My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Friday, 7 June 2019

ഛായാമുഖി

_*ഛായാമുഖി*_
---------------------------
  _*"പ്രണയിക്കുക എളുപ്പമാണ്'. പ്രണയിക്കപ്പെടാനാണ് ഭാഗ്യം വേണ്ടത്! "*_
                     _ഒ എൻ വി_

_*ഛായാമുഖി ഒരു മായക്കണ്ണാടി ആണ്.*_

_മഹാഭാരതത്തിലെ ഭീമനു_ _സ്വന്തമായിരുന്ന_
_ഈ മാന്ത്രികക്കണ്ണാടി._

_ഒരാൾക്ക്_
_ഏറ്റവും പ്രിയപ്പെട്ടതിന്റെ_
_ബിംബം കാണിച്ചു തരുന്നതായി പറയപ്പെടുന്നു._

_നോക്കുന്നയാളിന്റെ മുഖം പ്രതിഫലിപ്പിക്കുക എന്ന പതിവുവിട്ട് നോക്കുന്നയാളിന്റെ നെഞ്ചിനുള്ളിലിരിക്കുന്ന ഏറ്റവും പ്രിയങ്കരമായ രൂപം പ്രതിഫലിപ്പിക്കുന്നു എന്നതാണ് 'ഛായാമുഖി'യെ ഒരു മായക്കണ്ണാടിയാക്കുന്നത്._

_*നെഞ്ചുകീറാതെ നെഞ്ചിനുള്ളിലെ നേരെടുത്തു കാട്ടുന്ന മായാജാലം! അതു ചിലരുടെ നെഞ്ചു തകർത്തുകളയുന്നു എന്നത് മറ്റൊരു നേര്!*_

_ഒടുവില്‍..._
_തനിക്കേറ്റം പ്രീയമുള്ള ദ്രൗപദി കണ്ണാടിയില്‍ കാണുന്നതു അർജുനന്റെ മുഖവും ._
_മഹാശക്തനായിരുന്നിട്ടു കൂടി_
_ആ യോദ്ധാവായ ഭീമൻ_
_ഹതാശനായിത്തീരുന്നു._

_ഒരിക്കല്‍ കല്യാണസൗഗന്ധികം വേണമെന്നു പറഞ്ഞപ്പോല്‍ ഭീമന്‍ അതിനു വേണ്ടി നടത്തിയ സാഹസിക യാത്ര പ്രശസ്തമാണു._

_പിന്നിട് ..._
_ദ്രൗപതി കൌരവ സഭയില്‍ വസ്ത്രക്ഷേപത്തിനിരയാകുമ്പോള്‍ നിസഹായ്നായ ഭീമന്‍_ _വളരെ ശക്തമായ ഒരു പ്രതിഞ എടുക്കുക ഉണ്ടായി._
_ഒടുവില്‍ കുരുക്ഷേത്ര യുദ്ധത്തില്‍_
_ദുശസനന്റെ മാറു പിളർന്നു_
_രക്തപാനം നടത്തിയ കൈകള്‍ കൊണ്ടു ദ്രൌപതിയുടെ അഴിഞ്ഞുകിടന്ന മുടി കെട്ടിക്കൊടുക്കും വരെ ആ കോപം ആറിയില്ല._

_എന്നിട്ടും..._
_ദ്രൗപതി ഭീമന്റെ യഥാർത്ഥ_ _സ്നേഹം തിരിച്ചറിഞ്ഞില്ല._

_അവൾക്കു പ്രിയം_
_അർജുനനെ ആയിരുന്നു._

_പ്രണയിക്കാന്‍ വളരെ എളുപ്പം,_
_പ്രണയിക്കപ്പെടുക അതി കഠിനവും._

എങ്കിലും...
_ഒരിക്കലും_ _പ്രണയിക്കാതിരിക്കുന്നതിനേക്കള്‍_ _നല്ലതു_ _ഒരിക്കലെങ്കിലും_
_പ്രണയിച്ച്_ _പരാജിതനാകുന്നതാണു._

_ഛായാമുഖി_
_നഷ്ട പ്രണയത്തിന്റെ ഓർമ്മയാണ്._
_അനിവാര്യമായ വേർപിരിയല്‍_
_ബാക്കിയാക്കുന്ന വേദനകള്‍ ._
_ആത്മാവിന്റെ വിലാപങ്ങള്‍ ..._ _പ്രണയകാലത്തിന്റെ ആഹ്ലാദങ്ങള്‍ ..._ _പ്രണയിക്കുന്നവർക്ക് വേണ്ടി..._
_*പ്രണയിക്കാന്‍ കൊതിക്കുന്നവർക്ക് വേണ്ടി...*_
_*നഷ്ട പ്രണയതിന്റെ ഓർമ്മകളില്‍ ജീവിക്കുന്നവർക്ക് വേണ്ടി...*_
_അങ്ങനെ എല്ലാവർക്കും_ _വേണ്ടി_
_സമർപ്പിക്കുന്നു._

_*എല്ലവരുടെയും മനസ്സില്‍*_
_*ഒരു ഛായമുഖി ഉണ്ട്.*_
_*പ്രിയപ്പെട്ടതിന്റെ ബിംബം*_
_*ഏറ്റവും വ്യക്തതയോടെ  കാണുന്ന*_
_*ഒരു മാന്ത്രിക കണ്ണാടി...*_
_രൂപം എന്താണെന്നോ_
_ആരാണെന്നോ_
_അപ്രസക്തമായിരിക്കാം ._

_രൂപം മാറുമെന്നതും_
_അപ്രസക്തമായിരിക്കാം._

_നിറയെ പ്രതിബിംബങ്ങള്‍ ഉള്ള_
ഒരു ഛായാമുഖി സ്വന്തമാക്കട്ടെ
എന്ന് ആശംസിക്കുന്നു
അങ്ങനെ കൊല്ലുന്ന ഭീമനും കൊല്ലപ്പെടുന്ന കീചകനും ഒരുപോലെ സഹതാപമർഹിക്കുന്ന ദുരന്തകഥാപാത്രങ്ങളാകുന്നു._
---------------------------------------------
*വാൽക്കഷണം*
_( വായിക്കാതെ പോകരുത്)_

_*ഛായാമുഖി ഹിഡുംബിക്ക്‌ സമ്മാനിച്ച മാന്ത്രിക കണ്ണാടി .*_
_*അതിൽ ആരു നോക്കുന്നുവോ അവർ എറ്റവും കുടുതൽ സ്നേഹിക്കുന്നവരുടെ മുഖം തെളിഞ്ഞുവരും.*_

_*ഹിഡുംബി അതിൽ*_ _*നോക്കിയപ്പോൾ ഭീമസേനന്റെ മുഖം കണ്ണാടിയിൽ കണ്ടു.*_
_പക്ഷെ..._
_*ഭീമസേനൻ നോക്കിയപ്പോൾ* *അതിൽ തെളിഞ്ഞത്‌*_ _*ഹിഡുംബിയുടെ മുഖമല്ലാ*_
_*പകരം ദ്രൗപതിയുടെ മുഖമാണ്‌.*_
_അവൾ തന്റെ സർവ്വസ്വവും_ _ആയികണ്ട ഭീമസേനൻ_ _സ്നേഹിക്കുന്നത്‌ തന്നെയല്ല_ _പകരം ദ്രൗപതിയെയാണ്‌_ _അപ്പോളാണ്‌ ഹിഡുംബി അവളുടെ വിധിയോർത്ത്‌ നിരാശയായത്‌_
_അവൾ സങ്കടത്തോടെ ആ സമ്മാനം ഭീമസേനന്‌ തന്നെ തിരിച്ചു നല്കി ._

_ഭീമസേനൻ അതിനുശേഷം_ _ഛായാമുഖി ദ്രൗപതിക്ക്‌_ _സമ്മാനിച്ചു._
_ഓരോ ദിവസവും_ _കഴിയുമ്പോഴും_
_ഭീമസേനന്‌ ആകാംക്ഷയായ്‌ ദ്രൗപതി ഛായാമുഖിയിൽ നോക്കിയാൽ ആരുടെ മുഖമാണ്‌ ഛായാമുഖി കാണിക്കുന്നത്‌._

_*ഒരുദിവസം ഭീമസേനൻ ദ്രൗപതിയോട്‌ ആവശ്യപ്പെട്ടു ഛായാമുഖിയിൽ നോക്കുവാൻ. പക്ഷെ ...*_
_*അതിൽ ഭീമസേനന്റെ മുഖമല്ല കണ്ടത്‌*_
_*പകരം അർജുനന്റെ മുഖമാണ്‌ .*_

_ഭീമസേനൻ തിരിച്ചറിഞ്ഞു താൻ സ്നേഹിക്കുന്നത്‌ പോലെ ഒരിക്കലും ദ്രൗപതി തന്നെ സ്നേഹിച്ചിരുന്നില്ലാ എന്ന്‌._

_വനവാസകാലത്ത്‌ പാണ്ഡവർ പിടിക്കപ്പെടാതിരിക്കാനായ്‌ ഒരു സ്ഥലത്ത്‌ നിന്ന്‌ മറ്റൊരു സ്ഥലത്തേക്ക്‌ എപ്പോളും താമസം മാറിക്കോണ്ടെയിരിക്കും._
_അങ്ങനെ അവർ താമസം മാറിക്കോണ്ടെയിരിക്കുന്ന സമയത്താണ്‌ കീചകൻ ദ്രൗപതിയിൽ ആകൃഷ്ടനാകുന്നത്‌._

_കീചകൻ തീരുമാനിച്ചു ദ്രൗപതിയെ സ്വന്തമാക്കാൻ._

_*ഒരു ദിവസം ദ്രൗപതി കീചകനോട്‌ ഛായാമുഖിയിൽ നോക്കുവാൻ ആവശ്യപ്പെട്ടു പക്ഷെ അതിൽ കീചകനു‍ ഒന്നും കാണാൻ കഴിഞ്ഞില്ല.*_

_*തന്റെ ജീവിതത്തിൽ വളരെ അധികം സ്ത്രീകളുമായ്‌ ബന്ധം പുലർത്തിയ കീചകൻ തന്റെ ജീവിതത്തിൽ താൻ ആരെയും സ്നേഹിച്ചിരുന്നില്ലാ എന്ന്‌ തിരിച്ചറിഞ്ഞു .*_

_അന്ന്‌ മുതൽ കീചകൻ തന്റെ ഹൃദയം തുറന്ന്‌ ദ്രൗപതിയെ സ്നേഹിക്കാൻ തുടങ്ങി._

_ഈ കാര്യം ദ്രൗപതി ഭീമസേനനോട്‌ പറഞ്ഞു._

_കീചകനെ ദ്രൗപതി സ്വന്തം അറയിലെക്കു ക്ഷണിച്ചു._

_അവിടെ ദ്രൗപതിയുടെ അറയിൽ ഒളിച്ചിരുന്ന ഭീമസേനനും കീചകനും തമ്മിൽ യുദ്ധമായി._

_അന്യോന്യം പൊരുതിക്കൊണ്ടിരുന്ന ഒരു വേളയിൽ കീചകൻ ഛായാമുഖികൊണ്ട്‌ ഭീമസേനനെ പ്രഹരിക്കാൻ ഓങ്ങിയപ്പോൾ ഛായാമുഖിയിൽ ദ്രൗപതിയുടെ മുഖമാണ്‌ കണ്ടത്‌ ._

_അപ്പോളാണ്‌ ദു:ഖത്തോടെ_ _ഭീമസേനൻ തിരിച്ചറിഞ്ഞു_
_താനും കീചകനും തമ്മിൽ_
_ഒരു വ്യത്യാസവും ഇല്ല_
_അവർ രണ്ടുപേരും ദ്രൗപതിയെ സ്നേഹിക്കുന്നു._ _പക്ഷെ..._
_ദ്രൗപതി അവർ രണ്ടുപേരേയും സ്നേഹിക്കുന്നില്ല._

_ഒടുവിൽ കീചകനെ വധിച്ച്‌ ഭീമസേനൻ അലറിക്കരഞ്ഞുകൊണ്ട്‌ ഛായാമുഖി നിലത്ത്‌ എറിഞ്ഞുടച്ചു ഇതിൽ ജയിച്ചതാരാണ്‌?_

_കീചകൻ അയാൾ ദയ അർഹിക്കുന്നു!_

ഭീമനോ?
😆😆😆😆😆😆😆
_മണ്ടൻ._
*(ലോകത്തിൽ ഇത്തരം മണ്ടന്മാർ എത്ര പേർ!)*

No comments: