My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Wednesday, 24 October 2018

the State is of the view that women of no age should be debarred to enter into the temple and worship the Deity."

മുഖ്യമന്ത്രി പിണറായി വിജയൻ  ശബരിമല കേസിൽ ലോകത്തോട് ആവർത്തിച്ച് പറയുന്ന കള്ളം പൊളിച്ചു കാണിക്കുന്ന സർക്കാർ വക തെളിവ് ഇതാ

-------------------------------------------------------

എത്ര സമർഥമായി കള്ളം പറഞ്ഞാലും, ഒരു തെളിവ് എങ്കിലും ആ കള്ളം പൊളിക്കാനായി അവശേഷിക്കും. ചിലപ്പോൾ ആരുടെയും ശ്രദ്ധയിൽ അത്ര പെട്ടെന്ന് ഒന്നും ആ തെളിവുകൾ പെടില്ല. പക്ഷേ ദൈവത്തിന്റെ കൈകളിൽ ആ സത്യം എന്നും സുരക്ഷിതം ആകും. സമയം ആകുമ്പോൾ ആ തെളിവ് പുറം ലോകം അറിയും.

ശബരിമല കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഇടത് പക്ഷ നേതാക്കളും സ്ഥിരമായി ആവർത്തിക്കുന്ന ഒരു കള്ളം ഉണ്ട്. ഹിന്ദു ധര്‍മ്മശാസ്ത്രത്തില്‍ ആധികാരിക പരിജ്ഞാനമുള്ള പ്രമുഖ പണ്ഡിതരും അഴിമതിയില്ലാത്തവരും ബഹുമാന്യരുമായ സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളും ഉള്‍പ്പെട്ട ഒരു കമ്മീഷന്‍ നിയോഗിച്ച് അവരോട് പ്രായവ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകള്‍ക്കും ക്ഷേത്രാരാധന അനുവദിക്കാമോ എന്നതില്‍ നിര്‍ദ്ദേശങ്ങളും കാഴ്ചപ്പാടുകളും ലഭ്യമാക്കണം എന്ന നിർദേശം സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ മുന്നോട്ട് വച്ചു എന്നാണ്  അവകാശ വാദം.

ഈ അവകാശവാദം തെറ്റാണെന്ന് വ്യക്തമാക്കിഇക്കഴിഞ്ഞ ഒക്ടോബർ 9 ന് ഫേസ് ബുക്കിൽ
ഞാൻഒരു പോസ്റ്റ് ഇട്ടിരുന്നു. "മൂന്ന് നേരം അരിയാഹാരം കഴിക്കുന്ന മലയാളികളോട് ഇങ്ങനെ ഒക്കെ പറയാമോ മുഖ്യമന്ത്രി ?"  എന്ന എന്റെ ഒക്ടോബർ 9 ലെ പോസ്റ്റിനോട് പല തരത്തിലുള്ള പ്രതികരണം ഉണ്ടായി. Live Law, Bar & Bench, റിപ്പോർട്ടർ ടി വി യുടെ നിയമ കാര്യ ലേഖകൻ ബി. ബാലഗോപാൽ എന്നിവരുടെ ട്വീറ്റുകളും, ഫേസ്ബുക്ക് പോസ്റ്റുകളും ആസ്പദമാക്കിയായിരുന്നു ഒൻപതാം തീയതി ഞാൻ പോസ്റ്റ് ഇട്ടത്. Live Law യും  Bar & Bench  ഉം നിയമ രംഗത്ത് ഏറ്റവും വിശ്വാസ്യ യോഗ്യമായ പ്രസിദ്ധീകരണങ്ങൾ ആണ്. ബാലഗോപാൽ ആകട്ടെ കോടതിയുടെ ഒരു ചലനം പോലും മിസ് ചെയ്യാതെ എഴുതുന്ന വ്യക്തിയും.(ഇവരുടെ ആധികാരികതയെ ക്കുറിച്ച് ആർക്കുംസംശയമുണ്ടാകേണ്ട കാര്യമില്ല).

ശബരിമല കേസിന്റെ വാദം കേൾക്കൽ നടന്ന സമയത്ത് സുപ്രീം കോടതിയിൽ ഉണ്ടായിരുന്ന അഭിഭാഷകർ ഉൾപ്പെടെ ഉള്ളവർ എന്റെ നിലപാടിനോട് യോജിപ്പ് അറിയിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയും ഇടത് പക്ഷ നേതാക്കളും തുടർന്നും ആ കള്ളം ആവർത്തിച്ചപ്പോൾ, എന്റെ അടുത്ത ചില സുഹൃത്തുക്കൾ  ഇങ്ങനെ ഒരു കാര്യം സർക്കാർ അഭിഭാഷകർ  കോടതിയിൽ പറഞ്ഞത് എന്റെ ശ്രദ്ധയിൽ പെടാത്തത് ആണെന്ന് പറഞ്ഞ് എന്നെ കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്തി പറഞ്ഞത് കള്ളമാണെന്നുംഞാൻ പറഞ്ഞതാണ് ശരിയെന്നും തെളിയിക്കേണ്ടത് അതോടെ എൻറെബാധ്യത ആയി.

ജസ്റ്റിസ് ദീപക് മിശ്രയുടെ ഒരു ചെറിയ ചോദ്യത്തിന് അങ്ങയുടെ സർക്കാരിനെ പ്രതിനിധീകരിച്ച സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്‌ത കോടതിയിൽ നൽകിയ ഉത്തരം ഒരു ചെറിയ തെളിവായി അങ്ങയെ തിരിഞ്ഞു കുത്താൻ കോടതി രേഖകളിൽ കിടന്നത് ആരുടെയും ശ്രദ്ധയിൽ പെട്ടിരുന്നില്ല.. ജനങ്ങളോട് നിരന്തരം കള്ളം പറയുക വഴി അങ്ങ് ഒരു ക്രിമിനൽ കുറ്റം ആണ് ചെയ്തിരിക്കുന്നത്. ആ കുറ്റം തെളിയാൻ സുപ്രീം കോടതിയുടെ രജിസ്ട്രിയിൽ കെട്ടികിടക്കുന്ന ചില കടലാസ് കഷ്ണങ്ങൾ പരിശോധിച്ചാൽ മതിയാകും.

2007 ൽ സംസ്ഥാന സർക്കാർ നൽകിയ ഒരു സത്യവാങ് മൂലം ആണെല്ലോ അങ്ങയുടെ പ്രതിരോധം. അങ്ങ് ജനങ്ങളോട് പറയാത്ത(മനപൂർവ്വം) മറ്റൊരു രേഖ കൂടി സംസ്ഥാന സർക്കാർ സുപ്രീം കോടതിക്ക് കൈമാറിയിരുന്നു. 2018 ഓഗസ്റ്റ് ആദ്യ വാരംകേസിലെ കക്ഷികൾ എല്ലാംwritten submission കൊടുത്ത കൂട്ടത്തിൽ സർക്കാരിന്റെ അഭിഭാഷകൻ ജി. പ്രകാശ് എഴുപത് പേജ് ഉള്ള ഒരു  compilation സുപ്രീം കോടതിക്ക് കൈമാറിയിരുന്നു. സംസ്ഥാന സർക്കാരിന്റെ വാദത്തിന് ശേഷം കേസുമായി ബന്ധപ്പെട്ട 5 രേഖകൾ ആണ് ആ കടലാസ്സ് കെട്ടിൽ ഉണ്ടായിരുന്നത്.

ആ compilation ലെ 11 മത്തെ പേജിൽ ആണ് മുഖ്യമന്ത്രി പറയുന്നത് പച്ച കള്ളം ആണെന്ന് തെളിയിക്കുന്ന വസ്തുതകൾ ഉള്ളത്. 7 / 11 / 2016 ൽ ജസ്റ്റിസ് മാരായ ദിപക് മിശ്ര, ആർ ഭാനുമതി, അശോക് ഭൂഷൺ എന്നിവർ അടങ്ങിയ ബെഞ്ച് പുറപ്പടുവിച്ച ഉത്തരവിൽ ആണ് മുഖ്യമന്ത്രിയുടെ അവകാശവാദം പൊളിക്കുന്ന പരാമർശങ്ങൾ ഉള്ളത്.

ഉത്തരവിന്റെ ഒന്ന്, രണ്ട് ഖണ്ഡിക  ഇതാണ്.

"Mr. Jaideep Gupta, learned senior counsel appearing for the State of Kerala prays for fixing a date for hearing of the case. As we are in the midst of a part-heard case, the matter is to be adjourned.

On being asked as to what is the stand of the State, Mr. Gupta, learned senior counsel appearing for the State has submitted that the State intends to place reliance on its original affidavit and not to refer to the additional affidavit. On being further asked as to what is the specific stand of the State, Mr. Gupta unequivocally stated that the State is of the view that women of no age should be debarred to enter into the temple and worship the Deity."

ഉത്തരവിൽ ഈ പറഞ്ഞിരിക്കുന്നതിന്റെ മലയാളം തർജ്ജിമ ഇങ്ങനെ

സംസ്ഥാന സർക്കാരിന്റെ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്‌ത കേസിന്റെ വാദം കേൾക്കലിന് ഒരു തീയതി നിശ്ചയിക്കണം എന്ന് ആവശ്യപ്പെട്ടതിനാൽ കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കുന്നു. സംസ്ഥാന സർക്കാരിനോട് എന്താണ് നിലപാട് എന്ന് ആരാഞ്ഞപ്പോൾ, ആദ്യം ഫയൽ ചെയ്ത അഫിഡവിറ്റ് ആണ് സർക്കാരിന്റെ നിലപാട് എന്നും, ഇടയ്ക്ക് ഫയൽ ചെയ്ത (യു ഡി എഫ് സർക്കാരിന്റെ ) അഫിഡവിറ്റ് അല്ലെന്നും ഗുപ്ത കോടതിയിൽ വ്യക്തമാക്കി. കൃത്യമായ നിലപാട് കോടതി വീണ്ടും ആരാഞ്ഞപ്പോൾ  സ്പഷ്ടമായി പറഞ്ഞത് എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണം എന്നും ആയിരുന്നു.

മുഖ്യമന്ത്രീഅങ്ങയുടെ സർക്കാർ അഭിഭാഷകൻ "ഹിന്ദു ധര്‍മ്മശാസ്ത്രത്തില്‍ ആധികാരിക പരിജ്ഞാനമുള്ള പ്രമുഖ പണ്ഡിതരും അഴിമതിയില്ലാത്തവരും ബഹുമാന്യരുമായ സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളും ഉള്‍പ്പെട്ട ഒരു കമ്മീഷന്‍ രൂപീകരിക്കണം" എന്ന ആവശ്യം കോടതിയിൽ പറഞ്ഞില്ല എന്നതിന് ഇതിൽ പരം എന്ത് തെളിവ് ആണ് ആവശ്യം? ഭരണഘടനാ ബെഞ്ചിലെ വാദത്തിന് ശേഷം സംസ്ഥാന സർക്കാർ അഭിഭാഷകൻ ഈ രേഖ സുപ്രീം കോടതിക്ക് കൈമാറിയതിൽ നിന്ന് തന്നെ എല്ലാം വ്യക്തം അല്ലേ ? (ഉന്തിൻറെ കൂടെ ഒരു തള്ള് എന്ന് പറയുന്നത് പോലെ സർക്കാർ നിലപാട് കൂടുതൽ ഊട്ടിയുറപ്പിക്കാനായി Haji Ali Dargah യിലെ സ്തീ  പ്രവേശനവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകളും വെച്ചിട്ടുണ്ട്.)

2007 ൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലം മലയാളത്തിൽ തർജ്ജിമ ചെയ്ത് എല്ലാ വീടുകളിലും കൈമാറും എന്നാണ് കഴിഞ്ഞ ദിവസം ഒരു പത്രത്തിൽ വായിച്ചത്. നല്ല കാര്യം. അങ്ങനെ ചെയ്യുമ്പോൾ സുപ്രീം കോടതിക്ക് കൈമാറിയ, ഇപ്പോഴും സുപ്രീം കോടതി Website ൽ ഉള്ള ഈ ഉത്തരവ് കൂടി തർജ്ജിമ ചെയ്ത് പാവം ജനങ്ങൾക്ക് കൈമാറണം.

അത് അല്ലേ ഹീറോയിസം.

---അഡ്വ.ഉഷാനന്ദിനി

No comments: