My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Tuesday, 4 August 2020

ജൈവമാര്‍ഗത്തിലൂടെ കൊമ്പന്‍ചെല്ലിയെ നിയന്ത്രിക്കാം


കാണ്ടാമൃഗത്തിനോട് സാദൃശ്യമുള്ള കൊമ്പുകളുള്ള കറുത്ത നിറമുള്ള വണ്ടായ കൊമ്പന്‍ചെല്ലിയാണ് ഇതിനു കാരണം. തെങ്ങിന്റെ മധുരമുള്ള ഇളം നാമ്പുകളാണ് ഇവയുടെ ആഹാരം. നാമ്പിലൂടെ അകത്തേക്ക് കടന്നാണ് ഇവ തെങ്ങിനെ ആക്രമിക്കുന്നത്. കൊമ്പന്‍ ചെല്ലികള്‍ തെങ്ങിന്റെ പൂങ്കുലയും മടലും വരെ ചിലപ്പോള്‍ നശിപ്പിക്കാറുണ്ട് . തൈ തെങ്ങുകളെയും കാര്യമായി ബാധിക്കാറുണ്ട്. ആക്രമണം ശക്തമാകുമ്പോള്‍ തൈ തെങ്ങുകള്‍ നശിച്ചു പോകുന്നത് പതിവാണ്. വലിയ തെങ്ങുകളാണെങ്കില്‍ കായ്ഫലം കുറയുന്നതും കാണാം. ഈ വിരുതന്മാരുണ്ടാക്കുന്ന മുറിവുകളിലൂടെയാണ് ചെമ്പന്‍ ചെല്ലി എന്ന മറ്റൊരു വണ്ട് തെങ്ങിനെ ആക്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഇവയെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
വണ്ടുകളുടെ ജീവിതദൈര്‍ഘ്യം ഏതാണ്ട് ആറു മാസമാണ്. ഇത്രയും കാലം ഇത് തെങ്ങുകളെ ആക്രമിക്കും. തെങ്ങുകളുടെ കവിളുകള്‍ക്കിടയില്‍ ചവച്ചുതുപ്പിയതുപോലെ കാണാറില്ലേ? അരികില്‍ കൊമ്പന്‍ചെല്ലി നിര്‍മ്മിച്ച മുറിവുകളും ഉണ്ടാകും. തൈതെങ്ങുകളിലാണ് ആക്രമണമെങ്കില്‍ ഈ മുറിവുകളില്‍ ചെല്ലിക്കോല്‍ ഉപയോഗിച്ച് കുത്തി എളുപ്പത്തില്‍ വണ്ടുകളെ പുറത്തെടുക്കാം. നാമ്പുകള്‍ക്ക് ചുറ്റുമുള്ള ഇല കവിളുകളില്‍ 250ഗ്രാം വേപ്പ് അല്ലെങ്കില്‍ മരോട്ടി പിണ്ണാക്ക് 250ഗ്രാം മണലുമായി ചേര്‍ത്ത് നിറയ്ക്കാം. ഏപ്രില്‍-മെയ് മാസങ്ങളിലും സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലുമാണ് ഇത് ചെയ്യേണ്ടത്. ഇതുമല്ലെങ്കില്‍ 100 ഗ്രാം വേപ്പിന്‍കുരു പൊടിച്ചത് 250 ഗ്രാം മണലുമായി ചേര്‍ത്ത് ഇലകവിളുകളില്‍ നിറക്കുകയുമാകാം. 20 ഗ്രാം പാറ്റഗുളിക 200 ഗ്രാം മണലുമായി ചേര്‍ത്ത് ഓലകളില്‍ വിതറുന്നതും നല്ലതാണ്.

No comments: