My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Saturday 21 August 2021

ഖുർആനിലെ ചില വചനങ്ങൾ

*ഖുർആനിലെ ചില വചനങ്ങൾ:*

🌹1. ദൈവത്തിനു പുറമെ മറ്റാരോടും നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. (28:88)
🌹2. നന്മ കല്‍പ്പിക്കണം തിന്മ വിരോധിക്കണം. (31:17)
🌹3. എത്ര പ്രതികൂലമായാലും സത്യമേ പറയാവൂ. (4:135)
🌹4. പരദൂഷണം പറയരുത്. (49:12)
🌹5. മറ്റുളളവരെ പരിഹസിക്കരുത്. (49:11)
🌹6. അസൂയ അരുത്. (4:54)
🌹7. ചാരവൃത്തിയും ഒളിഞ്ഞു കേള്‍ക്കലും അരുത്. (49:12)
🌹8. കള്ളസാക്ഷി പറയരുത്. (2:283)
🌹9. സത്യത്തിന്ന് സക്ഷി പറയാന്‍ മടിക്കരുത്. (2:283)
🌹10. സംസാരിക്കുംബോള്‍ ശബ്ദ്ം താഴ്ത്തണം. (31 :19)
🌹11. പരുഷമായി സംസാരിക്കരുത്. (3:159)
🌹12. മറ്റുള്ളവരോട് സൌമ്യമായ വാക്കുകള്‍ പറയണം. (20:44)
🌹13. ഭൂമിയില്‍ വിനയത്തോടെ നടക്കണം. (25:63)
🌹14. നടത്തത്തില്‍ അഹന്ത അരുത്. (31:18)
🌹15. അഹങ്കാരം അരുത്. (7:13)
🌹16. അനാവശ്യ കാര്യങ്ങളില്‍ മുഴുകരുത്. (23:3)
🌹17. മറ്റൊരാളുടെ തെറ്റുകള്‍ കഴിയുന്നത്ര മാപ്പു ചെയ്യണം. (7:199)
🌹18. മറ്റുള്ളവരോട് ഔദാര്യത്തോടെ പെരുമാറണം. (4:36)
🌹19. അതിഥികളെ സല്‍ക്കരിക്കണം. (51:26)
🌹20. പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കണം.(107:3)
🌹21. അനാഥകളെ സംരക്ഷിക്കണം. (2:220)
🌹22. ചോദിച്ചു വരുന്നവരെ ആട്ടിക്കളയരുത്. (93:10)
🌹23. വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കണം. (2:273)
🌹24. ചെയ്ത ഉപകാരം എടുത്ത് പറയരുത്. (2:264)
🌹25. വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ തിരിച്ചേല്പിക്കണം. (4:58)
🌹26. കരാര്‍ ലംഘിക്കരുത്.(2:177)
🌹27. തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണം. (41:34)
🌹28. നന്മയില്‍ പരസ്പരം സഹകരിക്കണം.(5:2)
🌹29. തിന്മയില്‍ സഹകരിക്കരുത്. (5:2)
🌹30. നീതി പ്രവര്‍ത്തിക്കണം. (5:8)
🌹31. വിധി കല്‍പിക്കുംബോള്‍ നീതിയനുസരിച്ച് വിധിക്കണം. (4:58)
🌹32. ആരോടും അനീതി ചെയ്യരുത്. (5:8)
🌹33. അളവിലും തൂക്കത്തിലും ക്രിത്രിമം കാണിക്കരുത്. (6:152)
🌹34. സത്യവും അസത്യവും കൂട്ടിക്കലര്‍ത്തരുത് (2:42)
🌹35. വഞ്ചകര്‍ക്ക് കൂട്ടു നില്‍ക്കരുത്. (4:105)
🌹36. സത്യത്തില്‍നിന്ന് വ്യതിചലിക്കരുത്. (4:135)
🌹37. പിശുക്ക് അരുത്. (4:37)
🌹38. അന്യൻ്റെ ധനം അന്യായമായി തിന്നരുത്. (4:29)
🌹39. അനാഥകളുടെ ധനം അപഹരിക്കരുത്. (4:10)
🌹40. ധനം ധൂര്‍ത്തടിക്കരുത്. (17:29)
🌹41. ലഹരി ഉപയോഗിക്കരുത്. (5:90)
🌹42. മദ്യം കഴിക്കരുത്. (5:90)
🌹43. കൈക്കൂലി അരുത്. (2:188)
🌹44. പലിശ അരുത്. (2:275)
🌹45. വ്യഭിചാരത്തെ സമീപിക്കരുത്. (17:32)
🌹46. കൊലപാതകം അരുത്. (4:92)
🌹47. ചൂത് കളിക്കരുത്. (5:90)
🌹48. മറ്റുള്ളവര്‍ക്ക് പാഠം ആകും വിധം കുറ്റവാളികളെ ശിക്ഷിക്കണം. (5:38)
🌹49. ഊഹങ്ങള്‍ അധികവും കളവണ്; ഊഹങ്ങള്‍ വെടിയണം. (49:12)
🌹50. തിന്നുന്നതും കുടിക്കുന്നതും അധികമാകരുത്. (7:31)
🌹51. ശവം, രക്തം, പന്നിമാംസം എന്നിവ നിഷിദ്ധമാണ്. (5:3)
🌹52. ഭാഗ്യ പരീക്ഷണങ്ങള്‍ അരുത്. (5:90)
🌹53. ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കരുത്. (2:60)
🌹54. മനുഷ്യര്‍ക്കിടയില്‍ ഐക്യത്തിന്ന് ശ്രമിക്കണം. (49 :9)
🌹55. നിങ്ങള്‍ പരസ്പരം ഭിന്നിക്കരുത്. (3:103)
🌹56. ഉച്ചനീചത്വ ബോധം ഉണ്ടാകരുത്. (49 :13)
🌹57. ദൈവഭകതനാണ് നിങ്ങളില്‍ ശ്രേഷ്ടന്‍. (49:13)
🌹58. കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിക്കണം. (42:38)
🌹59. ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ യുദ്ധം അരുത് (2:190)
🌹60. യുദ്ധ മര്യാദകള്‍ പാലിക്കണം (2:191)
🌹61. യുദ്ധത്തില്‍ നിന്ന് പിന്തിരിയരുത്. (8:15)
🌹62. അഭയാര്‍ത്ഥികളെ സഹായിക്കണം (സംരക്ഷിക്കണം). (9:6)
🌹63. മറ്റുള്ളവരെ കണ്ണടച്ച് അനുകരിക്കരുത്. (2:170)
🌹64. പൌരോഹിത്യം പടില്ല. (9:34)
🌹65. സന്ന്യാസം അരുത്. (57:27)
🌹66. നഗ്നത മറക്കണം (7:31)
🌹67. ശുദ്ധി (വൃത്തി) സൂക്ഷിക്കണം. (9:108)
🌹68. കോപം അടക്കി നിര്‍ത്തണം. (3:134)
🌹69. സമ്മതം കൂടതെ അന്യരുടെ വീട്ടില്‍ പ്രവേശിക്കരുത്. (24 :27)
🌹70. രക്ത ബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം അരുത്. (4:23)
🌹71. മാതാക്കള്‍ മക്കള്‍ക്ക് പൂര്‍ണ്ണമായി മുലയൂട്ടണം. (2:233)
🌹72. മാതാ പിതാക്കള്‍ക്ക് നന്മ ചെയ്യണം. (17:23)
🌹73. മാതാപിതാക്കളോട് മുഖം ചുളിച്ച് സംസാരിക്കരുത്. (17:23)
🌹74. മാതാപിതാക്കളുടെ സ്വകാര്യ മുറിയില്‍ അനുവാദമില്ലാതെ പ്രവേശിക്കരുത്. (24:58)
🌹75. കടം വാങ്ങുന്നതും കൊടുക്കുന്നതും എഴുതി വെക്കണം. (2:282)
🌹76. കടം വീട്ടുവാന്‍ ബുദ്ധിമുട്ടുന്നുവെങ്കില്‍ വിഷമിപ്പിക്കരുത്. (2:280)
🌹77. ഭൂരിപക്ഷം സത്യത്തിന്റെ മാനദണ്ഡമല്ല. (6:116)
🌹78. സ്ത്രീകള്‍ മാന്യമയി ഒതുക്കത്തോടെ കഴിയണം. (33:33)
🌹79. മരണപ്പെട്ടവന്റെ സ്വത്ത് കുടുംബാംഗങ്ങള്‍ക്ക് അനന്തരം നല്‍കണം. (4:7)
🌹80. സ്ത്രീകള്‍ക്കും സ്വത്തവകാശം ഉണ്ട്. (4:11)
🌹81. സ്ത്രീ ആ‍യാലും പുരുഷനായാലും കര്‍മ്മങ്ങള്‍ക്ക് തുല്യ പ്രതിഫലം ഉണ്ട്. (3:195)
🌹82. കുടുംബത്തിന്റെ നേതൃത്വം പുരുഷന് നല്‍കണം. (4:34)
🌹83. ആര്‍ത്തവ കാലത്ത് ലൈംഗിക സമ്പര്‍ക്കം അരുത് (2:222)
🌹84. പ്രപഞ്ചത്തിലെ അല്‍ഭുതങ്ങളെ കുറിച്ചു ചിന്തിക്കണം. (3:191)
🌹85. വിജ്ഞാനം നേടുന്നവര്‍ക്ക് ഉന്നത പദവി നല്‍കും. (58:11)
🌹86. ഭരണാധികാരികളെ പ്രാപ്തി നോക്കി തിരഞ്ഞെടുക്കണം. (2:247)
🌹87. ആരാധനലയങ്ങളില്‍ നിന്ന് ആളുകളെ തടയരുത്. (2:114)
🌹88. മറ്റു മതസ്തരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കരുത്. (6:108)
🌹89. എല്ലാ പ്രവചകരേയും അംഗീകരിക്കണം. (2:285)
🌹90. സത്യത്തിലേക്ക് ക്ഷണിക്കുന്നത് സദുപദേശത്തോടു കുടിയാവണം. (16:125)
🌹91. ആരാധന വേളയില്‍ നല്ല വസ്ത്രം അണിയണം. (7:31)
🌹92. മതത്തില്‍ നിര്‍ബന്ധിക്കാന്‍ പാടില്ല. (2:256)
🌹93. ഒരാള്‍ക്ക് കഴിയാത്തതിനു അയാളെ നിര്‍ബന്ധിക്കരുത്. (2:286)
🌹94. കഷ്ടപാടുകളിലും വിഷമതകളിലും ക്ഷമ കൈ കൊള്ളണം. (3:186)
🌹95. അനാചാരങ്ങള്‍ക്കെതിരെ പോരാടണം. (5:63)
🌹96. വര്‍ഗ്ഗീയത അരുത്. (49 :13)
🌹97. ദൈവത്തോട് മാത്രം പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നിര്‍ഭയത്വം നല്‍കും. (24:55)
🌹98. ദൈവം കാരുണ്യവാനാണ്. അവനോട് പാപമോചനം തേടുക. (73:20)
🌹99. ദൈവം എല്ലാ പാപങ്ങളും ഒന്നിച്ച് മാപ്പ് ചെയ്യുന്നവനാകുന്നു. (39:53)
🌹100. ദൈവ കാരുണ്യത്തെ കുറിച്ചു നിരാശരാവരുത്. (39:53)

No comments: