മോദിസർക്കാരിന്റെ മറ്റൊരു സ്വപ്നപദ്ധതിക്ക് കൂടി ഇന്ന് തുടക്കമാകുന്നു...
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപരിരക്ഷാ പദ്ധതിയായ "പ്രധാനമന്ത്രി ജൻആരോഗ്യ അഭിയാൻ (PMJAY) ആയുഷ്മാൻ ഭാരത് എന്ന പേരിൽ ഇന്നുമുതൽ തുടക്കമാകും..
അമ്പതു കോടിയിലേറെ ജനങ്ങൾ ഗുണഭോക്താക്കളാകുന്ന പദ്ധതിക്കായി സർക്കാർ -സ്വകാര്യ മേഖലയിലുള്ള 8735 ആശുപത്രികൾ എംപാനൽ ചെയ്തിട്ടുണ്ട്..
സാമൂഹിക-സാമ്പത്തിക സെൻസസിലെ മാനദണ്ഡമനുസരിച്ചായിരിക്കും ഗുണഭോക്താക്കളെ നിച്ഛയിക്കുന്നത്..
യാചകർ, ആക്രി പെറുക്കുന്നവർ, വീട്ടുജോലിക്കാർ, തെരുവുകച്ചവടക്കാർ, അങ്ങനെ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ അവഗണിക്കപ്പെട്ടു കഴിയുന്ന ജനവിഭാഗങ്ങൾ വരെ പദ്ധതിയതിൽ ഉൾപ്പെടും..
പ്രതിവർഷം അഞ്ചുലക്ഷം രൂപയുടെ ചികിത്സാസഹായം ഉറപ്പു വരുത്തുന്ന സ്വപ്നപദ്ധതിയിൽ എൻറോൾ ചെയ്തിട്ടുണ്ടോ എന്നറിയാൻ mera.pmjay.gov.in എന്ന സൈറ്റ് സന്ദർശിക്കുകയോ 14555 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം..
നടപ്പു സാമ്പത്തിക വർഷം 3500 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി കേന്ദ്രസർക്കാർ വകയിരുത്തിയിരിക്കുന്നത്...
പ്രത്യേക അറിയിപ്പ് :
കേരളത്തിലെ ജനകീയ സർക്കാർ ഇതേവരെ പദ്ധതിയിൽ അംഗമാകാനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടില്ല.. അത്കൊണ്ട് കേരളത്തിൽ ഇതിന്റെ ആനുകൂല്യം ലഭിക്കില്ല..
No comments:
Post a Comment