My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Friday, 26 June 2020

ബക്കറ്റ് നിറയെ കൊമ്പൻ ചെല്ലിയെ കാണാം

പുതുതായി വന്ന കൂമ്പോലകൾക്ക് ത്രികോണാകൃതിയിലുള്ള വെട്ട് കാണുന്നു.

കൂമ്പു ചീയൽ , കൊമ്പൻ ചെല്ലി ആക്രമണം ബാധിക്കുന്നു.

അഴുകിയ ജൈവാവശിഷ്ടങ്ങൾ, ചാണകം എന്നിവയിൽ പെൺചെല്ലികൾ മുട്ടയിടുന്നു.

200 ദിവസങ്ങൾ വരെയാണ് ചെല്ലികളുടെ ആയുസ്സ്.

ഇങ്ങനെയുള്ളപ്പോൾ തുരത്താൻ ചെയ്യുന്ന കാര്യങ്ങൾ ഇവയാണ്.
ചെല്ലി കോലു കൊണ്ട് കുത്തിയെടുക്കുക
കൂമ്പോലക്കു ചുറ്റും 3 – 4 പാറ്റ ഗുളികയിട്ട് മണൽ ഇട്ട് മൂടുക(വേനൽ കാലത്ത്)
മെറ്റാറൈസിയം കുമിൾ 5ml / 1 ലിറ്റർ വെള്ളത്തിൽ 1 ക്യുബിക് മീറ്ററിൽ തളിക്കുക.
പെരുവലത്തിന്റെ ഇല ചാണകക്കുഴികളിൽ ഇടുക.
3 ഗ്രാം ക്ളോറാൻട്രാനിലിപ്പോൾ 0.4 % g സുഷിരങ്ങളുള്ള ചെറിയ പാക്കുകളിലാക്കി ഓലക്കവിളുകളിൽ വയ്ക്കുക(ഫെർട്ടറ, എൻഫ്യുസ് – വ്യാപാരനാമം)
എന്നാൽ ഒരു കർഷകൻ ചെയ്ത് വിജയിച്ച ജൈവ ക്കെണി തയ്യാറാക്കുന്ന വിധം പറയാം.

8 ലിറ്റർ വെള്ളം കൊള്ളുന്ന ഒരു പ്ലാസ്റ്റിക് ബക്കറ്റ് എടുക്കുക . അതിൽ 4 ലിറ്റർ വെള്ളം നിറയ്കുക അതിലേക്ക് 2 കിലോ  ഫ്രഷ് പച്ചച്ചാണകം ഇടുക. നന്നായി mix ചെയ്യുക. ഇതിലേയ്ക്ക് 500 gm കടലപ്പിണ്ണാക്ക് ഇടുക. കൂടെ 300gm ശർക്കര ഇടുക. 4 ദിവസം ബക്കറ്റ് മൂടി സൂക്ഷിക്കുക. 4 ദിവസം കഴിഞ്ഞ് ആ ബക്കറ്റിലെ വെള്ളത്തിന് രൂക്ഷ ഗന്ധമുണ്ടാകും. ഇനി തെങ്ങിൻ തോട്ടത്തിൽ കുഴിയുണ്ടാക്കി ആ

വെള്ളമിരിക്കുന്നബക്കറ്റ് ആ കുഴിയിൽ  ഇറക്കി വയ്ക്കുക. മഴവെള്ളം വീഴാതിരിക്കാൻ മാർഗ്ഗം നോക്കണം

Take a plastic bucket that holds 8 liters of water. Fill 4 liters of water with 2 kg of fresh dung. Mix well. To this add 500 gm of seaweed. Put 300gm jaggery with. Keep the bucket covered for 4 days. After 4 days, the water in that bucket will have a severe odor. Those who dig a coconut plantation

Water bucket Put that pile down. We must look for ways to prevent rainfall

ബക്കറ്റിന്റെ വായ് ഭാഗം തറനിരപ്പിൽ തന്നെ  ഉറപ്പിച്ച് തുറന്നു  വയ്ക്കുക. ഈ ദ്രാവകത്തിന്റെ രൂക്ഷ ഗന്ധത്തിൽ ആകൃഷ്ടരായി കൊമ്പൻചെല്ലി ഈ ബക്കറ്റിലെ ദ്രാവകത്തിൽ  വന്ന് വീഴും. ഇതിൽ വീണു കഴിഞ്ഞാൽ അവ പറക്കില്ല. പിറ്റേദിവസം ആ ബക്കറ്റ് നിറയെ കൊമ്പൻ ചെല്ലിയെ കാണാം. അവയെ കോരി മാറ്റി നശിപ്പിക്കണം. തുടർന്ന് 2 മാസക്കാലം ആ ദ്രാവകം ഇതേ പോലെ ഉപയോഗിക്കാം. ഓരോ ദിവസവും ചെല്ലിയെ കോരി മാറ്റി നശിപ്പിക്കണമെന്ന് മാത്രം. വീണ്ടും ഇതുപോലെ ദ്രാവകം ഉണ്ടാക്കിയെടുക്കാം.

ഇതുപോലെ  ഒന്ന് ചെയ്തു നോക്കൂ. അഭിപ്രായം കമന്റ് ചെയ്യു.

 

No comments: