My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Friday, 26 July 2019

ലോകത്തെ ഏറ്റവും വലിയ ബാറ്ററി സ്റ്റോറെജ്‌ സംവിധാനം..{100Mw/129 Mwh .}

ഇന്ന് രണ്ടു വാർത്തകൾ ഉണ്ട് ഒന്നു  ..ഇന്ത്യൻ  വാഹന നിർമാണ രംഗത്തു 10 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടേക്കും എന്നു .വാഹനങ്ങളുടെ സ്പെയർ പാർട്സ് നിർമ്മിച്ചു കൊടുക്കുന്ന ചെറുകിട കമ്പനികൾ പൂട്ടിപ്പോകും ..
എന്നാണ്  ലിങ്ക്
https://www.financialexpress.com/industry/slump-in-auto-sector-may-cause-10-lakh-job-cuts/1655577/

മറ്റൊരു വാർത്ത ജാഗവാർ ലാന്റ് റോവർ കമ്പനിയും നഷ്ടത്തിൽ അവർ ലെ ഓഫ് ev നിർമാണ രംഗത്തെക്ക് കടക്കൽ ഇവ അടിയന്തിരമായി പ്ലാൻ ചെയ്യുന്നു ..

#ഏതാണ്ട് #ഒരു #വർഷത്തിന് മുൻപ് ഈ തകർച്ച #ഞാൻ പ്രതീക്ഷിച്ചതും #പോസ്റ്റ് #ഇട്ടിട്ടുള്ളതുമാണ്

ഇനി ഈ വരുന്ന 5/6വർഷം കൊണ്ട് കേരളത്തിൽ തകർന്നടിയാൻ പോകുന്നത്  ആട്ടോമൊബൈൽ വർക്ഷോപ്പുകൾ, അതിന്റെ എൻജിൻ പണിക്കാർ,വാഹനത്തിന്റെ  ഡീസൽ പമ്പ് മെക്കാനിക്കുകൾ ,സ്പെയർ പാർട്ട് ഷോപ്പുകൾ...അങ്ങിനെ ആ  മേഖലയിലെ പുക പരിശോധന കേന്ദ്രങ്ങളും ഒക്കെ വരും ... ഈ ലിസ്റ്റിൽ..
എന്തിനേറെ എൻജിൻ ഓയിൽ ഷോപ്പുകൾ എൻജിൻ ഇല്ലെങ്കിൽ ഓയിൽ ആർക്കു വിൽക്കും??!!
ഇതു ഇരുചക്ര മുച്ചക്ര നാലുചക്ര വ്യത്യാസമില്ലാതെ എല്ലാവർക്കും ബാധകമാണ്
വലിയ വണ്ടികൾ അതായത് ചരക്കു വാഹനങ്ങൽ ഒക്കെ ചിലപ്പോൾ കുറച്ചു കാലം കൂടി പിടിച്ചു നില്കും .
ലോഹ വ്യവസായ രംഗത്ത് വൻ തിരിച്ചടി ഉണ്ടാവും.
ഇതെ കാര്യങ്ങൾ ഒരു വർഷത്തിന് മുൻപ് എഴുതിയത് ..

ഒന്നു കൂടി ആറ്റിക്കുറുക്കി  റീപോസ്റ്റുന്നു

#നിക്കൊള #ടെസ്ലയുടെ #ആത്മാവുചിരിക്കുന്നു

ഒന്നു കൂടി ഓർമ്മിപ്പിക്കുന്നു  മാറ്റങ്ങൾ കൊടുംകാറ്റു പോലെയാണിന്നു . . .

ലാൻഡ്‌ ഫോണിൽ നിന്നും പേജറിലേയ്ക്കുക്‌ പിന്നിട്‌ മൊബയിൽ ഫോണിലേക്കും ആയിരുന്നു വാർത്താ വിനിമയം  പാശ്ചാത്യ ലോകത്തു വളർന്നതെങ്കിൽ ഇൻഡ്യയിൽ പേജർ വന്നതും പോയതും ആരും അറിഞ്ഞില്ല

സൗരോർജ്ജവും കാറ്റാടിപ്പാടങ്ങളും . പരമ്പരാഗത വൈദ്യുതി നിലയങ്ങളെ ഇല്ലാതാക്കും .. .
            ഇലെക്റ്റ്രിക്ക്‌ കാറുകളെക്കുറിച്ചു ശക്തമായി കേൾക്കുന്നതു എലൊൺ മസ്കിന്റെ വരവൊടെയാണു . നിരവധി മേഖലകളിൽ കയ്‌ വെച്ചിട്ടുള്ള ഇദ്ദെഹം 2003ഇൽ സ്ഥപിച്ച ഇലക്ട്രിക്‌ വെഹിക്കിൾ കമ്പനിയാണു ടെസ്ല മൊട്ടൊഴ്സ്‌ ..ഇന്നു ഈ ഇലക്ട്രിക്‌ കാറുകളുടെ  മുന്നെറ്റത്തിനു കാരണം
      "".നിക്കൊള ടെസ്ലെയുടെ ബഹുമാനാർത്ഥം ആണു ഈ കമ്പനിക്ക്‌ ടെസ്ല കൊർപ്പൊറേഷൻ എന്ന പേരിട്ടതും .""

ഇലക്റ്റ്രിക്ക്‌ വാഹങ്ങളുടെ കാര്യത്തിലെ പ്രധാന പ്രതിബന്ധം സ്റ്റോറെജ്‌ ബാറ്ററികളുടെ ചാർജ്ജിങ്ങും അവയുടെ ചാർജ്ജിംഗ്‌ ദീർഗ്ഘ നേരം നിലനിറുത്തുകയും ചെയ്യാനുള്ള പരിമിതികൾ ആയിരുന്നു .എന്നൽ ടെസ്ല മൊട്ടൊഴ്സ്‌ ഇക്കാര്യത്തിൽ വൻപിച്ച മുന്നെറ്റം നടത്തുകയും .അതെ സാങ്കേതിക വിദ്യ ഉപയൊഗിച്ച്‌ സാധാരണ വിദ്യുശ്ഛക്തി ഉപ്യൊഗ രംഗത്തും വിപ്ലവകരമായ മുന്നെറ്റങ്ങൾ കൈവരിച്ചു .
                    
ആസ്റ്റ്രേലിയയിൽ ടെസ്ല  നിയൊൺ  {Neon }വിന്റ്‌ പവ്വർ കമ്പനിയുമായി ചേർന്ന് സ്ഥാപിച്ചിരിക്കുന്ന .ലോകത്തെ ഏറ്റവും വലിയ ബാറ്ററി സ്റ്റോറെജ്‌ സംവിധാനം..{100Mw/129 Mwh  .}
         അതായതു സോളാറിൽ നിന്നൊ കാറ്റിൽ നിന്നൊ കിട്ടുന്ന വൈദ്യുതിയെ  ഇപ്പൊൾ സ്റ്റോർ ചെയ്യുക എന്നതു അത്          ബുദ്ധിമുട്ടു നിറഞ്ഞതല്ല എന്നു ചുരുക്കം .ഈ വൈദ്യുതി  വിതരണത്തിനു പരമ്പരാഗത വിതരണ ലൈനുകൾ വേണ്ടെന്നു വന്നാലൊ ..അതു മറ്റൊരു കാര്യം
             പക്ഷെ അതിനു മുൻപ്‌ ഓരൊ കുടുംബവും ഊർജ്ജ ഉത്പാദകരാവും .ചിലപ്പൊൾ കമ്യൂണിറ്റി .ഊർജ്ജ ഉത്പാദന കേന്ദ്രങ്ങളും വരും .
          അതായതു നിങ്ങളുടെ വീട്ടാവശ്യം കൂടാതെ നിങ്ങളുടെ വാഹനവും നിങ്ങൾ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിൽ ഓടും .ഓരൊ ചരക്കു നീക്ക .വിതരണ സ്ഥാപനത്തിനും അവരുടെതായ ഊർജ്ജ ഉത്പാദനം ഉണ്ടാവും . .
         ഇവിടെ സംഭവിക്കുന്നതു ഭരണകൂടം  പൊതു ഗതാഗത /ചരക്കു നീക്കൽ കാര്യങ്ങളിലെക്കൊതുങ്ങിപ്പൊകും .. ഗ്യാസിന്റെ സബ്സിഡി നിറുത്തിയതുപോലെ ഉയർന്ന വരുമാനക്കാരനു നിശ്ചിത അളവു വൈദ്യുതി മാത്രം സർക്കാർ നൽകുന്ന അവസ്ഥ വരും അതായതു എമർജ്ജൻസി ലാമ്പിന്റെ ഉപയൊഗം പോലെ.
     ജലവൈദ്യുത പദ്ധതികൾ ജലസംഭരണ/ജലസേചന പദ്ധതികളാവുന്ന ഒരു കിണാശ്ശേരി ആണെന്റെ സ്വപ്നം . .
        സാമ്പത്തിക രംഗവും വ്യവസായങ്ങളും അടപടലെ തകർന്നടിയും..പെട്രൊളിയം റിഫൈനറികൾ മുതൽ  ഡീസൽ എഞ്ചിൻ മെക്കാനിക്കു വരെ   എന്നുവേണ്ട ഇന്റെണൽ കംബസ്റ്റ്യൻ എഞ്ചിനുമായി ബന്ധപ്പെട്ട എന്തൊക്കെയുണ്ടൊ അവയൊക്കെ നാടു നീങ്ങും . .
            
              ഇതൊക്കെ നടക്കുമൊ അതിനുമാത്രം സൂപ്പർ ചാർജ്ജറുകൾ  പൊയിന്റുകൾ വേണ്ടെ എന്നു സംശയിക്കുന്നവർക്ക്‌ ലിങ്ക്‌ 3 ഇൽ നിന്നും ടെസ്ല ലോകവ്യാപക്മായി സൂപ്പർ ചാർജ്ജർ സ്റ്റേഷനുകളുടെ എണ്ണം വർദ്ധിപ്പിക്കതിനെക്കുറിച്ചിതിലുണ്ട്‌. .,
ഇതൊന്നും നമ്മുടെ ഇൻഡ്യയിൽ നടക്കില്ല എന്നു കരുതുന്നവർക്ക്‌ .വേണ്ടി ദാ ഇതു വായിക്കൂ .
http://www.mathrubhumi.com/auto/news/centre-plans-rs-9-000-crore-sops-to-push-eco-friendly-cars-1.280982
               അതായതു എന്റെയൊരു കണക്കു കൂട്ടലിൽ 2029 ഇലെ ഇലക്ഷനിൽ പെട്രോൾ വില ഒരു ഇഷ്യൂ ആയിരിക്കില്ല ...
                 
                മുകളിൽ പറഞ്ഞതൊക്കെ  വെറും വാചകമടി എന്നു കരുതുന്നവർക്കായി .. .

.എന്റെ ജീവിതത്തെക്കുറിച്ചല്ലെങ്കിലും ലോകത്തെക്കുറിച്ചു ഭൂമിയെക്കുറിച്ചു ഞാനൊരു ശുഭാപ്തിവിശ്വാസിയാണു ,ഗ്രീക്ക്‌ മിഥൊളജിയിൽ പറയുന്നതു പോലെ ഭൂമിക്കൊരാത്മാവുണ്ടെന്നും ഭൂമി തന്നെ ഈഥർ എന്നൊന്നിൽ മുങ്ങി കിടക്കുന്ന ഒന്നാണെന്നും അതിലുണ്ടാകുന്ന മനുഷ്യന്റെ കൈകടത്തലുകൾ ഭൂമിയെ ആകാശത്തെ ആവാസവ്യവസ്ഥകളെ മലിനപ്പെടുത്തുമ്പോൾ പ്രകൃതി തന്നെ കാറ്റായും മഴയായും മഞ്ഞായും മണ്ണിടിച്ചിലായും സ്വയം തിരുത്തി പൂർവ്വസ്ഥിതിയിലേക്കെത്തിക്കും.എന്നും ഞാൻ വിശ്വസിക്കുന്നു .
            അതുപോലെ  ലോകം സമത്വസുന്ദരമാകുമെന്നും ഭരണകൂടങ്ങളും .മത വർഗ്ഗീയ പുരോഹിത കോർപ്പൊറേറ്റ്‌ ശക്തികൾ ഉന്മൂലനം ചെയ്യപ്പെടും
                പക്ഷേ അതൊക്കെ സംഭവിക്കുന്നതു സാങ്കേതിക വിദ്യ ,യുടെ സ്വതന്ത്ര വളർച്ചയിലൂടെ ആയിരിക്കും ....
ഇന്നു വിപ്ലവം എന്ന പേരിൽ അമ്മേരിക്കയിലും

ലണ്ടനിലും ഇൻഡ്യയുടെ മെറ്റ്രൊ നഗരങ്ങളിലെ ശീതികരിച്ചമുറിയിൽ ഇരുന്നു വിസ്കിയടിച്ചു കിന്റായ ഒരു പറ്റം എമ്പൊക്കികൾ എഴുതിയുണ്ടാക്കുന്നതല്ല ആ വിപ്ലവം (വാചകത്തിനു കടപ്പാട്‌ ജിനു )
            
                   നിങ്ങളൊന്നു ശ്രദ്ധിച്ചാലറിയാം ആ വിപ്ലവം നിശബ്ദമായി നിങ്ങൾക്കു ചുറ്റും ഉണ്ട്‌...ഇനിയതിനാക്കം കൂട്ടുന്നതു അടിസ്ഥാന ഊർജ്ജരംഗത്തെ ..മലക്കം മറിച്ചിലൂടെ ആവും .
                 വാടകകൊടുക്കാൻ പണമില്ലാതെ  ഹോട്ടൽ മുറികളിൽ നിന്നു ഹോട്ടൽ മുറികളിലേക്കു നടത്തിയ ഒളിച്ചോട്ടങ്ങൾക്കൊടുവിൽ 1943  ജനുവരി 7തീയതി തന്റെ മുറിയുടെ വാതിലിൽ "ഡൊണ്ട്‌ ഡിസ്റ്റർബ്‌ "" എന്ന ബോർഡ്‌ വച്ചിട്ടു 86ആം വയസ്സിൽ സ്വാഭാവികമായി മരണത്തിലേക്കു  ആണ്ടുപോയ നിക്കൊള ടെസ്ലയുടെ ആത്മാവു ചിരിക്കുന്നുണ്ട്‌ .. .

No comments: