ഹിറ്റ്‌ലർ എന്ന സ്വേച്ഛാധിപതിയായ നാസി നേതാവിന്റെ പ്രചാരണവിഭാഗം(Propaganda Department) തലവനായിരുന്നു ഡോ. പോൾ ജോസഫ് ഗീബൽസ്. ചില്ലറക്കാരനല്ല അദ്ദേഹം. ഹൈഡൽബർഗ് യൂണിവേഴ്സിറ്റിയിൽ നിന്ന് പത്തൊമ്പതാം നൂറ്റാണ്ടിലെ കാല്പനികനാടകങ്ങളിൽ ഗവേഷണം നടത്തി പിഎച്ച്ഡി ബിരുദം നേടിയ ഗവേഷകൻ. ഇരുപതിലധികം പുസ്തകങ്ങൾ രചിച്ച മഹാപണ്ഡിതൻ.
ഗീബൽസിന്റെ തലയിലേക്ക് നാസിസം വന്നുകേറുന്നത് 1924 -ലാണ്. ആയിടെയാണ് അഡോൾഫ് ഹിറ്റ്‌ലർ എന്ന നേതാവിനെയും അദ്ദേഹം പരിചയിക്കുന്നത്. ഹിറ്റ്‌ലർ നടത്തിയ പ്രസംഗങ്ങളിൽ മനംമയങ്ങിയിട്ടാണ് ഗീബൽസ് NSDAP എന്ന നാസിപാർട്ടിയിൽ അംഗത്വം നേടുന്നത്. ഹിറ്റ്‌ലർ ചെയ്ത പല ക്രൂരതകളെയും തന്റെ പ്രചാരവേലകൾ കൊണ്ട് വെളുപ്പിച്ചെടുത്തിരുന്നത് ഗീബൽസ് ആയിരുന്നു. ഏറെ പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ ആവശ്യമുള്ളേടത്ത് അക്രമം ഇളക്കിവിടാനും മിടുക്കനായിരുന്നു ഗീബൽസ്. ജന്മനാ ഒരു കാലിന് ചെറിയൊരു വൈകല്യമുണ്ടായിരുന്നു ഗീബൽസിന്. എന്നാൽ, അതിനെ നിസ്സാരവത്കരിക്കാൻ ഉതകും മട്ടിലുള്ള കുശാഗ്രബുദ്ധി അദ്ദേഹത്തെ നാസി ജർമനിയുടെ തെരുവുകളിൽ 'പോയിസൺ ഡ്വാർഫ്' ( പാഷാണം കുള്ളൻ) എന്ന ഇരട്ടപ്പേരിന് അർഹനാക്കി.

No comments:
Post a Comment