മാളു.. ഈ കഞ്ഞി കൊണ്ടു അച്ഛന് കൊടുത്തിട്ട് വാ വേഗം..
ഹോ..ഈ അമ്മേടെ ഒരു കാര്യം ഒരു വക വായിക്കാൻ സമ്മതിക്കില്ല..അച്ഛനെന്താ ഇങ്ങോട്ട് വന്ന് കഞ്ഞി കുടിച്ചാൽ...എനിക്ക് വയ്യ ഇപ്പൊ പോകാൻ...
കുറച്ചു സമയത്തിനു ശേഷം വീണ്ടും അമ്മയുടെ ശകാരം എത്തി.. ...ടി അച്ഛൻ അവിടെ വിശന്നു നിക്കുവാ രാവിലെ ഇച്ചിരി ചായ വെള്ളം മാത്രം കുടിച്ചു പോയതാ ആ മനുഷ്യൻ..എത്ര സമയം ആയി നിന്നോട് പറയുന്നു..
അമ്മയുടെ ശകാരം അവളെ അലോസരപ്പെടുത്തി..
നാശം ഇങ്ങു താ..
കഞ്ഞി പത്രവും ആയി അവൾ പാടത്തേക്ക് ഓടി...
എരിഞ്ഞു പൊരിയുന്ന വെയിലത്തു കണ്ണൻ വാഴയുടെ നേരിയ തണലിൽ ഉച്ച ഭക്ഷണത്തിനയുള്ള കാത്തിരിപ്പിൽ ആയിരുന്നു രാഘവൻ...
ആഹാ ഇപ്പഴാണോ അച്ഛനുള്ള ശാപ്പാടും കൊണ്ടു വരുന്നേ ചായ കുടിക്കേണ്ട നേരം ആയല്ലോ..പാടത്തു നിന്ന അപ്പു ചേട്ടന്റെ കുശലം അവൾക്കു അത്രക്ക് രസിച്ചില്ല..മുഖം കോട്ടി
അവൾ പാടത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ വേണ്ട മോളെ ചെളിയിൽ ഇറങ്ങേണ്ടന്നും പറഞ്ഞ് രാഘവൻ അങ്ങോട്ട് ചെന്നു കഞ്ഞി പാത്രം വാങ്ങി..
എന്താ മോളെ തമാസിച്ചേ.. ഓ എനിക്ക് ഇച്ചിരി പഠിക്കാൻ ഉണ്ടായിരുന്നു.. ആഹാ എന്നിട്ടാണോ മോള് വന്നത് അമ്മയോട് പറഞ്ഞാൽ പോരാരുന്നോ..പോ വേഗം പോയി പഠിക്കിരുന്ന്..അവൾ തിരികെ വീട്ടിലേക്കു ഓടി..
മിടുക്കിയ നന്നായി പഠിക്കും...അവളൊരു കര പറ്റി കണ്ടാൽ മതി..രാഘവൻ അപ്പൂനോടയി പറഞ്ഞു..
എല്ലാം നന്നായി വരും ചേട്ടാ.. മോൾക്ക് ജോലി ഒക്കെ കിട്ടി കഴിഞ്ഞാൽ എങ്കിലും ഈ ചേറിലും വെയിലിലും ഉള്ള പണി അങ്ങു നിർത്തിയെക്കണം..
ഹ ഹ...എല്ലാം ഈശ്വരൻ തീരുമാനിക്കുന്ന പോലെ..അല്പം അഭിമാനത്തോടെ രാഘവൻ പറഞ്ഞു...
ഭാര്യയും മകളും ആണ് രാഘവന്റെ ലോകം.. അവർക്ക് വേണ്ടിയാണ് ആ ജീവിതം.., തുച്ഛമായ വരുമാനമേ ഉള്ളു എങ്കിലും ഭാര്യയെയും മകളെയും ഒരു കുറവും വരുത്താതെയാണ് രാഘവൻ നോക്കുന്നത്. സ്വന്തമായി പുതിയൊരു കുപ്പായം വാങ്ങിയിട്ടൊ ഉടുത്തിട്ടോ വർഷങ്ങൾ ആയിട്ടുണ്ടാകും..പുതിയ കുപ്പായം വാങ്ങുന്ന കാര്യം ഭാര്യയും മകളും പറഞ്ഞാൽ രാഘവൻ പറയും എന്റെ മാളു ജോലിക്കാരി ആയിട്ട് അവള് വാങ്ങി തരും,അന്ന് മതി പുതിയ കുപ്പായം..!
അങ്ങിങ് കീറിയ ഒരു ബനിയനും ചെളികറ പുരണ്ട ഒരു ഒറ്റ മുണ്ടും,നരച്ചു പിഞ്ചി നിറം മങ്ങിയ ഒരു തോർത്തും,ഇതാകും എപ്പോഴും വേഷം..ആരോടും പരിഭവവും പരാതിയും ഇല്ലാ..
രാഘവന്റെ ഏറ്റവും വലിയ സ്വപ്നം മകളെ പഠിപ്പിച്ച് നല്ലൊരു ജോലി കരിയാക്കുക.. അതിനായി രാവും പകലും രാഘവൻ അധ്വാനിക്കുന്നുണ്ട്..
പക്ഷേ ഈ അധ്വാനം ഒന്നും മാളുവിന് അത്ര ഇഷ്ടം അല്ല.. ചെളിയിലും പാടത്തും പണിയെടുക്കുന്ന അച്ഛൻ അവൾക്ക് എന്നും ഒരു കുറവായിരുന്നു..
*********************
മാളുവും അമ്മയും തമ്മിലുള്ള ബഹളം കേട്ടാണ് രാഘവൻ എത്തിയത്.. എന്താ മോളെ രണ്ടാളും തമ്മിൽ..ചോദ്യം മുഴുവിപ്പിക്കുന്നതിനു മുൻപേ മാളുവിന്റെ മറുപടിയെത്തി.. അച്ഛാ നാളെ കോളേജിൽ മീറ്റിംഗ് ആണ്, അമ്മയോട് നാളെ വരണം എന്നു പറഞ്ഞപ്പോൾ പറയാ അമ്മക്ക് വയ്യന്നു..
ആ അതു ശെരിയല്ലേ മോളെ..അവൾക്കു തീരെ വയ്യാതെ ഇരിക്കുവല്ലേ... ?
അച്ഛാ നാളത്തെ മീറ്റിംഗിന് രക്ഷ കർത്താവ് വന്നേ പറ്റു...
അതിനെന്താ..ഞാൻ വരാമല്ലോ.. നാളെ പണിയും ഇല്ലാ.. ഞാൻ വരാം മോളെ രാവിലെ നമുക്ക് ഒരുമിച്ചു പോകുകേം ചെയ്യാം.. കോളേജിൽ പഠിക്കുന്ന മോളുടെ കൂടെ അച്ഛന് ഗമക്ക് നടക്കമല്ലോ....
അയ്യേ....!! അച്ഛനോ വേണ്ട വേണ്ട അച്ഛൻ വരണ്ട....!
അതെന്താടി അച്ഛൻ വരണ്ടാത്തെ അച്ഛനെ വരുന്നുള്ളൂ അമ്മ തറപ്പിച്ചു പറഞ്ഞു..
വേണ്ട അരും വരണ്ട നാളെ ഞൻ പോണില്ല.. അച്ഛൻ വന്നാൽ നന്നായിരിക്കും ഒരു നല്ല മുണ്ടും ഷർട്ടും ഇല്ല നല്ല ചെരിപ്പു ഇടില്ല വൃത്തിയായി നടക്കില്ല..എനിക്ക് നാണക്കേട.....!
നാണക്കേടോ അവളെ തല്ലാൻ ആയി കയ്യ് ഓങ്ങി കൊണ്ട് അമ്മ പാഞ്ഞടുത്തു...ഇടയിൽ തടസം പിടിച്ചു രാഘവൻ പറഞ്ഞു മോള് പറഞ്ഞത് ശെരിയല്ലെടി..അവള് വലിയ കോളേജിൽ പഠിക്കുന്ന പെണ്ണല്ലേ, ഞൻ ഇങ്ങനൊക്കെ അവിടെ ചെന്നാൽ അതു നമ്മുടെ മോൾക്കല്ലേ നാണക്കേട്.. .
ചന്തയിൽ പോകുമ്പോൾ ഞാൻ ആ കെട്ടിടങ്ങൾ ഒക്കെ ഒന്ന് നോക്കും..ഹോ അതു പുറത്തുന്നു കാണുമ്പോൾ തന്നെ എനിക്ക് പേടി ആകും പിന്നാ അതിനു അകത്തേക്ക് പോകുന്നേ....
നാളെ നി കൊച്ചിന്റെ കൂടെ പോയാൽ മതി.. ബസിനു പോവാൻ വയ്യാങ്കിൽ ഗിരീഷിന്റെ ഓട്ടോക്ക് അങ്ങു പോ രാവിലെ......
ദിവസങ്ങളും മാസങ്ങൾ കടന്നു..പഠിത്തമൊക്കെകഴിഞ്ഞ മാളുവിനു ജോലിയും ലഭിച്ചു...സർക്കാർ ജോലി.. നല്ല തസ്തിക നല്ല ശമ്പളവും...പക്ഷേ മാളുവിന് അച്ഛനോടുള്ള മനസ്ഥിതിക്ക് ഒരു മാറ്റവും ഉണ്ടായില്ല...! ചേറിൽ പണിയെടുക്കുന്ന അച്ഛൻ അവൾക്കൊരു അനഭിമാനിതനായി തുടർന്നു..
ദേ ഒന്നിങ് വന്നേ..മോള് ജോലിക്ക് പോകാൻ ഒരുങ്ങി നിക്കുവാ...
,പാടത്തെ ചെളിയോടെ രാഘവൻ വീട്ടിലേക്കു ചെന്നു..അയൽപക്ക കാരും ബന്ധുക്കളും ഒക്കെ ഉണ്ട്.. ആ ഗ്രാമത്തിലെ ആദ്യ സർക്കാർ ജോലിക്കാരി ആണ് മാളു.. ആദ്യമായി ജോലിക്കു പോകുന്ന അവളെ യാത്ര ആക്കാനാണു എല്ലാവരും എത്തിയിരിക്കുന്നത്..
തന്റെ 23 വർഷത്തെ കാത്തിരിപ്പു.. എല്ലാ കഷ്ടപ്പാടും സഹിച്ചത് ഈ ഒരു നിമിഷത്തിനു വേണ്ടി ആയിരുന്നു..മകളെ നന്നായി പഠിപ്പിച്ചു.. ഇന്നവൾ ഒരു ജോലിക്കാരി ആയിരിക്കുന്നു..അഭിമാനത്തോടെ രാഘവൻ ചുറ്റുമൊന്നു കണ്ണോടിച്ചു..
മാളു അമ്മയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി...
അച്ഛന്റെ കാലിലും തൊട്ടു തൊഴു മോളെ.. അമ്മ പറഞ്ഞു....
ഓ.. അച്ഛന് ആ കാലൊന്നു കഴുകിട്ടു വന്നുടരുന്നോ അച്ഛാ..ഇത്തിരി ഈർഷ്യത്തോടെ അച്ഛനെ അടിമുടി ഒന്ന് നോക്കി മാളു പറഞ്ഞു.. ഒരു നിമിഷം രാഘവൻ നിശബ്ദനായി...
അതൊന്നും സാരല്ല മോളെ അമ്മയുടെ അനുഗ്രഹം വാങ്ങിയല്ലോ അതു മതി.. മോള് സന്തോഷത്തോടെ പോയിട്ട് വാ,പിന്നെ ജോലിയൊക്കെ നന്നായി ചെയ്യണം, തെറ്റുകൾ ഒന്നും വരാതെ നോക്കണം രാഘവൻ ആവേശത്തോടെ പറഞ്ഞു..
ഈ അച്ഛൻ എന്താ ഈ പറയുന്നേ, അതിനല്ലേ ഞാൻ പഠിച്ചത്..അതോണ്ട് തെറ്റൊന്നും വരില്ല....
അതേ അതു ആണ് എന്നാലും അച്ഛൻ പറഞ്ഞന്നെ ഉള്ളു..എന്റെ മോള് മിടുക്കിയന്ന് അച്ഛന് അറിഞ്ഞുടെ..രാഘവൻഉറക്കെ ചിരിച്ചു..അവൾ ജോലിക്കായി ഇറങ്ങി.. രാഘവൻ തിരികെ പടത്തേക്കും...
രാഘവൻ ചേട്ടോ മോള് ജോലിക്കാരി ആയിട്ടും പണിക്ക് ഇറങ്ങിയോ.. ഇനി പണിക്കൊക്കെ ഇറങ്ങിയാലെ അതു മോൾക്ക് നാണക്കേടാണ് അപ്പു തമാശ ആയി പറഞ്ഞു...
ഓ അവള് പോയി തുടങ്ങിയതല്ലേ ഉള്ളു.. ആദ്യ ശമ്പളമൊക്കെ ഒന്ന് കിട്ടട്ടെ...എന്നിട്ടു വേണം ഈ കഷ്ടപാടൊക്കെ ഒന്ന് കുറക്കാൻ...
*********************
അതേ ഇന്ന് മോൾക്ക് ശമ്പളം കിട്ടുന്ന ദിവസമാ..ഞാൻ അവളോട് പറഞ്ഞു ഉള്ള കാശ് മുഴുവൻ തുണി എടുത്തൊന്നും കളയല്ലന്ന്.. എന്നാലും അവള് നമ്മുക്ക് എന്തങ്കിലും വാങ്ങും.. എനിക്കൊരു സാരി ആയിരിക്കും നിങ്ങൾക്ക് ഒരു മുണ്ടും ഷർട്ടും ആയിരിക്കും അല്ലെ? ചിലപ്പോ ഒരു ജോഡി ചെരിപ്പും കാണും...
എന്തയാലും വരുമ്പോൾ അറിയാം നി കിടന്നു പിടക്കാതെ.. ആ സുന്ദരേഷന്റെ കടയിൽ നല്ല ഒരു ഉടുപ്പ് കണ്ടു വച്ചിട്ടുണ്ട് ഞാൻ..മോള് പൈസ തരുമ്പോൾ അതൊരെണ്ണം വാങ്ങിക്കണം..രാഘവൻ ഭാര്യയോട് പറഞ്ഞു..
രാഘവന്റെ ഉള്ള് സന്തോഷം കൊണ്ട് തിളച്ചു മറിയണുണ്ടാരുന്നു.. രാഘവൻ മകളെയും കാത്തിരിപ്പു തുടർന്നു..
വൈകിട്ടോടെ കയ്യിൽ വലിയ കവറുകളും ആയി മാളു എത്തി.. ആദ്യ ശമ്പളം കിട്ടിയതിന്റെ എല്ലാ സന്തോഷവും ഉണ്ട് ആ മുഖത്ത്..അച്ഛനും അമ്മയും ഓടി ചെന്നു..മാളുവിന്റെ കയ്യിൽ ഇരുന്ന കവറിൽ നോക്കി ഭാര്യയെ ഏറു കണ്ണിട്ടു ഒന്നു നോക്കി രാഘവൻ ഒന്ന് ചിരിച്ചു..
ഇത് കുറെ ഉണ്ടല്ലോ മോളെ....!!
ഇന്ന് ആദ്യ ശമ്പളം കിട്ടിയതെല്ലേ അച്ഛാ..അവൾ മറുപടി പറഞ്ഞു.. അപ്പോഴും മകൾ തനിക്കു തരുന്ന പുത്തൻ കുപ്പായത്തിൽ ആരുന്നു രാഘവന്റെ മനസ്..
അമ്മേ ഇന്നാ ഇതു അമ്മക്കെന്നും പറഞ്ഞ് മാളു ഒരു കവർ അമ്മക്ക് കൊടുത്തു..അമ്മ അടുത്തു നിന്ന അച്ഛനെ നോക്കി സന്തോഷം കൊണ്ട് രണ്ടു പേരുടെയും കണ്ണു നിറയണുണ്ടാരുന്നു..അടുത്ത ഊഴം തന്റേതാണെന്ന ഭാവത്തിൽ രാഘവൻ മുൻപോട്ടു നിന്നു...
അല്ല അച്ഛൻ ഇന്ന് പണിക്ക് പോയില്ലേ...ഓ ഇല്ല മോളെ ഇന്ന് അങ്ങു മടിച്ചു....അതല്ലടി കാര്യം നിനക്കു ശമ്പളം കിട്ടുന്ന സന്തോഷത്തിൽ പോകാതിരുന്നതാ കിട്ടിയ കവർ അഴിച്ചു നോക്കുന്നതിന്റെ ഇടയിൽ 'അമ്മ പറഞ്ഞു...അതു പോട്ടെ നി അച്ഛനെന്താ വാങ്ങിയെ,ഞാൻ പറഞ്ഞു മുണ്ടും ഷർട്ടും ആകുമെന്ന്..എന്താടി വാങ്ങിയെ ഒന്നു കാണട്ട്....
ഓ....!! ഞാൻ അച്ഛനൊന്നും വാങ്ങിയില്ല ,എന്തു വാങ്ങാനാ..വാങ്ങിയാലും അച്ഛൻ അതു സൂക്ഷിക്കില്ല ചേറിലും പാടത്തും നടക്കുന്ന അച്ചന് എന്തിനാ പുതിയത്..
ഒരു നിമിഷം ഒന്നും മിണ്ടാതെ അച്ഛനും അമ്മയും പരസ്പരം നോക്കി...
ആ.. മോള് ചെയ്തതാ ശെരി.. പുതിയ തുണി ഉടുത്ത് ഞാൻ എങ്ങോട്ടു പോവാന.. മോളെ പൈസ അധികം ചിലവാക്കരുത് അത്യാവിശം സാധനങ്ങൾ വാങ്ങിയിട്ട് ബാക്കി പൈസ നമുക്ക് സൂക്ഷിച്ചു വയ്ക്കണം.. അതു പേടിക്കണ്ട അച്ഛാ ഞാൻ അപ്പോൾ തന്നെ ബാക്കി പൈസാ എന്റെ അക്കൗണ്ടിൽ ഇട്ടു..അതവിടെ കിടന്നോളും...ആ അതാ നല്ലതു..എല്ലാം മോള് വേണ്ട പോലെ ചെയ്തോണം.. നി എന്തുവടി നോക്കി നിൽക്കുന്നെ കൊച്ചിന് ചായ കൊടുക്കടി ..കുഴിഞ്ഞ കണ്ണിൽ നിന്നും ഇറ്റു വീഴാൻ കാത്തു നിന്ന കണ്ണുനീർ തുള്ളിയെ..തോളിൽ കിടന്ന ചെളിക്കറയുള്ള പഴകി പിഞ്ചിയ തോർത്തു കൊണ്ട് തുടച്ച് രാഘവേട്ടൻ മുറ്റത്തേക്കിറങ്ങി....
അച്ഛൻ പുറത്തേക്കു ഇറങ്ങിയതും മാളുവിന്റെ നേർക്ക് അമ്മ തന്റെ സമ്മാന പൊതി വലിച്ചെറിഞ്ഞു....!!
നി എന്താ പറഞ്ഞേ അച്ഛന് വൃത്തി ഇല്ലെന്നോ..? ചേറിലും പാടത്തും ആണെന്നോ..??
അതേടി ഇന്ന് നിനക്കു ഉണ്ടായ ഈ ജോലിക്കും പത്രാസ്സിനും കാരണം നിന്റെ അച്ഛൻ ചേറിലും പാടത്തും രാപകൽ ഇല്ലാതെ കഷ്ട പെട്ടത് കൊണ്ട.. അച്ഛൻ നേരെ ചൊവ്വേ ഉണ്ണാതയും ഉടുക്കാതെയും നടക്കുന്നത് നിന്നെയും എന്നെയും ഒരു കുറവും അറിയിക്കാതെ കൊണ്ട് നടക്കുന്നതിനു വേണ്ടിയായിരുന്നു.. നി പലപ്പോഴും അച്ഛനെ വിഷമിപ്പിച്ചത് ഞാൻ കണ്ടിട്ടുണ്ട്...അന്നൊന്നും ഞാൻ ഇങ്ങനെ പറഞ്ഞിട്ടില്ല.. പക്ഷെ ഇന്ന് ഇതു ഇത്തിരി കൂടി പോയി മാളു.. ആ മനുഷ്യൻ ഇല്ലങ്കിൽ ഞാനും നീയും ഇല്ല..അച്ചനേം അച്ഛന്റെ കഷ്ടപ്പാടും മറന്ന് ജീവിക്കരുത് നി...അമ്മ പൊട്ടി കരഞ്ഞു..
അന്ന് മാളുവിന് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല..അമ്മ പറഞ്ഞതിനെക്കാൾ ,കരഞ്ഞതിനെക്കാൾ അവളെ വേദനിപ്പിച്ചത് അച്ഛന്റെ കണ്ണു നീരായിരുന്നു....അച്ഛന് അത്രക്കും സങ്കടം ആയോ..ഞാൻ എത്ര വലിയ തെറ്റാണ് ചെയ്തതെന്ന് അവൾ സ്വയം ചോദിച്ചു കൊണ്ടേ ഇരുന്നു...
അച്ഛനോട് ചെയ്ത ഓരോ കാര്യങ്ങളും അവൾ ഓർത്തു....അച്ഛന്റെ ഒപ്പം നടക്കാൻ പോലും തനിക്ക് നാണകേടാരുന്നു..ചേറിലും പാടത്തും പണിയെടുക്കുന്ന അച്ഛൻ ഉണ്ടന്ന് പറയുന്നത് തന്നെ തനിക്ക് കുറച്ചിലായിരുന്നു...
കുറ്റബോധം കൊണ്ടവൾ ഉരുകുന്നുണ്ടായിരുന്നു..
പിറ്റേന്ന് രാവിലെ മാളു ആദ്യം പോയത് തുണി കടയിലേക്കായിരുന്നു....അവിടുള്ളതിൽ ഏറ്റവും വില കൂടിയ ഷർട്ടും മുണ്ടും വാങ്ങി..വില കൂടിയ ഒരു ജോഡി ചെരിപ്പും വാങ്ങി കൈയിൽ വച്ചു...വൈകിട്ട് ഇത് അച്ഛന് കൊടുക്കുമ്പോൾ അച്ഛന് ഉണ്ടാകുന്ന സന്തോഷം എത്രത്തോളം ആകുമെന്ന് മാളു മനസിൽ ഓർത്തു...ഇത് അച്ഛന് കൊടുത്തിട്ട് ഇതു വരെ ചെയ്ത എല്ലാ തെറ്റുകൾക്കും ആ കാലിൽ പിടിച്ചു മാപ്പു പറയണം...
മാളു
പതിവ് പോലെ ഓഫീസിൽ ജോലി തുടർന്നു.. അപ്പോളാണ് മാളുവിന് ഒരു ഫോൺ കാൾ.. അച്ഛൻ പാടത്തു ജോലിക്കിടെ കുഴഞ്ഞു വീണു...
മാളു വീട്ടിൽ എത്തിയപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു..
ഈ പുതിയ ഷർട്ടും മുണ്ടും ചെരിപ്പും ധരിക്കാൻ ഇനി അച്ഛൻ ഇല്ല. ..ഒന്ന് ക്ഷെമ പറയാൻ പോലും അച്ഛൻ നിന്നില്ല...
പ്രാണൻ വെടിഞ്ഞ് കിടക്കുന്ന അച്ഛനേ തട്ടി ഉണർത്താൻ മാളു ശ്രെമിക്കുന്നുണ്ടയിരുന്നു.
ചേറ് പുരണ്ട് വെടിച്ചു കീറിയ വൃത്തിയില്ലാത്ത കാലിൽ കെട്ടി പിടിച്ച് മനോനില തെറ്റിയ പോലെ മാളു അലറി കരഞ്ഞു...
ചേറിൽ പൊതിഞ്ഞ ജീവിതത്തിനു അവസാനം ആയിരിക്കുന്നു....
ഇനി ഈ ചേറിന്റെ മണം ഇല്ല..പുതിയ കുപ്പായം എന്ന ആഗ്രഹവും ബാക്കിയാക്കി രാഘവൻ യാത്രയായി ഒരിക്കലും മടങ്ങാത്ത യാത്ര..😊
No comments:
Post a Comment