ആദ്യത്തെ മൊബൈല്‍ ഫോണ്‍ വിളിയ്ക്ക് 23 വയസ്സ് …
മലയാളികളുടെ ജീവിതത്തെ മാറ്റിമറിച്ച കേരളത്തിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ വിളിയ്ക്ക് 23 വയസ്സ് തികഞ്ഞു.
23 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1996 സെപ്തംബര്‍ 17നാണ് ആദ്യമായി കേരളത്തില്‍ ഒരു മൊബൈല്‍ഫോണ്‍ വിളി നടന്നത്മലയാളത്തിന്റെ ഇതിഹാസ കഥാകാരന്‍ തകഴി ശിവശങ്കരപിള്ളയാണ് ആദ്യമായി കേരളത്തില്‍ ഫോണ്‍ കോള്‍ ചെയ്തത്.
എറണാകുളം ഹോട്ടല്‍ അവന്യൂ റീജന്റില്‍ നടന്ന ഉദ്ഘാടനച്ചടങ്ങിലാണ് ഫോണ്‍ വിളിക്കാന്‍ ഭാഗ്യം ലഭിച്ചത് ഇതിഹാസ എഴുത്തുകാരന്‍ തകഴി ശിവശങ്കരപ്പിള്ളയ്ക്ക്. മറുതലയ്ക്കല്‍ അന്നത്തെ വൈസ് അഡ്മിറല്‍ എ.ആര്‍ ടണ്ഠന്‍. എസ്‌കോട്ടല്‍ സെല്ലുലാര്‍ സര്‍വീസിലൂടെ ആയിരുന്നു വിളി. ചരിത്രത്തില്‍ ഇടംപിടിച്ച ആ ഫോണ്‍വിളിക്ക് എഴുത്തുകാരി മാധവിക്കുട്ടിയും സാക്ഷിയായി.
അന്ന് ഒരു മൊബൈല്‍ ഫോണിന്റെ വില ഏതാണ്ട് 50,000 രൂപ വരെയായിരുന്നു. ഔട്ട്‌ഗോയിങ് കോളിന് മിനിറ്റിന് 16 രൂപയും ഇന്‍കമിങ്ങ് കോളിന് എട്ടുരൂപയുമായിരുന്നു അന്ന് നിരക്ക്.
1995 ജൂലൈ 31നായിരുന്നു ഇന്ത്യയില്‍ ആദ്യ മൊബൈല്‍ ഫോണ്‍വിളി നടന്നത്. അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു അന്നത്തെ കേന്ദ്ര കമ്യൂണിക്കേഷന്‍ മന്ത്രി സുഖ്‌റാമിനെ വിളിച്ചാണ് ഇന്ത്യയിലെ മൊബൈല്‍ വിപ്ലവത്തിന് തുടക്കമിട്ടത്.മോദി ടെല്‍സ്ട്ര എന്നായിരുന്നു അന്ന് ഈ സര്‍വ്വീസ് ലഭ്യമാക്കിയ കമ്പനി. പിന്നീട് ഇവര്‍ സ്പൈസ് മൊബൈല്‍ എന്ന് പേരുമാറ്റി.
1996 സെപ്തംബറില്‍ ഉദ്ഘാടനം നടത്തിയ എസ്‌കോട്ടല്‍ ഒക്ടോബര്‍ മാസത്തിലാണ് സേവനം ആരംഭിച്ചത് വരിക്കാര്‍ക്ക് കണക്ഷന്‍ ലഭിക്കാന്‍ വീണ്ടും ഒരു മാസമെടുത്തു. 1996 ല്‍ തന്നെ ബിപിഎല്‍ മൊബൈലും കേരളത്തില്‍ എത്തി,2002ലാണ് ബിഎസ്എന്‍എല്‍ കേരളത്തില്‍ സേവനം ആരംഭിക്കുന്നത്.2003 ഓടെ ഇന്‍കമിംഗ് രാജ്യവ്യാപകമായി സൗജന്യമാക്കുകയും. വിലകുറഞ്ഞ ഫോണുകളും രംഗത്ത് എത്തിയതോടെ പിന്നീട് കേരളത്തില്‍ മൊബൈല്‍ വിപ്ലവം തന്നെയാണ് സംഭവിച്ചത്.
No comments:
Post a Comment