിന്നെടുത്തത് -
"കറ്റാർ വാഴയുടെ ഇല മുഴുവനെ കൊത്തിയരിഞ്ഞു ജൂസാക്കി കുടിച്ചാൽ ഫലം വൻകുടലിൽ ക്യാൻസർ ആവും.
ഈ ക്യാൻസറിനു കാരണം  കറ്റാർവ്വാഴയുടെ ഇലയിൽ ഉള്ള aloin  എന്ന ഘടകമാണ്.
ഈ ഘടകം കാണപ്പെടുന്നതു കറ്റാർവ്വാഴെയിലയുടെ  തൊലി അല്ലെങ്കിൽ ജെല്ലിനെ പൊതിഞ്ഞിരിക്കുന്ന പച്ചനിറമുള്ള ഭാഗത്താണു . ഉള്ളിലുള്ള ജെൽ ഭാഗത്ത്‌ ഇതില്ല"
"ഇനി ഒരു കറ്റാർവ്വാഴ ഇലയെ അതേപടി വെട്ടിനുറുക്കി ജൂസാക്കിയാൽ ഈ പറഞ്ഞ Aloin ഏതാണ്ട്‌  5000 പിപി എം (Parts per million)കാണും.  കറ്റാർവ്വാഴ ജൂസിൽ ഇതിന്റെ അനുവദനീയമായ അളവു വെറും 10പി പി എം ആണു .!!"
      "കറ്റാർവ്വാഴയ്ക്ക്‌ ഇന്നവകാശപ്പെടുന്ന ഗുണങ്ങളിൽ ഭൂരിഭാഗവും തെളിയിച്ചിട്ടില്ല . വെറും തള്ളാണു !!  കൂടാതെ കറ്റാർവ്വാഴയുടെ ശുദ്ധീകരിക്കാത്ത ജ്യൂസ്‌  ക്യൻസറിനു കാരണവും  ആകുന്നുണ്ട്‌. അതായതു ഇന്നല്ലെങ്കിൽ നാളെ ഈ സത്തടങ്ങിയതൊക്കെ നിരോധിച്ചുകൊണ്ട്‌ ഏതെങ്കിലും സർക്കാർ രംഗത്തു വരും."

No comments: