കേരളാ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യർ കെ കരുണാകരൻ ഉഗ്രപ്രതാപിയായി വാണരുളുന്ന കാലം...
1983 മാർച്ച് 24 ശബരിമല പൂങ്കാവനത്തിൽ നിലക്കലിൽ,സ്വയംഭൂവായി ഒരു കുരിശ് പ്രത്യക്ഷപ്പെടുന്നു..
മനോരമ,മാതൃഭൂമി,മാധ്യമം,ദീപിക തുടങ്ങിയ പ്രമുഖ മാധ്യമങ്ങൾ എഡി 52 ൽ സെന്റ് തോമസ് സ്ഥാപിച്ച കുരിശ് കണ്ടെത്തി എന്ന് വെണ്ടക്ക വലുപ്പത്തിൽ വാർത്ത പ്രസിദ്ധീകരിക്കുന്നു..
സെന്റ് തോമസ് സ്ഥാപിച്ച ഏഴരപ്പള്ളികളിലെ അരപ്പള്ളിയായ നിലക്കൽ പള്ളി കണ്ടെത്തിയതിലെ ആഘോഷ ആഹ്ലാദങ്ങൾ അത്യവേശപൂർവം മലയാള നാട്ടിലൊന്നാകെ കൊണ്ടാടുന്നു...
നിലക്കൽ പള്ളിയിലേക്ക് വിശ്വാസികൾ ഒന്നൊടുങ്കം പ്രവഹിക്കുന്നു...
നിലക്കൽ മഹാദേവ ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങൾ ഒന്നാകെ വിശ്വസികളാൽ നിറയുന്നു...
ക്ഷേത്രത്തിലേക്കുള്ള പാതയുടെ പേര് സെന്റ് തോമസ് റോഡെന്നും,
നിലക്കൽ മലക്ക് സെന്റ് തോമസ് മൗണ്ടെന്നും,
പേരിടൽ കർമ്മം നിർവഹിച്ചു ബോർഡുകൾ ഉയരുന്നു...
ശബരിമല റോഡിൽ നിലക്കൽ ജങ്ഷനിൽ ഒരു പടുകൂറ്റൻ കമാനമുയരുന്നു "ഗ്‌ളീബ നഗർ"
ഹിന്ദുക്കളെ നിലക്കൽ മഹാദേവ ക്ഷേത്രത്തിലേക്കോ സമീപപ്രദേശങ്ങളിലേക്കോ പ്രവേശിക്കുന്നതിൽ നിന്നും കരുണാകരന്റെ പോലീസും സഭാ വിശ്വാസികളും തടയുന്നു...
ഹൈന്ദവ സമൂഹം നിസ്സഹായതയോടെ,
നിരാശ്രയരായി,
എന്തു ചെയ്യണം എന്നറിയാതെ പതറി നിന്ന കാലം...
ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതിയുടെ അനുഗ്രഹാശിസ്സുകളോടെ,
കുമ്മനം രാജശേഖരനും,
പത്തനന്തിട്ട ആർ എസ്സ് എസ്സ് പ്രചാരക് എം എം കൃഷ്ണേട്ടനും ഉൾപ്പെടുന്ന ആദ്യ സംഘം,
പാറിപ്പറക്കുന്ന കാവിക്കൊടിയുമേന്തിയ വാഹനത്തിൽ നിലക്കലേക്ക് പുറപ്പെടുന്നു..
ശബരിമല അയ്യപ്പന്റെ പൂങ്കാവനത്തിൽ കുരിശ് സ്ഥാപിച്ചവർ ആരായാലും,
അതവർ തന്നെ അവിടെ നിന്ന് എടുത്തു മാറ്റി കൊണ്ടു പോയിക്കൊള്ളുമെന്നും,
അതിന് കൂട്ടു നിന്നവർ അതിന്റെ അനന്തരഫലം അനുഭവിച്ചിരിക്കും എന്ന സ്വാമിജിയുടെ വാക്കുകൾ പകർന്ന ആവേശവുമായി സംഘം നിലക്കൽ എത്തുന്നു...
കാവിക്കൊടിയുമായി വരുന്നവരെ കണ്ടമാത്രയിൽ തന്നെ കാവൽ നിന്നിരുന്ന കുരിശുഗുണ്ടകൾ മാരകായുധങ്ങളുമായി ആ ചെറു സംഘത്തിന് നേരെ പാഞ്ഞടുക്കുന്നു...
തടയാൻ ശ്രമിച്ച ഗുണ്ടകളെയും പൊലീസിനെയും കൂസാതെ,
ഗൗനിക്കാതെ പതറാത്ത കാൽ വെയ്പുകളുമായി സംഘം ക്ഷേത്ര പരിസരത്തിലേക്ക് നടന്നടുക്കുന്നു...
ഇവർ ക്ഷേത്രമുറ്റത്തേക്ക് പ്രവേശിച്ചപ്പോൾ തന്നെ പരിസരവാസികളായ 50ഓളം ഹിന്ദുക്കൾ ഇവരുടെയടുത്തേക്ക് ഓടിയെത്തുകയും,
സെന്റ് തോമസ് സ്ഥാപിച്ച കുരിശ് സ്വയംഭൂവായത്തിനു പുറകിലെ കള്ളക്കളികളും നുണക്കഥകളും വിശദീകരിക്കുകയും ചെയ്യുന്നു..
തുടർന്ന് ഏപ്രിൽ 14ന് ഹൈന്ദവ വിശ്വാസികൾ പ്രതിഷേധത്തിന്റെ ആരംഭസൂചകമായി നിലക്കലേക്ക് നാമജപയാത്ര നടത്തുന്നു...
ഏപ്രിൽ 22 ൻ സ്വാമിജി ചെയർമാനും,
കുമ്മനം രാജശേഖരൻ കൺവീനറും ആയി രൂപീകരിച്ച നിലക്കൽ കർമ്മ സമിതി,
പവിത്രമായ പൂങ്കാവനത്തിൽ നിന്നും കുരിശ് എടുത്തു മാറ്റും വരെയും പ്രക്ഷോഭം എന്നു പ്രഖ്യാപിക്കുന്നു...
തുടർന്ന് സ്വാമിജി,
ശബരീശന്റെ പൂങ്കാവനം മാത്രമാണ് സത്യമെന്നും,
സെന്റ് തോമസിന്റെ കുരിശ് കെട്ടുകഥയാണെന്നും,
പൂങ്കാവനത്തിലൊരിടത്തും കുരിശ് സ്ഥാപിക്കാൻ ഒരു കാരണവശാലും അനുവദിക്കുകയില്ലെന്നും തീക്ഷ്ണവും തീവ്രവുമായ വാക്കുകൾ ഇടിനാദം പോലെ പ്രഖ്യാപിക്കുന്നു...
സർക്കാർ ഭൂമിയിൽ സർക്കാർ അനുമതിയോടെ പള്ളി സ്ഥാപിച്ചാൽ അയ്യപ്പന് എന്താണ് കുഴപ്പം എന്ന ചൊറിയാതെ വയ്യ അന്നമ്മച്ചിയുടെ പൂർവികരിൽപ്പെട്ട ചില മാധ്യമ പ്രവർത്തകരുടെ പരിഹാസ രൂപേണയുള്ള ചോദ്യത്തിന്,
സർക്കാർ ഉണ്ടാകുന്നതിനും മുമ്പേ ഉള്ളതാണ് അയ്യപ്പനും,
അയ്യപ്പന്റെ പൂങ്കാവനവും എന്നും,
ദേവന്റെ ഭൂമി സംരക്ഷിക്കാനാണ് മണ്റോ സായിപ്പ് സർക്കാരിനെ നിയോഗിച്ചിട്ടുള്ളതെന്നും,
കവൽക്കാരായിരുന്നുകൊണ്ടു തന്നെ യഥാർത്ഥ ഉടമസ്ഥനായ ഹിന്ദുവിനെ അടിച്ചിറക്കി ഇതര മതസ്ഥർക്ക് കൊടുക്കാൻ തുനിഞ്ഞാൽ അതിനെതിരെ മരണം വരിക്കാനും ഹിന്ദു തയ്യാറാണെന്നും,
രൂക്ഷമായ ഭാഷയിൽ തന്നെ സ്വാമിജി മറുപടി നൽകുന്നു.
1983 ഏപ്രിൽ 24ന് കർമ്മസമിതി ,
ഗുരുവായൂരപ്പ ഭക്തിക്കു പേരു കേട്ട മുഖ്യമന്ത്രി കരുണാകരന് ആദ്യത്തെ നിവേദനം നൽകാൻ ചെന്നപ്പോൾ,
ഹിന്ദുക്കൾക്ക് ഒരു നേതാവുണ്ടോ?
ഹിന്ദുക്കൾക്ക് ഒരു സംഘടനയുണ്ടോ?
നിങ്ങളുമായി ഞാനെന്തിന് ചർച്ച നടത്തണം?
എന്നീ ആക്ഷേപ ശരങ്ങളുമായികർമ്മസമിതി നേതാക്കളെ പടിയിറക്കി വിടുകയാണ് കരുണാകരൻ ചെയ്തത്.
തുടർന്ന് ഏപ്രിൽ 28 ന് ചെങ്ങന്നൂരിൽ നടന്ന കർമ്മസമിതിയുടെ പ്രഥമ പൊതു യോഗത്തിൽ,
ഹിന്ദുക്കൾക്ക് നേതാവുണ്ടോ എന്ന് അയ്യപ്പസ്വാമി തന്നെ കരുണാകരന് കാണിച്ചു തന്നോളുമെന്നും,
അധികാരത്തിന്റെ മുഷ്കിൽ പ്രക്ഷോഭത്തെ തകർക്കാനും തളർത്താനും തുനിഞ്ഞാൽ തളരുന്നതും തകരുന്നതും സാക്ഷാൽ കരുണാകരൻ തന്നെയായിരിക്കുമെന്നും സ്വാമിജി തിരിച്ചടിച്ചു.
പിറ്റേന്ന് കേരളം ജനതയെ വരവേറ്റത് കുരിശ് സ്ഥാപിച്ച സ്ഥലത്ത് മൂന്നേക്കർ ഭൂമി പള്ളി സ്ഥാപിക്കാൻ അനുവദിച്ചു കൊണ്ടുള്ള കരുണാകര സർക്കാരിന്റെ ഉത്തരവാണ്...
കേരളമൊന്നാകെ പ്രതിഷേധ കൊടുങ്കാറ്റ് ആഞ്ഞടിച്ചു.
ആ പ്രതിഷേധ പ്രക്ഷോഭ കൊടുങ്കാറ്റ് കണ്ട് ഭയന്ന സർക്കാർ നിലപാട് തിരുത്തിക്കൊണ്ടു,
നിലക്കൽ പള്ളിക്ക് വേണ്ടി മറ്റെവിടെയെങ്കിലും സ്ഥലം കണ്ടെത്താൻ ഹോം സെക്രെട്ടറിയെ ചുമതലപ്പെടുത്തുന്നു...
തുടർന്ന് നിലക്കൽ ക്ഷേത്രത്തിന് 300 മീറ്റർ അകലേക്ക് കുരിശ് മാറ്റി സ്ഥാപിക്കുന്നു...
എന്നാൽ അയ്യപ്പന്റെ പൂങ്കാവനത്തിൽ എവിടെയും കുരിശ് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് നിലപാടിൽ സ്വാമിജി ഉറച്ചു നിൽക്കുന്നു..
ജൂണ് 4 ന് നിലക്കലിൽ പുതുതായി സ്ഥാപിച്ച സ്ഥലത്തേക്ക് ഭക്തജനങ്ങളും സന്യാസി ശ്രേഷ്ടരും ചേർന്നു നടത്തിയ പ്രക്ഷോഭ മാർച്ചിനെ നേരിടാൻ കരുണാകരന്റെ പൊലീസ് ലാത്തിയും ടിയർഗാസും പോരാതെ വന്നപ്പോൾ വെടിയുതിർക്കുന്നു..
100 കണക്കിനാളുകൾക്ക് പരിക്കേൽക്കുന്നു.
നിരോധനാജ്ഞ പുറപ്പെടുവിക്കുന്നു..
നിരോധനാജ്ഞലംഘിച്ച ആയിരങ്ങൾ അറസ്റ്റിലാകുന്നു...
പ്രക്ഷോഭം വ്യാപിക്കുന്നു.
സംസ്ഥാനത്തുടനീളം സംഘർഷാന്തരീക്ഷം ഉടലെടുക്കുന്നു...
കാര്യങ്ങൾ കൈവിട്ടു പോകുന്നുവെന്ന് ബോദ്ധ്യമായ സഭാ മേലാദ്ധ്യക്ഷന്മാർ യാതൊരു ഉപാധികളുമില്ലാതെയുള്ള ചർച്ചയ്ക്കായി കർമ്മസമിതിയെ സമീപിക്കുന്നു...
ആഗസ്റ്റ് ആദ്യത്തിൽ നടന്ന ചർച്ചയിൽ തന്നെ,
നിലക്കൽ പരിസരത്തു നിന്നെവിടെയെങ്കിലും എ ഡി 52ലെ പള്ളിയുടെ അവശിഷ്ടങ്ങളെന്തെങ്കിലും കണ്ടെത്തി കാണിച്ചു തരാനാകുമെങ്കിൽ താനീ കാഷായവസ്ത്രം തന്നെ ഉപേക്ഷിക്കാൻ തയ്യാറാണെന്നും,
എ ഡി 52ലെ പള്ളിയുടെ തെളിവുകൾ ഹാജരാക്കാൻ തയ്യാറാണോ എന്നും സ്വാമിജിയുടെ വെല്ലുവിളിക്കു ആർക്കും മറുപടി ഉണ്ടായില്ല.
അങ്ങിനെ എ ഡി 52ലെ കുരിശും പള്ളിയും കള്ളക്കഥയെന്ന് നിസ്തർക്കം തെളിയിക്കപ്പെട്ടു.
തുടർന്ന് സംസാരിച്ച ഫാ ആന്റണി നിരപ്പേൽ നിലക്കലിൽ 108 ഹെക്ടറിൽ എവിടെയും പള്ളിക്ക് സ്ഥലം വേണ്ടെന്നും,
കുരിശ് അവിടെ നിന്നും മാറ്റിക്കൊള്ളാമെന്നും,
എന്നാൽ 108 ഹെക്ടറിന് പുറത്തെവിടെ വേണമെങ്കിലും പള്ളി പണിയാനുള്ള സ്വാതന്ത്ര്യം തങ്ങൾക്ക് വേണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ പൂങ്കാവനത്തിനകത്ത് എവിടെയും പള്ളി പണിയാൻ അനുവദിക്കില്ലെന്ന നിലപാടിൽ തന്നെ കർമസമിതി ഉറച്ചു നിന്നു..
നിലക്കൽ ചലക്കയം റോഡിൽ സഭ നിർദ്ദേശിച്ച സ്ഥലവും കർമസമിതി അംഗീകരിച്ചില്ല...
തുടർന്ന് പ്രശനം തീർക്കാനായി കോട്ടയം സെമിനാരിയിൽ ബിഷപ്പുമായുള്ള ചർച്ചക്ക് സ്വാമിജിയെ വിളിച്ചുവരുത്തി,
ദീർഘനേരം കാത്തിരുത്തി അപമാനിച്ചപ്പോൾ,
സ്വാമിജി ചർച്ചയിൽ നിന്നും ഇറങ്ങിപോകുകയും തിരുവോണദിവസം ഉപവാസം പ്രഖ്യാപിക്കുകയും ചെയ്തു.
സ്വാമിജിയുടെ തീരൂമാനത്തിന്റെ ഗൗരവവും അപകടവും മനസ്സിലാക്കിയ ബിഷപ്പ് സംഭവത്തിൽ നിർവ്യാജം ഖേദം രേഖപ്പെടുത്തിയാണ് അതിൽ നിന്നും തലയൂരിയത്..
ഇതോടെ ക്രൈസ്തവ സഭാ നേതൃനിരയിൽ അങ്കലാപ്പും ആശയക്കുഴപ്പവും മൂര്ധന്യാവസ്ഥയിലാകുന്നു.
ഒടുവിൽ ഹിന്ദുവികാരം മാനിച്ചു കൊണ്ടേ പള്ളി പണിയാവു എന്ന് സഭാ മേലാദ്ധ്യക്ഷന്മാരുടെ യോഗം തീരുമാനമെടുക്കുന്നു..
നിലക്കൽ കർമ്മസമിതിയുടെ അതിർത്തി നിർണയ പ്ലാൻ അനുസരിച്ച് കുരിശ് മാറ്റി സ്ഥാപിക്കാൻ ബിഷപ്പുമാരുടെ ഉന്നത നേതൃ സമിതി തീരുമാനിക്കുന്നു.
അങ്ങിനെ 6 മാസത്തോളം കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ സാമുദായിക മേഖലകളെ പ്രക്ഷുബ്ധമാക്കിയ നിലക്കൽ പ്രക്ഷോഭത്തിന് ശാശ്വത പരിഹാരമാകുന്നു..
സഭാനേതൃത്വത്തിലെ ചിലരുടെ കുബുദ്ധിയും,
കരുണാകരന്റെ സഭാ പ്രീണനവും മൂലം വഷളായ ഈ പ്രശ്നം സ്വാമിജിയുടെ ധീരവും സ്വാഭിമാനപുരസ്സരവുമുള്ള നടപടികളാൽ ഹിന്ദുസമൂഹം ചെറുത്തു തോല്പിക്കുന്നു...
ഒടുവിൽ നവംബർ മാസം 15ആം തിയ്യതി,
നിലക്കൽ ശ്രീകോവിലിലെ,
ശിവലിംഗ പ്രതിഷ്ഠയിൽ,
സ്വാമിജി,
പമ്പ തീർത്ഥ അഭിഷേകം നടത്തുമ്പോൾ,
പഞ്ച വാദ്യമേളം ഉച്ചസ്ഥായിയിൽ കൊട്ടിക്കയറുമ്പോൾ,
ശംഖുനാദം കൊണ്ട് അന്തരീക്ഷം ശബ്ദമുഖരിതമാകുമ്പോൾ,
ഭക്ത ജനകണ്ഠങ്ങളിൽ നിന്നും ഉയർന്ന ഓം നമശിവായ മന്ത്രങ്ങളാൽ നിലക്കലാകെ ഭക്തിമുഖരിതമായപ്പോൾ,
നിലക്കൽ ക്ഷേത്രത്തിനു മുന്നിലുള്ള റോഡിലൂടെ,
ആരാലും ശ്രദ്ധിക്കാതെ,
ആളും ആരവവുമല്ലാതെ,
ഒരു വിലാപയാത്ര പോലെ ഒരു ലോറി കടന്നുപോയി.
ഒരു കുരിശും വഹിച്ചു കൊണ്ട്...
കരുണാകാരനെന്ന രാഷ്ട്രീയ ഭീഷ്മാചാര്യന്,
കെ വി തോമസ് എന്ന കരുണാകര ശിഷ്യനെ തന്നെ ശിഖണ്ഡിയാക്കി നിർത്തി,
സോണിയ ആന്റണി ഉമ്മൻചാണ്ടി മനോരമ ക്രിസ്ത്യൻ ലോബി,
ചാര ശരശയ്യ ദയനീയ മരണം വിധിച്ചതും ചരിത്രം...
ചില ഓർമ്മകൾ നഷ്ടമാകുമ്പോൾ ഓർമ്മപ്പെടുത്തലുകൾ അനിവാര്യമാണ്....
പ്രചോദനം സുനീഷ് പുളിക്കൽ...
No comments:
Post a Comment