My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Thursday, 29 November 2018

ദീപാരാധന സമയത്ത് നടത്തുന്ന പൂജാരിയുടെ പ്രാർത്ഥന

ദീപാരാധന -  ദീപാരാധന സമയത്ത്
നടത്തുന്ന  പൂജാരിയുടെ  പ്രാർത്ഥന
നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. ദീപാരാധന സമയത്ത് പൂജാരി എല്ലാ വാതിലുകളും അടച്ച് ശ്രീകോവിലിനകത്ത് നിറച്ച് വിളക്ക് വച്ച് ,ഒരു ദീപാരാധനത്തട്ട് കൈയ്യിലെടുത്ത് നിറച്ച് പുഷ്പമിട്ട് അതിനകത്ത് കര്‍പ്പൂരമിട്ട് ബിംബത്തെ ഉഴിയാറുണ്ട്.
എന്നിട്ട് അത്യുജ്ജലമായ ഒരു മന്ത്രവും ചൊല്ലും .

    "ധ്രുവാദ്ധ്യഔഹു..
     ധ്രുവാ പ്രിഥ്വി
      ധൃവാസപര്‍വതാ ഇമേ ..
       ധ്രുവം വിശ്വമിദം ജഗത്
       ധ്രുവോ രാജാ വിശാമയം
        ധ്രുവം തേ രാജാ വരുണോ
         ധ്രുവം ദേവോ ബൃഹസ്പതി
         ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച
          രാഷ്ട്രം ധാരയതാം ധ്രുവം."

1000 വർഷങ്ങൾക്ക്  മുമ്പ്
രേഖപ്പെടുത്തപ്പെട്ട   മന്ത്രമാണത്.

പൂജാരിയുടെ മന്ത്രം വളരെ ലളിതമാണ്.

  "ധ്രുവാദ്ധ്യഔഹു..

ഈ പ്രപഞ്ചഗോളം മംഗളകരമായിരിക്കട്ടെ!

" ധ്രുവാ പ്രിഥ്വി"

ഈ ഭൂമി മംഗളകരമായിരിക്കട്ടെ!

"ധൃവാസപര്‍വതാ ഇമേ ."

ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന പര്‍വതങ്ങള്‍ മംഗളകരമായിരിക്കട്ടെ!

  " ധ്രുവം വിശ്വമിദം ജഗത്"

ലോകത്തില്‍ വസിക്കുന്ന സര്‍വ്വ ജീവജാലങ്ങളും മംഗളകരമായിരിക്കട്ടെ!

"    ധ്രുവോ രാജാ വിശാമയം"

നമ്മുടെ ഭരണകര്‍ത്താക്കള്‍ മംഗളകരമായിരിക്കട്ടെ!

"ധ്രുവം തേ രാജാ വരുണോ"

മഴ പെയ്യിക്കുന്ന വരുണദേവന്‍ മംഗളകരമായിരിക്കട്ടെ(സമുദ്രം)!

"ധ്രുവം ദേവോ ബൃഹസ്പതി"

ദേവഗുരുവായ ബൃഹസ്പതി മംഗളകരമായിരിക്കട്ടെ!

"ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച"

ഇന്ദ്രനും അഗ്നിയും മംഗളകരമായിരിക്കട്ടെ!

അവസാനം ..........

     "രാഷ്ട്രം ധാരയതാം ധ്രുവം."

എന്‍റെ പരമപവിത്രമായ ഈ രാഷ്ട്രം മംഗളകരമായിരിക്കട്ടെ!

എത്ര മനോഹരമായ ചിന്താധാരയാണെന്നു നോക്കൂ!!!

എന്നിട്ട് പൂജാരി ആ ദീപാരാധനത്തട്ട് താഴെ വച്ച്

    "മംഗള നീരാഞ്ജനം സമര്‍പ്പയാമീ
    സുവര്‍ണ്ണ പുഷ്പം സമര്‍പ്പയാമീ
     ഛത്രചാമാരാദി സമസ്ത
      രാജോപചാരാന്‍ സമര്‍പ്പയാമീ "

എന്നു പറഞ്ഞ്‌ ദീപാരാധനത്തട്ടിലെ അഗ്നിജ്വാലയില്‍ നിന്ന് 3 പ്രാവശ്യം പുഷ്പം കൊണ്ടു അഗ്നിയുടെ അംശത്തെ ബിംബത്തിലെക്കിട്ട് ,സ്വയം അഗ്നി തൊട്ടു തലയില്‍ വച്ച് ആ അഗ്നി പുറത്തേക്ക് കൊടുത്ത് നാം ഓരോരുത്തരും ആ അഗ്നി തൊട്ടു തലയില്‍ വക്കുമ്പോള്‍ ഓര്‍ക്കുക ശ്രീകോവിലിനകത്ത് ബിംബത്തിനു ചൈതന്യം നല്‍കിയ അഗ്നിയുടെ അംശമാണ് നാം തൊട്ടു തലയില്‍ വയ്ക്കുന്നത്!
നമ്മുടെ ആചാരങ്ങൾ മനസ്സിലാക്കാതെ,..

1000 വർഷങ്ങൾക്ക്  മുമ്പ്  രേഖപ്പെടുത്തപ്പെട്ട  ഈ മന്ത്രവും, ഇതുപോലെ  അർത്ഥം വരുന്ന മറ്റ്
മന്ത്രങ്ങളും അടങ്ങിയ  വേദങ്ങളെയും,
ഉപനിഷത്തുകളെയും  പഠിക്കാതെ,
മാനവ ധർമ്മം
അനുഷ്ടിക്കേണ്ട  പുതു തലമുറ
വഴി തെറ്റി  പോകുന്നതിലും ,
അവരെ  വഴി തെറ്റിപ്പിക്കുവാൻ
നടത്തുന്ന  ശ്രമങ്ങളിലും  കുണ്ഠിത
പെട്ട്  നിൽക്കുന്ന  ഭൂരിപക്ഷത്തിന്റെ
മുന്നിൽ, വായനക്കായി സമർപ്പിക്കുന്നു.

എംപി ജോർജ് ❤🙏🏼❤

No comments: