My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Sunday, 22 July 2018

ആറന്മുള വള്ളസദ്യ വിഭവങ്ങള്‍.

ആറന്മുള വള്ളസദ്യ വിഭവങ്ങള്‍.. !!

പൊന്നിന്‍ വിളക്ക് പൊടി തൂത്ത് തുടച്ചു നന്നായ്
കര്‍പ്പൂരവും തിരിയുമിട്ടതില്‍ നെയ് നിറച്ചു
ചെമ്മേ ചമച്ചു വിലസുന്നൊരു പന്തല്‍ തന്നില്‍
മുന്‍പില്‍ കൊളുത്തിയ വിളക്കിന്നു കൈ തൊഴുന്നേന്‍ (ഭഗവാനെ വണങ്ങുന്നത് )

കര്‍ണ്ണാദി ഭൂപതികളെ കൊല ചെയ്‍വതിന്നായ്‌
വിണ്ണോര്‍ വരന്റെ സുതനാകിയ പാര്‍ത്ഥനോടും
ഒന്നിച്ചു വൈരീ കുലമാശു മുടിച്ച കൃഷ്ണന്‍
നന്നായ് തെളിഞ്ഞു വിലസീടുക പന്തി തോറും (ഭഗവാനെ വണങ്ങുന്നത് )

നേന്ത്രക്കായ് നാലുകീറി പുനരതു ചതുരാകാര വണ്ണം നുറുക്കി
ചന്തത്തില്‍ ചാരു മോരില്‍ തദനു കറ കളഞ്ഞുഷ്ണ തോയത്തിലിട്ടു
നെയ്യില്‍ ദുയോ വറുതിട്ടഴകോട് ഗുരുവും ജീരകവും ചുക്കുമെല്ലാം കൂടി
ചേര്‍ത്തുവച്ചോ രമൃതിനു സമമാം ശര്‍ക്കരുപ്പെരി കൊണ്ട്വാ (ശര്കര ഉപ്പേരി )

വൃത്തം തികഞ്ഞു വലുതാകിയ പര്‍പ്പിടത്തെ
പത്തന്‍പതിങ്ങു പരിചൊടു പൊരിച്ചു തന്നാല്‍
ചിത്തം തെളിഞ്ഞു പഴമിട്ടു കുഴച്ചു തിന്നാന്‍
മത്തേ ഭഗാമിനി വിളമ്പുക പന്തി തോറും (പ്രഥമൻ )

തേന്‍ മാമ്പഴം പുതിയ ശര്‍ക്കര പഞ്ചസാര
വാഴപ്പഴം വടയുമെള്‍പ്പൊരിയുണ്ട താനു
കല്‍ക്കണ്ടമോടു പനസച്ചുള മുന്തിരിങ്ങാ
സല്ക്കാരമാര്‍ന്നു തരുവോര്‍ക്കൊരു പൈതലുണ്ടാം (തേന്‍ മാമ്പഴം ശര്‍ക്കര പഞ്ചസാര വാഴപ്പഴം വട അരിഉണ്ട
കല്ക്കണ്ടം മുന്തിരി)

വിരിഞ്ഞൊരഞ്ചും പതിനഞ്ചുമഞ്ചും
തികഞ്ഞ നാളില്‍ കയറി പ്പറിച്ചു
അരിഞ്ഞു കൊണ്ടുപ്പ് രസത്തിലിട്ടാല്‍
ചിരട്ട മാങ്ങക്കെതിരോന്നുമില്ലാ (കണ്ണിമാങ്ങാ )

മത്തേഭന്റെ ദന്തത്തോടു പട തുടങ്ങും
ചാരു നേന്ത്ര ഫലത്തെ ധൃത്വാ ഖണ്ഡിച്ചു
മോരില്‍ കറയുമത് കളഞ്ഞിട്ടു നന്നായ് വറുത്തു
ചിത്തേ കൌതുകതോടതി വരശുഭേ
ചേന ഉപ്പേരി ചേര്‍ത്ത്
പൊന്‍ തേന്‍ നേര്‍ വാണി നീയും
ഒരു പറ കുറയാതിന്നു നീ തന്നിടേണം (ചേന ഉപ്പേരി , കായ്‌ വറുത്തതും )

ചക്കച്ചുളക്കു സമമെന്നു വരുത്തുവാനായ്‌
തക്കത്തില്‍ വന്നു കരയേറി വറുത്ത നേന്ത്രന്‍
നില്‍ക്കട്ടെ ചേന ഇനിയെങ്കില്‍ നമുക്കതെന്നു
അപ്പോള്‍ കരയേറി ഇല തന്നില്‍ വറുത്ത ചേമ്പ്
ചേമ്പുപ്പേരി വിളമ്പാഞ്ഞു മനതാര്‍ കേഴുന്നു മാളോരെ
ആമ്പല്‍ കാമുകനൊത്ത കാന്തി കലരും വൃത്തങ്ങള്‍ നല്കീടുകില്‍@
പൂന്തേന്‍ നേര്‍മിഴിയായ ലക്ഷ്മീ കണവന്‍ കമ്പം വിനാ മേല്‍ക്കുമേല്‍ സമ്പത്തേകുമതിനു കിഞ്ചനവിനാ പ്രാര്‍ഥിച്ചിടുന്നേന്‍ (ചേമ്പുപ്പേരി)

കാര്‍കൂന്തല്‍ കെട്ടി അഴകൊട്
അര തന്നില്‍ മഞ്ഞചേലക്കു മീതേ
ഉടുത്തോണ്ട് അണിഞ്ഞു ചെമ്മേ
ചോറങ്ങെടുക്കു മളവേ മണിയും കിലുക്കി
കാര്‍വര്‍ണ്ണന്‍ വന്നു വിളയാടുക പന്തി തോറും (ഭഗവാനെ വണങ്ങുന്നത് )

ജീരകചെമ്പാവ് നെല്ലിന്‍ പഴയരി കഴുകി
കാടിയും കല്ലുമെല്ലാം ആരാല്‍ പോക്കി
ചമച്ചങ്ങതി ധവളിതമാം ചോറ് കൊണ്ട്വന്നു തന്നാല്‍ പാരാതാജ്യഞ്ചപത്തെയും അതിലവീതം വീഴ്ത്തി മേളിചുരുട്ടി ഓരോന്നായിട്ടൊരഞ്ഞൂറുരുള ധൃതമെടുത്തഷ്ടി ചെയ്യാം
പരിപ്പു കൊണ്ടാശു വിളമ്പിടുമ്പോ
ള്‍മഹത്വമേറുന്നൊരു നെയ്‌ തരേണം
പൊട്ടിച്ചു ചേര്‍ക്കാനിഹ പര്‍പ്പിടത്തെ
തരത്തിലെണ്ണാതെ വിളമ്പിടേണം (പര്പ്പിടകം നെയ്‌ പരിപ്പ് )

വറുത്തെരുശ്ശേരി ഭുജിച്ച ശേഷം
വെറുത്തു വന്നിട്ടൊരു ദാഹമിപ്പോള്‍
ചതച്ചു ചുക്കിട്ടു തിളച്ച വെള്ളം
മടിചിടാതെന്‍ വായില്‍ തന്നിടേണം (ചുക്ക് വെള്ളം )

നാരങ്ങാ മാങ്ങാ പുളിയിഞ്ചി ഇവറ്റില്‍ വച്ച്
നാരങ്ങയോടു പുനരെതിരോന്നുമില്ല
നെല്ലിക്കാ നല്ല കറി വച്ച് തരുന്നതാകില്‍ ചെഞ്ചേരുമതരുനിയാല്‌ക്കൊരു പൈതലുണ്ടാം (നെല്ലിക്ക അച്ചാർ )

പൂവന്‍പഴം കുലയോടിഹ കൊണ്ടുവന്ന്
ചേതം വരാതെ തൊലി നിങ്ങള്‍ കളഞ്ഞു തന്നാല്‍
കോടാതെ കുക്ഷിയതില്‍ നിറച്ചു കൊള്ളാം
പാടാതിരിക്കുമോ അതിന്റെ രസങ്ങള്‍ ഓര്‍ത്താല്‍ (പൂവന്പഴം തൊലികളഞ്ഞ് കൊടുക്കാൻ )

കാളിപ്പഴം കുലയോടിഹ കൊണ്ടു വരേണമിപ്പോള്‍
കേള്‍വിക്ക് ചേര്‍ന്ന പലതുണ്ട് പഴങ്ങളെന്നാല്‍
ലാളിപ്പതിന്നു മതിയായതു കാളിയത്രേ
കാളിക്കുമങ്ങതു കൃപയാമതു നല്കിയെന്നാല്‍ (കാളിപ്പഴം )

തേനൊത്തീടുന്ന പനസച്ചുള കൊണ്ടു വച്ച്
മോദം വെടുന്ന പ്രഥമന്‍ പരിചൊടു തന്നാല്‍
ഊനം വിനാ മമ കവിള്‍ത്തട പൂരണം ചെയ്തു
ആനന്ദമോടതു കുടിച്ചു രസിച്ചിടാം ഞാന്‍ (പ്രഥമന്‍)

ഓരോന്നിനുള്ള കുതുകത്തിനൊത്തു പാരം
പാല്‍ കൊണ്ടു വച്ച പ്രഥമന്‍ പരിചൊടു തന്നാല്‍
പാലാഴി മാശു തുണയായവരുമിന്നു നൂനം
പാരിച്ചാമോദമോടെടുത്തു വിളമ്പിടേണം (പ്രഥമന്‍)

കാളന്‍ വിളമ്പാത്തതിനെന്തു ബന്ധം
കാളും വിശപ്പിന്നു സഹിച്ചുകൂടാ
കോളല്ല കാളന്നു കളങ്കമില്ലാ
മേളം കലര്‍ന്നിന്നത് നല്‍കിടേണം (കാളൻ )

No comments: