My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Wednesday, 28 November 2018

കാലത്തിൻ്റെ മാറ്റത്തിൽ ഞമ്മളെ കടകൾ ഇല്ലാതാകുമോ.

With Respect Our Great Mentor Dr Sajeev Nair 🌹👏🏼👍🏼

*കാലത്തിൻ്റെ മാറ്റത്തിൽ ഞമ്മളെ കടകൾ ഇല്ലാതാകുമോ.?*

സംഭവിക്കും ഇത്രയൊക്കെ സംഭവിച്ചിറ്റുണ്ടെങ്കിൽ അതും സംഭവിക്കും എല്ലാം on line അല്ലെ....!!!

1998-ൽ കൊടാക്ക് കമ്പനി 1,70,000 തൊഴിലാളികൾക്ക് തൊഴിൽ നൽകുകയും ലോകത്തിലെ 85% ഫോട്ടോ പേപ്പർ വില്ക്കുകയും ചെയ്തു. ഏതാനും വർഷത്തിനുള്ളിൽ ഡിജിറ്റൽ ഫോട്ടോഗ്രാഫി അവരെ വിപണിയിൽ നിന്നുതന്നെ പുറംതള്ളി. കൊടാക്ക് പാപ്പരാവുകയും തൊഴിലാളികൾ തെരുവിലാവുകയും ചെയ്തു.

HMT (ക്ലോക്ക്), ബജാജ് (സ്കൂട്ടർ), ഡൈനോര (ടീവീ), മർഫി (റേഡിയോ), നോക്കിയ (മൊബൈൽ), രാജ്ദൂത് (ബൈക്ക്), അംബാസിഡർ (കാർ) ......

ഇതൊന്നും വിപണിയിൽ നിന്ന് പുറംതള്ളപ്പെട്ടത് ഉല്പന്നം മോശമായതുകൊണ്ടല്ല!

പിന്നെയെന്താ?

അവരൊന്നും കാലത്തിനനുസരിച്ച് മാറിയില്ല !!!

വരുന്ന 10 വർഷത്തിനകം ലോകം പൂർണ്ണമായും മാറുകയും ഇന്നുള്ള കമ്പനികളെല്ലാംതന്നെ പൂട്ടുകയും ചെയ്യും.

വ്യവസായ വല്ക്കരണത്തിന്റെ നാലാം വിപ്ലവഘട്ടത്തിലേക്ക് നാം കടക്കുകയാണ്.

യൂബർ എന്നത് വെറും ഒരു സോഫ്റ്റ് വെയർ ആണ്. സ്വന്തമായി ഒരു കാറുപോലും ഇല്ല. എങ്കിലും ലോകത്തിലെ ഏറ്റവും വലിയ ടാക്സി കമ്പനിയാണ്.

സ്വന്തമായി ഒരൊറ്റ ഹോട്ടൽ പോലും ഇല്ലെങ്കിലും airbnb ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയാണ്.

paytm, ola cabs, oyo rooms എന്നിങ്ങനെ ഉദാഹരണങ്ങൾ എത്രയുമുണ്ട്.

IBM Watson എന്ന സോഫ്റ്റ് വെയർ മെച്ചപ്പെട്ട നിയമോപദേശം നല്കുമെന്നതിനാൽ അമേരിക്കയിൽ യുവ വക്കീലന്മാർക്ക് പണിയില്ല.
അടുത്ത 10 വർഷത്തിൽ അമേരിക്കയിലെ 90% ആളുകളും തൊഴിൽരഹിതരാകും. ആരാ പിന്നെ ഈ പിടിച്ചുനില്ക്കുന്ന 10%? അവർ സൂപ്പർ സ്പെഷലിസ്റ്റുകളായിരിക്കും.

Watson എന്ന സോഫ്റ്റ് വെയർ ഡോക്ടർമാരെക്കാൾ നാലിരട്ടി കൃത്യതയോടെ ക്യാൻസർ കണ്ടെത്തി സ്ഥിരീകരിക്കുന്നു. 2030-നോടെ കംപ്യൂട്ടറുകൾ മനുഷ്യരെക്കാൾ ബുദ്ധിയുള്ളവയായിരിക്കും.

2018-ൽത്തന്നെ ഡ്രൈവറില്ലാക്കാറുകൾ നിരത്തിലിറങ്ങും. 2020-നോടെ ഈ ഒരൊറ്റ കണ്ടുപിടുത്തം തന്നെ ലോകത്തെ മാറ്റിമറിക്കും.

അടുത്ത 10 വർഷത്തിനുള്ളിൽ ലോകമാകെയും തെരുവുകളിൽനിന്ന് 90% കാറുകളും അപ്രത്യക്ഷമാകും. കാറുകൾ ഉപയോഗിക്കുന്നവർ ഒന്നുകിൽ വൈദ്യുത കാറുകളോ ഹൈബ്രിഡ് കാറുകളോ ആയിരിക്കും ഉപയോഗിക്കുക..... റോഡുകൾ മിക്കവാറും ഒഴിഞ്ഞുകിടക്കും. പെട്രോൾ ഉപഭോഗത്തിൽ 90% കുറവുവരും. ഗൾഫ് നഗരങ്ങളിൽ ആളൊഴിയുകയും ആ രാജ്യങ്ങൾ ദരിദ്രമാവുകയും ചെയ്യും.

നിങ്ങൾ ഓൺലൈനിൽ ഒരു കാർ വിളിക്കുകയും, നിമിഷങ്ങൾക്കകം ഒരു ഡ്രൈവറില്ലാ ഇലക്ട്രിക് കാർ നിങ്ങളുടെ വീട്ടുപടിക്കൽ എത്തിയിരിക്കുകയും ചെയ്യും. നിങ്ങൾ രണ്ടു പേരുണ്ടെങ്കിൽ ബൈക്കിനെക്കാൾ കുറഞ്ഞ ചെലവിൽ നിങ്ങൾ എവിടേയ്ക്കും യാത്രചെയ്യും.

കാറുകളെല്ലാംതന്നെ കംപ്യൂട്ടർ സാങ്കേതിക വിദ്യയാൽ ഓടുന്ന ഡ്രൈവറില്ലാത്തവ ആയതിനാൽ 99% റോഡപകടങ്ങളും ഒഴിവാകും. അതിനാൽ ഇൻഷ്വറൻസ് വേണ്ടി വരില്ലാത്തതിനാൽ ഇൻഷ്വറൻസ് കമ്പനികൾ പലതും പൂട്ടും.

ഡ്രൈവർ എന്ന ഒരു തൊഴിൽതന്നെ ഭൂമുഖത്തുനിന്ന് ഇല്ലാതാകും. സ്വന്തമായി കാറുകൾതന്നെ വേണ്ടി വരുന്നില്ലാത്തതിനാൽ ട്രാഫിക് ജാം, പാർക്കിങ് സൗകര്യമില്ലായ്മ എന്നീ പ്രശ്നങ്ങളേ നഗരങ്ങളിൽനിന്ന് ഇല്ലാതാകും - കാരണം ഒരു കാറുകൊണ്ട് ഇന്നത്തെ 20 കാറുകളുടെ ഉപയോഗം നടക്കും.

അഞ്ചുപത്തു വർഷം മുമ്പ്  STD -FAX ബൂത്തുകൾ ഇല്ലാത്ത ഒരു സ്ഥലവും ഇല്ലായിരുന്നു. മൊബൈൽ ഫോൺ വന്നപ്പോഴേക്കും അവയെല്ലാം പൂട്ടി. അപ്പോൾ STD ബൂത്തുകാരെല്ലാം മൊബൈൽ ഫോൺ വില്ക്കാനും ഫോൺ ചാർജ് ചെയ്യാനും തുടങ്ങി. ഇപ്പോൾ റീചാർജ് പോലും ഓൺലൈനായി.

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

ഇപ്പോൾ നാട്ടിലെ മൂന്നു കടയ്ക്ക് ഒന്നു വച്ച് മോബൈൽ വില്പന, സർവ്വീസ്, റീചാർജ്, ആക്സസറീസ്, റിപ്പെയർ കടകളാണ്.

ഇപ്പോൾ എല്ലാംതന്നെ paytm വഴിയാണ്. ആളുകൾ മൊബൈൽ ഫോൺ വഴി റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുകയും കറൻറ് ബില്ലടക്കുകയും ചെയ്യുന്നു. കറൻസി നോട്ടുകൾ പ്ലാസ്റ്റിക് പണത്തിന് വഴിമാറി. പണ കൈമാറ്റം ക്രെഡിറ്റ് കാർഡും മൈാബൈൽ ഫോണും വഴിയായിരിക്കുന്നു.

ലോകം വളരെ പെട്ടന്ന് മാറുകയാണ്.....
കണ്ണും കാതും മൂക്കും തുറന്ന് വയ്ക്കുക. അല്ലെങ്കിൽ നിങ്ങൾ പിന്തള്ളപ്പെടും.

കാലത്തിനനുസരിച്ച് മാറ്റത്തിന് ഒരുങ്ങുക.

*അതിനാൽ.....*
*ഓരോ വ്യക്തിയും ദിവസേന തന്നിലും തന്റെ തൊഴിലിലും മാറ്റം വരുത്തിക്കൊണ്ടിരിക്കട്ടെ.*

*"അനുദിനം പുതുക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക"*

*കാലത്തോടൊപ്പം ഓടുക.*
*എല്ലാ ഭാവുകങ്ങളും*

No comments: