*ഇന്റർവ്യൂ*
(ഈ കഥ വെറുമൊരു കഥയല്ല)
ഒരു ഇടത്തരം കുടുംബത്തിലെ നാലാമത്തെ മകനാണ് കൗമാരപ്രായം കഴിഞ്ഞ മനു.
കർക്കശക്കാരനായിരുന്നു അവന്റെ പിതാവ് .
തൊട്ടതിനും പിടിച്ചതിനുമൊക്കെ ഉച്ചത്തിൽ വഴക്ക് പറയാറുണ്ടായിരുന്ന പിതാവിനോട് ഭയമായിരുന്നു മനുവിന്. തന്റെ ചെറിയ പിഴവുകൾക്ക് പോലും അച്ചൻ ശകാരിക്കും.
കേട്ടു മടുത്തൂ അവന്.
പിന്നീടാ ഭയം വെറുപ്പായി മാറി.
ഫാൻ ഓഫാക്കാതെ പോയതിന്, ടിവി വർക്ക് ചെയ്ത് കൊണ്ടിരിക്കെ പുറത്ത് പോയി നിന്നതിന് , കുളിമുറിയിൽ ടാപ്പ് ലീക്കായ തിന്,
നനഞ്ഞ തോർത്ത് ബെഡിൽ ഇട്ടതിന്;
ഒക്കെ അവൻ വഴക്ക് കേട്ടു കൊണ്ടിരുന്നു.
അങ്ങനെയാണ് ഒരു ജോലിക്ക്, ഇന്റർവ്യു വിന് ക്ഷണം വന്നപ്പോൾ അവൻ ചിന്തിച്ചത്.
. "ജോലി കിട്ടിയാൽ ഞാൻ വീടു വിടും"
അച്ചനുമായി ബന്ധപ്പെടാതെ നഗരത്തിൽ സ്വാതന്ത്ര്യത്ോടെ കഴിയണം.
ഒടുവിൽ അവൻ അങ്ങനെ തന്നെ തീരുമാനിച്ചു,
പിതാ വി നേടുള്ള വിരോധം അത്രത്തോളം എത്തിയിരുന്നു.
കുറ്റം പറച്ചിൽ കേട്ടു മടുത്ത മനുവിന് കൂടുതലൊന്നും ആലോചിക്കാൻ കഴിഞ്ഞിരുന്നില്ല.
ഇന്റർവ്യൂവിന്റെ ദിവസം രാവിലെ അച്ചൻ പണം കൊടുത്തപ്പോഴും പറഞ്ഞു.
. "എടാ ചോദ്യങ്ങൾക്ക് ശരിക്ക് മറുപടിപറഞ്ഞോണം.
നിന്റെ തപ്പിത്തടച്ചിൽ ഒന്നും പാടില്ല. അറിയില്ലേ ങ്കിലും വ്യക്തമായി സംസാരിക്കണം" എന്നൊക്കെ :
പിറു പിറുത്തു കൊണ്ടാണ് അവൻ പുറപ്പെട്ടത്.
ഇന്റർവ്യൂ കേന്ദ്രത്തിലെത്തിയപ്പോൾ അവിടെ സെക്യൂരിറ്റിയെ ക്കണ്ടില്ല
ഗേറ്റ് തുറന്നു കിടക്കുന്നു.ലോക്ക് അലക്ഷ്യമായ് തളളി നിൽക്കുന്നു.
അവൻ പതിയെ അകത്ത് കടന്നു.
ലോക്ക് ശരിയാക്കി ഗേറ്റ് അടച്ച് പ്രവേശിച്ചു.
മനേഹരമായ ഒരു ഗാർഡനാ യിരുന്നു കെട്ടിടത്തിന്റെ മുൻഭാഗം.
പക്ഷെ ആരോ പൈപ്പ് തുറന്നിട്ടിരിക്കുന്നു
വെള്ളം ആകെ പരന്നൊഴുകുന്നു.
അവന്ന് അച്ചന്റെ ശബ്ദം കേൾക്കുന്ന പോലെ തോന്നി.
പോയി ടാപ്പ് ഓഫാക്കി ഹോസ് പ്പൈപ്പ് ശരിയാക്കി വച്ചു.
ഒന്നാം നിലയിലാണ് ഇന്റർവ്യൂ നടക്കുന്നത് എന്ന നോട്ടീസ് കണ്ടു.
അവൻ കോണിപ്പടി കയറാൻ തുടങ്ങി..
10 മണി കഴിഞ്ഞിട്ടും ലൈറ്റുകൾ കത്തിക്കൊണ്ടിരിക്കുന്നു ,
അച്ചന്റെ ശബ്ദം ചെവിയിൽ മുഴങ്ങുന്നു.
അവൻ സ്വിച്ച് ബോർഡ് കണ്ടെത്തിലൈറ്റെല്ലാം ഓഫാക്കി.
അകത്തെത്തിയപ്പേർ വലിയ ഹാളിൽ പത്തിരുപത് പേർ ഇരിക്കുന്നുണ്ട്.
എല്ലാവരും ഇന്റർവ്യൂവിൽ പങ്കെടുക്കാൻ വന്നവർ.
അവന് ആധിയായി തന്നെക്കാൾ യോഗ്യതയുള്ളവരെ പോലെ അവരെ കണ്ടപ്പോൾ അവൻ തോന്നി.
തല തിരിഞ്ഞ് കിടന്നിരുന്ന വെൽകം മാറ്റ് ശരിയാക്ക വെച്ച് അവൻ
ഹാളിന്റെ പിന്നിലായി ചെന്നിരുന്നു .
ഈ ജോലി തനിക്ക് കിട്ടുമോ? ആധിയോടെ അവൻ പ്രാർത്ഥിക്കാൻ തുടങ്ങി.
ഒഴിഞ്ഞ ഭാഗത്തും ഫാനുകൾ കറങ്ങുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടപ്പോൾ...
"ഫാൻ ഓണാക്കിയിട്ട് എവടെപ്പോയ് നിക്കുവാടാ ?"
അവന് അച്ചന്റെ ശബ്ദം കേൾക്കുന്ന പോലെ തോന്നി.
അവൻ എണീറ്റ് ആ ഫാനുകൾ ഓഫാക്കി.
ഒടുവിൽ പത്തിരുപത് ആളുകൾക്ക് ശേഷം അവനെ ഇന്റർവ്യൂവിന് വിളിച്ചു.
സർട്ടിഫിക്കറ്റുകൾ വാങ്ങി വെച്ച ശേഷം ഡയറക്ടർ അവനോട് ചോദിച്ചു.
. " മിസ്റ്റർ മനോജ്, എന്നാണ് നിങ്ങൾ ജോയിൻ ചെയ്യുന്നത് .?
മനു എന്തു മറുപടി പറയണംമെന്നറിയാതെ പകച്ചു പോയി. '
തന്നെ പരീക്ഷിക്കാനുള്ള വല്ല ചോദ്യമാണോ?
അയാൾ വീണ്ടും പറഞ്ഞു.: ഞാൻ നിങ്ങളെ സെലക്ട് ചെയ്തിരിക്കുന്നു ഈ കമ്പനിയിലേക്ക് സ്വാഗതം.
ഇന്റർവ്യൂ ബോർഡിലെ മറ്റൊരാൾ വിശദീകരിച്ചു :
"ഞങ്ങൾ ചോദ്യങ്ങൾ ചോദിച്ചല്ല പരീക്ഷികുന്നത് ,
ആളുടെ മനോഭാവമാണ് നോക്കുന്നത്
തുറന്നു കിടന്ന ഗേറ്റ് യഥാ പൂർവം ശരിയാക്കാനോ ,
പാഴായി പോകുന്ന വെള്ളം കണ്ട് ടാപ്പ് പൂട്ടാനോ മറ്റാരും തയ്യാറായില്ല.
താങ്കളൊഴികെ കോണിപ്പടിയിൽ അനാവശ്യമായി കത്തിക്കൊണ്ടിരുന്ന ബൾബുകളും ഹാളിലെ ഒഴിഞ്ഞ ഭാഗത്തെ കറങ്ങിക്കൊണ്ടിരുന്ന ഫാനുകളും ഓഫാക്കാൻ മറ്റാർക്കും തോന്നിയില്ല.
വെൽക്കം മാറ്റ് ശരിയാക്കാൻ തോന്നിയതും താങ്കൾക്ക് മാത്രം'
ഞങ്ങൾ ഇതെല്ലാം CCTV യിലൂടെ നിരീക്ഷിച്ചാണ് താങ്കളെ സെലക്ട് ചെയ്തത്.
താങ്കളുടെ ഈ മനോഭാവം ഞങ്ങൾക്ക് ഏറെ ഇഷ്ടമായി.
അടുത്ത തിങ്കളാഴ്ച ജോലിയിൽ പ്രവേശിക്കാൻ തീരുമാനിച്ച്
ഓഫർ ലെറ്റർ വാങ്ങി അവൻ തിടുക്കത്തിൽ മടങ്ങി..
അവനപ്പോള്‍ മനസില്‍ പറഞ്ഞു..അച്ഛാ, നന്ദി 🙏😊😊
No comments:
Post a Comment