My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Tuesday, 25 June 2019

നിങ്ങള്‍ മരിച്ചാല്‍ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് നീക്കം ചെയ്യാന്‍ എന്ത് ചെയ്യണം?

അതിന് ചിലവഴിക്കേണ്ടത് വെറും അഞ്ച് നിമിഷം മാത്രമാണ്.


എന്ത് ചെയ്യണം?


myaccount.google.com പേജിലേക്ക് പോവുക


പ്രൈവസി/ പേഴ്‌സണലൈസേഷന്‍വിഭാഗത്തില്‍ മാനേജ് യുവര്‍ ഡാറ്റ ആന്റ് പേഴ്‌സണലൈസേഷന്‍തിരഞ്ഞെടുക്കുക


താഴേക്ക് നീക്കിയാല്‍ മേക്ക് എ പ്ലാന്‍ ഫോര്‍ യുര്‍ അക്കൗണ്ട് എന്ന ഓപ്ഷന്‍ കാണാം. അത് തിരഞ്ഞെടുക്കുക


സ്റ്റാര്‍ട്ട് ക്ലിക്ക് ചെയ്യുക


ഇനി ഗൂഗിള്‍ ചോദിക്കുന്ന വിവരങ്ങള്‍ നിങ്ങള്‍ നല്‍കണം


നിങ്ങളുടെ അക്കൗണ്ട് സജീവമല്ല എന്ന് പരിഗണിക്കേണ്ടത് എത്രകാലം അക്കൗണ്ട് പ്രവര്‍ത്തന രഹിതമായിരിക്കുമ്ബോഴാണ് എന്ന് നല്‍കുക. മൂന്ന് മാസം മുതല്‍ 18 മാസം വരെയുള്ള ഓപ്ഷനുകളില്‍ ഏത് വേണമെങ്കിലും തിരഞ്ഞെടുത്ത് സേവ് ക്ലിക്ക് ചെയ്യുക


നിങ്ങളുടെ ഫോണ്‍ നമ്ബര്‍ നല്‍കുക.( നിങ്ങള്‍ നല്‍കിയിരിക്കുന്ന കാലയളവിന് ശേഷവും നിങ്ങളുടെ അക്കൗണ്ട് പ്രവര്‍ത്തന രഹിതമാണെങ്കില്‍ ഗൂഗിള്‍ നിങ്ങളുമായി ബന്ധപ്പെടും) നിങ്ങളുടെ അടുത്ത ബന്ധുവിന്റെ ഫോണ്‍നമ്ബറും ഇതില്‍ ചേര്‍ക്കാം.


ഒരു കോണ്‍ടാക്റ്റ് ഈമെയിലും റിക്കവറി ഈമെയിലും ചേര്‍ക്കുക.നിങ്ങള്‍ നല്‍കിയ സമയപരിധി കഴിഞ്ഞാല്‍ ഗൂഗിള്‍ ഈ രണ്ട് ഈമെയിലിലും നിങ്ങളുമായി ബന്ധപ്പെടും.ഉദാഹരണത്തിന് നിങ്ങള്‍ ചിലപ്പോള്‍ ഗൂഗിള്‍ അക്കൗണ്ടില്‍ നിന്നും താല്‍കാലികമായി മാറി നിന്നതായിരിക്കാം. അത്തരം അവസരങ്ങളില്‍ പ്രവര്‍ത്തന രഹിതമാകുന്ന കാലയളവ് കഴിഞ്ഞാല്‍ ഗൂഗിള്‍ നിങ്ങളെ അക്കാര്യം അറിയിക്കും. നിങ്ങളുടെ പ്രതികരണം ഇല്ല എങ്കില്‍ ഗൂഗിള്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.


സ്‌ക്രീനിന് താഴെ കാണുന്ന നെക്സ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക


നിങ്ങളുടെ അക്കൗണ്ട് പ്രവര്‍ത്തന രഹിതമാണെന്ന കാര്യം ആരെയെല്ലാം അറിയിക്കണം അവരുമായി എന്തെല്ലാം പങ്കുവെക്കണം എന്ന് തീരുമാനിക്കാം


നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവരുടെ ഇമെയില്‍ ഐഡികള്‍ നല്‍കാം. ഒരോ ഐഡി നല്‍കുമ്ബോഴും അവരുമായി എന്തെല്ലാം വിവരങ്ങള്‍ പങ്കുവെക്കണം എന്ന ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം. നിങ്ങളുടെ കലണ്ടര്‍, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ ഫോട്ടോസ്, ജിമെയില്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.


ഇതില്‍ പത്ത് പേരുടെ വരെ ഇമെയില്‍ ചേര്‍ക്കാം. നിങ്ങള്‍ നല്‍കിയ കാലപരിധി കഴിഞ്ഞാല്‍ ഈ ഇമെയിലുകളിലേക്കും ഗൂഗിള്‍ ബന്ധപ്പെടും.


ഗൂഗിളിന് ആധികാരികമായി വിവരങ്ങള്‍ നല്‍കാന്‍ ശേഷിയുള്ള ഒരാളുടെ ഫോണ്‍ നമ്ബറും നല്‍കുക. അവര്‍ക്കുള്ള സന്ദേശവും ചേര്‍ക്കാം. നിങ്ങളുടെ അക്കൗണ്ട് പ്രവര്‍ത്തന രഹിതമായാല്‍ ഗൂഗിള്‍ ആ നമ്ബറില്‍ ബന്ധപ്പെടും.


നെക്‌സ്റ്റ് ക്ലിക്ക് ചെയ്യുക


നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് നീക്കം ചെയ്യേണ്ടതുണ്ടോ എന്ന് തീരുമാനിക്കാം


ഇനി നിങ്ങളുടെ മരണശേഷം അക്കൗണ്ട് നീക്കം ചെയ്യണം എന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് അതിനായുള്ള ടോഗിള്‍ ബട്ടണ്‍ ഓണ്‍ആക്കുക.


ശേഷം റിവ്യൂ പ്ലാന്‍ ക്ലിക്ക് ചെയ്യുക


നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച ശേഷം കണ്‍ഫം പ്ലാന്‍ ക്ലിക്ക് ചെയ്യുക


അക്കൗണ്ട് പ്രവര്‍ത്തന രഹിതമായാല്‍ അക്കൗണ്ട് നീക്കം ചെയ്യണമെന്ന തീരുമാനം എപ്പോള്‍ വേണമെങ്കിലും മാറ്റാനും സാധിക്കും.


No comments: