My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Thursday 14 December 2017

മസ്തിഷക മരണം സംഭവിച്ചു എന്ന് ഡോക്ടർ പറഞ്ഞാൽ,.... അവയവം മറ്റിവയ്ക്കൽ, സൗകര്യം ഉള്ള ആശുപത്രി ആയാൽ സമ്മതപത്രം ഒപ്പിടരുത്, പകരം... ഡിസ്ചാർജ് വാങ്ങി വേറെ ആശുപത്രിയിൽ എത്തിക്കുകയോ

മോന് കുറച്ച് സാധനങ്ങൾ വാങ്ങാൻ വേണ്ടിയാണ് ഞാനും ചേട്ടനും അവനും കൂടി രണ്ട്റിയാൽ
ഷോപ്പിൽ പോയത്...സാധനങ്ങളും വാങ്ങി
കടയിൽ നിന്നും റോഡിലേക്ക് ഇറങ്ങിയപ്പോഴാണ്
മോനെടുത്ത ഒരു കാർ കടയിൽ മറന്നുവെച്ചെന്ന്
മനസ്സിലായത്..അവനതെടുക്കാനായി ചേട്ടനോടൊപ്പം കടയിലേക്ക് തിരിച്ചു കയറി.....

റോഡരുകിൽ നിന്ന എനിക്ക് നേരെയായി അമിതവേഗത്തിൽ ഒരു കാർ പാഞ്ഞടുത്തു..
ഓടിമാറാൻ ഞാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല...
അപ്പോഴേക്കും ആ കാർ എന്റെ ശരീരത്തെ
ഇടിച്ചിട്ടിരുന്നു...

ഓടിക്കൂടിയ ആൾക്കൂട്ടത്തിനിടയിലൂം
പകുതിമറഞ്ഞ ബോധത്തിലും ഞാൻ അന്വേഷിച്ചത്
എന്റെ പൊന്നുമോനെയായിരുന്നു.... അവൻ
ചേട്ടനോടൊപ്പം നിൽക്കുന്നതാണ് അവസാനമായി ഞാൻ എന്റെ കണ്ണിൽ കണ്ട കാഴ്ച...

പിന്നീട് ഞാൻ കണ്ണ് തുറക്കുന്നത് നാട്ടിലെ അറിയപ്പെടുന്ന വലിയൊരു ഹോസ്പിറ്റലിലെ
ഐസിയു വിലാണ്..

കണ്ണ് തുറന്നു ഞാൻ നോക്കുമ്പോൾ എന്റെ
അരികിലായി തൂവെള്ള വസ്ത്രം ധരിച്ച തേജസ്സുറ്റ
മുഖവുമായൊരാൾ...ആ കണ്ണുകളിലെ പ്രകാശമാകാം ഒരു പക്ഷേ എന്നെ ഉറക്കത്തിൽ
നിന്നും ഉണർത്തിയതെന്ന് എനിക്ക് തോന്നി....

"നിങ്ങളാരാ ഡോക്ടർ ആണോ അതോ നേഴ്സോ"
എന്റെ ചോദ്യത്തിന് ഒരു പൊട്ടിച്ചിരിയായിരുന്നു
ആദ്യമറുപടി...പിന്നെ പതുക്കെ എന്നോടായി
പറഞ്ഞു ഞാൻ നിന്റെ മരണമാണ്...

ഒരു നിമിഷം ഞാനൊന്ന് ഞെട്ടിയോ..അതെ ഞാൻ ഞെട്ടിപ്പോയി... മരണമോ ...മരണമെന്നാൽ കാലൻ എന്നല്ലേ
എന്നെനിക്ക് ചോദിക്കണമെന്ന് തോന്നിയെങ്കിലും
ആ മുഖത്ത് നോക്കി വെറുപ്പോടെ കാലൻ എന്ന്
വിളിക്കാൻ തോന്നിയില്ല....

പകരം "അങ്ങ് യമദേവനാണോ"എന്ന് ചോദിച്ചു..
അതേ എന്ന് ചിരിച്ചുകൊണ്ടുത്തരം തന്നപ്പോൾ
എനിക്ക് മനസ്സിൽ സംശയം ഉടലെടുത്തു...

"ഞാൻ കഥകളിൽ.കേട്ടിട്ടുള്ള യമദേവൻ പോത്തിന്റെ പുറത്ത് കയറുമായി വരുന്ന ഒരു
രാക്ഷസ രൂപമാണ്...പക്ഷേ അങ്ങിപ്പോൾ ആ
ഒരു രൂപമേ അല്ല. പിന്നെ ഞാൻ എങ്ങനെ വിശ്വസിക്കും അങ്ങ് .മരണമാണെന്ന്"

അതിനുള്ള മറുപടിയും ആദ്യം ഒരു ചിരിയായിരുന്നു..
"നീ കഥകളിൽ കേട്ടുള്ള അറിവല്ലാ എന്നെക്കുറിച്ചുള്ളൂ...മരണത്തെ പേടിയുള്ളവർ
എനിക്ക് തന്ന സങ്കല്പരൂപമാണതെന്ന് നിനക്കിപ്പോൾ മനസ്സിലായില്ലേ"....

ശരിയാണ് മറ്റുള്ളവർ പറഞ്ഞറിയുന്നതല്ല ..സത്യം..
നമ്മൾ അനുഭവിച്ചറിയുന്നതാണെന്ന് എനിക്കപ്പോൾ മനസ്സിലായി...

"ഞാൻ മരിച്ചിട്ടില്ലല്ലോ പിന്നെയെന്തിനാ എനിക്കൊപ്പം അങ്ങിവിടെ ഇരിക്കുന്നത്"
എന്നുള്ള
എന്റെ ചോദ്യത്തിന് അദ്ദേഹം തന്ന മറുപടി എന്നെ
ഞെട്ടിച്ചു..

"അതേ നീ മരിച്ചിട്ടില്ല..പക്ഷേ മൂന്ന് മണിക്കൂറിനുള്ളിൽ നീ മരിക്കും....അല്ല നീ മരിക്കുവല്ല നിന്നെ കൊന്നിരിക്കും അവർ"..

"ആര് ആരാണെന്നെ കൊല്ലുന്നത് ഞാനതിന്
എന്ത് തെറ്റ് ചെയ്തു ?"...
എന്റെ ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം
പുറത്തേക്ക് വിരൽ ചൂണ്ടി....

ഐസിയു വിന് വെളിയിലായി എന്നെ പരിശോധിച്ച ഡോക്ടർ എന്റെ ചേട്ടനോടായി പറയുന്നത് ഞാൻ കേട്ടു....

"നിങ്ങളുടെ വൈഫിന് മസ്തിഷ്ക മരണം സംഭവിച്ചിരിക്കുവാണ്...സൗദിയിലെ ഡോക്ടേഴ്സ്
നിങ്ങളിൽ നിന്നത് മറച്ചുവെച്ചതാണ് ..
ഇനിയൊരിക്കലും പഴയ ഒരു അവസ്ഥയിലേക്ക്
നിങ്ങടെ വൈഫ് തിരിച്ചു വരില്ല..
നിങ്ങൾക്ക് സമ്മതമാണെങ്കിൽ അവരുടെ
അവയവങ്ങൾ ദാനം ചെയ്യാം."...

ഇത് കേട്ട് നിന്ന എന്റെ അച്ഛനും അമ്മയും
അനിയത്തിയുമൊക്കെ പൊട്ടിക്കരയുവാണ്...
എന്റെ ജീവന് വേണ്ടി എന്റെ അമ്മ വിളിക്കാത്ത ദൈവങ്ങളില്ല നേരാത്ത നേർച്ചകളില്ല എന്നിട്ടും....

വിറയാർന്ന സ്വരത്തിൽ ചേട്ടൻ ഡോക്ടറോട്
അവയവദാനത്തിന് സമ്മതം ആണെന്ന് പറഞ്ഞപ്പോൾ ഞാനിവിടെ നിന്ന് അരുതേ
സമ്മതിക്കരുതേ ചേട്ടാ....ഞാൻ മരിച്ചിട്ടില്ല
എനിക്കൊരു കുഴപ്പവുമില്ല എന്ന് ഞാൻ
വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു.....

എന്റെ ശബ്ദം എന്നോടൊപ്പമുള്ള മരണമല്ലാതെ
വേറാരും കേട്ടില്ല...
"നീ പറയൂന്നത് അവരാരും കേൾക്കില്ല കുട്ടീ...
സത്യത്തിൽ നീ ജീവിതത്തിലേക്ക് തിരിച്ചു വരും
നിന്റെ തലച്ചോറിന് ഒരു കുഴപ്പവും പറ്റിയിട്ടില്ല
നിനക്ക് ഇവർ നല്ല ചികിത്സ തന്നാൽ പത്ത്
ദിവസത്തിനുള്ളിൽ നീ പഴയതുപോലെ തന്നെ
ആകും ...പക്ഷേ ആ ഡോക്ടർ അത് ചെയ്യില്ല

അവരുടേതാണ് ഈ ഹോസ്പിറ്റൽ...ഇതിന്റെ
മറവിൽ അവർ ഇവിടെ വൻ അവയവ കച്ചവടം നടത്തുന്നുണ്ട്.അതിലൊരു ഇരയാണ് നീയും ഇതൊന്നുമറിയാത്ത പാവം നിന്റെ വീട്ടുകാരെ
പറഞ്ഞു പറ്റിക്കുകയാണിവർ...
നിന്റെ ഓരോ അവയവങ്ങൾക്കായി അവർ
ലക്ഷങ്ങൾ വിലയീടാക്കി കഴിഞ്ഞു.."

."നിങ്ങളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ദൈവം തന്നല്ലേ ..എന്നെ മരണത്തിലേക്ക് കൊണ്ടു പോകാതിരുന്നൂടേ"

",പറ്റില്ല കുട്ടീ ഈശ്വരൻ നിന്റെ ജീവൻ രക്ഷിക്കാൻ
വേണ്ടിയാണ് നല്ലവരായ ഡോക്ടേഴ്സിന്റെ രൂപത്തിൽ സൗദിയിൽ നിന്നും ...നിന്നെ നാട്ടിൽ
പ്രിയപ്പെട്ടവരുടെ അടുക്കൽ കൊണ്ടുപോയി
ചികിത്സിക്കാൻ പറഞ്ഞയച്ചത് ..പക്ഷേ ഇവിടുത്തെ മനുഷ്യജന്മം പൂണ്ട ദുഷ്ടനായ ഈ
ഡോക്ടറുടെ മുന്നിൽ ഈശ്വരൻ പോലും
നിസ്സഹായനായി മാറി പോയി".....

അദ്ദേഹം പറഞ്ഞുതീർന്നതും ആ ഡോക്ടർ
എന്റടുത്ത് എത്തി കഴിഞ്ഞിരുന്നു.പിന്നെയെല്ലാം
പെട്ടെന്നായിരുന്നു ....ഓപ്പറേഷനുള്ള ഒരുക്കങ്ങൾ
എല്ലാം തുടങ്ങി കഴിഞ്ഞു.....എന്റെ ശരീരത്തിൽ
കത്തി കയറ്റിയപ്പോൾ ഞാൻ അലറികരഞ്ഞു

"എന്നെ കൊല്ലരുതേ...എനിക്ക് എന്റെ പൊന്നുമോനെ സ്നേഹിച്ച് കൊതിതീർന്നില്ല
അവനെ കൺനിറയെ കണ്ട് അവനെ സ്നേഹിച്ച്
എനിക്കവനോടൊപ്പം ജീവിക്കണം....എന്റെ
ചേട്ടനേയും അച്ഛനേയും അമ്മയേയും അനിയത്തിയേയും ഒന്നും വിട്ട് പിരിഞ്ഞ് പോകാൻ വയ്യ എനിക്ക്....എന്നെ കൊല്ലല്ലേ
ഡോക്ടറേ."
പക്ഷേ അവരെന്റെ കരച്ചിൽ കേട്ടില്ല കിട്ടാൻ
പോകുന്ന പണത്തിനോടുള്ള ആർത്തിയാരുന്നു
ആ മുഖം നിറയെ..

എന്റെ കരച്ചിൽ.കണ്ട് നിസ്സഹായനായി നിൽക്കുന്ന എന്റെ മരണത്തെ ഞാൻ കണ്ടു..
ആ കണ്ണുകളിലെ സങ്കടം ഞാൻ കണ്ടറിഞ്ഞു...

*****************

ഞാൻ മരിച്ചു കഴിഞ്ഞിരിക്കുന്നു ...എന്റെ മരണത്തിന്റെ കൈപിടിച്ച് ഞാൻ പുറത്തേക്കിറങ്ങിയപ്പോ ഞാൻ കണ്ടു എന്റെ
ജീവനറ്റ ശരീരത്തിൽ നോക്കി തളർന്ന് വീഴുന്ന
എന്റെ പ്രിയപ്പെട്ടവരെ....ഒന്നുമറിയാതെ തളർന്നുറങ്ങുന്ന എന്റെ പൊന്നുമോനെ.....

എന്റെ സങ്കടം കണ്ടാവാം എന്റെ മരണം
വേഗം എന്നെയും കൊണ്ട് മരണമെന്ന നിത്യമായ
സത്യത്തിലേക്ക് യാത്രയായി.....

അവയവദാനം എന്ന മഹത്തായ പ്രവ്യത്തിക്ക്
പിന്നിൽ
പണത്തിന് വേണ്ടി ചിലർ ...
ചിലർ മാത്രം ...
നിസ്സഹായരായ
രോഗികളുടെ ജീവൻ ഇത്തരത്തിൽ ഇല്ലാതാക്കുന്നു എന്നുള്ള ഒരു വാർത്ത കണ്ടതിൽ
നിന്നും ആണ് ഞാനിതിവിടെ
എഴുതാൻ
കാരണം:DR. KAMLESH,
ഈ കഥ വായിക്കുന്ന മിത്രങ്ങൾ ,നിങ്ങളുടെ ബന്ധുക്കൾ ആർക്കെങ്കിലും
മസ്തിഷക മരണം സംഭവിച്ചു എന്ന് ഡോക്ടർ പറഞ്ഞാൽ,....
അവയവം മറ്റിവയ്ക്കൽ,
സൗകര്യം  ഉള്ള ആശുപത്രി ആയാൽ സമ്മതപത്രം ഒപ്പിടരുത്, പകരം... ഡിസ്ചാർജ് വാങ്ങി വേറെ ആശുപത്രിയിൽ എത്തിക്കുകയോ, അവയവദാനത്തിന്
സമ്മതം അല്ല എന്ന് ശക്തമായി പറയുക:...
ഇപ്പോൾ തലയ്ക്ക് പരിക്ക്
പറ്റി ഒരു രോഗി എത്തിയാൽ കഴുകൻ കണ്ണുകളോടെ, അവയവ കൊതിയോടെ ഇരിക്കുന്ന
കുറച്ച് ഡോക്ടൻമാരും, റോഡപകടങ്ങൾ ഉണ്ടാക്കി മാംസ ഭാഗങ്ങൾക്ക് കച്ചവടം ഉറപ്പിച്ച് കാത്തിരിക്കുന്ന ആശുപത്രികളും നമ്മുടെ നാട്ടിൽ ഒരു പാട്....
എല്ലാവരുടെയും മനസ്സിൽ ഈ കഥ മറക്കാതെ ഉണ്ടാകണം:.......
പൊതുസമൂഹത്തിന്റെ അറിവിലേക്കായി എല്ലാവർക്കും ചെയ്യുക......🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
   എത്ര തിരക്കുണ്ടായാലും
ഈ..... സത്യം ..,നടന്ന ,നടക്കുന്നകഥ വായിക്കാതെ പോകരുത്

No comments: