My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Thursday, 21 June 2018

മനുഷ്യനിൽ എത്തുന്ന നിപ്പ

[02/06 8:58 am] Subash: മനുഷ്യനിൽ എത്തുന്ന നിപ്പ

കാലവും ദേശവും നോക്കി രൂപം മാറുന്ന നിപ്പയെ നോക്കി ശാസ്ത്രലോകം അന്തിച്ചു നിൽക്കുകയാണ് .ഈ "കുമ്പിടി " സ്വഭാവം കാരണം പ്രതിരോധ മരുന്നുപോലും കണ്ടുപിടിക്കാൻ പറ്റുന്നില്ല .സാധാരണ DNA ,RNA വൈറസുകൾ ശരീരത്തിൽ കടന്ന് എണ്ണം വർദ്ധിക്കുന്ന രീതി ഒരു Standard Pattern ആണ് .കോശത്തിന്റെ പുറത്തു പറ്റിപിടിച്ചു അതിന്റെ DNA / RNA അകത്തേക്ക് കുത്തിവക്കും .അത് കോശത്തിന്റെ DNA യെ കൊണ്ട് വൈറസിന്റെ പ്രോടീൻ  ഉണ്ടാക്കിക്കും .പിന്നെ വൈറസ് DNA / RNA വിഭജിച്ചു ഓരോ പ്രോടീൻ കൂടിലും കയറി പുതിയ വൈറസുകൾ ഉണ്ടാകും .

എന്നാൽ,നിപ്പ ( Nipah ) യുടെ RNA ഒരു പ്രത്യേക കഴിവ് കാണിക്കുന്നു .RNA Editing എന്ന മാർഗത്തിലൂടെ സ്വന്തം RNA യെ ഇടക്കിടക്ക് മാറ്റും .ഓരോ സ്ഥലവും അപ്പോഴത്തെ സാഹചര്യവും നോക്കി RNA Editing നടത്തി പുതിയ രൂപം ആകും .അതുകൊണ്ടു ചിലപ്പോൾ നിപ്പ രോഗം വരുത്താറും ഇല്ല .

നിപ്പക്ക് പ്രത്യത്പാദനത്തിനു മനുഷ്യനെ വേണ്ട .അതാണ് ഈ അസുഖം വ്യാപകം ആകാത്തത് .പന്നി ,കുരങ്ങു ,കുതിര ഒക്കെയാണ് നിപ്പയുടെ കൂട്ടുകാർ .അബദ്ധത്തിൽ മനുഷ്യനിൽ വന്നുപെടുന്നതാണ് . ജന്തുക്കളിൽ വളരുന്ന നിപ്പ അവയ്ക്ക് സാധാരണ രോഗം വരുത്താറില്ല .പ്രത്യുല്പാദനത്തിന് ഒരിടം മാത്രം .എന്നാൽ മനുഷ്യനിൽ നിപ്പ കടന്നാൽ മാരകമാകും .

ഒരു വൈറസും കാണിക്കാത്ത തരികിട പണിയാണ് നിപ്പ കാണിക്കുന്നത് .മനുഷ്യ ഭ്രൂണം രൂപം കൊള്ളുമ്പോൾ ഭ്രൂണ കോശത്തിൽ ഉണ്ടാകുന്ന ഒരു Protein Receptor ഉണ്ട് .Ephrin-B2 എന്ന ഈ Receptor ഉപയോഗിച്ചാണ് ഭ്രൂണത്തിന്റെ തലച്ചോറും ,രക്തക്കുഴലും ഒക്കെ ഉണ്ടാകാൻ ഉള്ള പ്രവർത്തനം നടക്കുന്നത് .

വളർന്നു കഴിഞ്ഞാലും ഈ Ephrin-B2 എന്ന Receptor എല്ലാ മനുഷ്യരുടെയും തലച്ചോറിലെ നാഡീ കോശങ്ങൾക്ക് പുറമെയും രക്തക്കുഴലിലെ സ്തരത്തിലും (Endothelium ) കാണും .ഒരു വൈറസും തിരിഞ്ഞു നോക്കാത്ത ഈ  Ephrin-B2 വഴിയാണ് നിപ്പ ഉള്ളിൽ കടക്കുന്നത് . ഇത്തിരി Complicated ആയ രീതി ലഘുവായി പറയാം .

1 .വവ്വാലിൻറെ  ഉമിനീരിലും വിസർജ്യത്തിലും നിപ്പ വൈറസു ഇരിക്കുന്നു .ഒരു പഴം തിന്നുമ്പോൾ അല്ലെങ്കിൽ അതിന് പുറത്തു വവ്വാൽ വിസർജിക്കുമ്പോൾ നിപ്പ അതിൽ എത്തും .പഴത്തിലെ പഞ്ചസാര കാരണം 3 ദിവസം വരെ ജീവനോടെ ഇരിക്കും .എന്നാൽ വെള്ളത്തിലും വായുവിലും അധികസമയം ജീവനോടെ ഇരിക്കില്ല .

2 .ഈ പഴം ഒരാൾ കഴിക്കുന്നു .തൊണ്ടയിൽ എത്തുമ്പോൾ നിപ്പ ചാടി ശ്വാസ നാളത്തിലേക്കു പോകുന്നു .അവിടെ ശ്വാസ കോശത്തിലെ രക്തക്കുഴലിൽ കാണുന്ന Ephrin-B2 റിസപ്റ്ററിൽ പറ്റി പിടിച്ചു ഉള്ളിൽ കടന്നു വളരുന്നു .

3 .രണ്ടാഴ്ച്ചക്കുള്ളിൽ രോഗിക്ക് തുമ്മലും ചുമയും ഉണ്ടാകുന്നു .ശ്വാസ കോശത്തിൽ നിപ്പ പെറ്റു പെരുകുകയാണ് . പുതിയ നിപ്പകൾ രക്തത്തിൽ എത്തുന്നു . Viraemia എന്ന രക്തത്തിൽ വൈറസ് കലരുന്ന അവസ്ഥ .

4 .രക്തത്തിൽ കൂടി നിപ്പകൾ തലച്ചോറിൽ എത്തുന്നു .അവിടെ നാഡീ കോശങ്ങളിലെ Ephrin-B2 റിസപ്റ്ററിൽ പറ്റിപിടിച്ചു തലച്ചോറിൽ കടന്ന് അസുഖം വരുത്തുന്നു .Encephalitis .

5 .ഈ രോഗിയുടെ തുമ്മൽ ,കഫം ,ഉമിനീർ എന്നിവയിൽ നിപ്പ കാണും .ഈ സ്രവം ഒരു വ്യക്തിയുടെ കൈയ്യിൽ പുരണ്ടാൽ മൂക്കിൽ തടവുകയോ ,കൈ കഴുകാതെ ആഹാരം കഴിക്കുകയോ ചെയ്താൽ നിപ്പ തൊണ്ടയിൽ എത്തും .

സോപ്പിനോട് മല്ലടിച്ചു നിൽക്കാൻ നിപ്പക്ക് കഴിയില്ല .സോപ്പ് വെള്ളത്തിലെ ആൽകലിയിൽ നിപ്പ നിർജീവമാകും .പുറത്തു വന്നാലും വായുവിൽ നിപ്പക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല .ഈർപ്പമുള്ള ഒരു വസ്തുവിൽ പുരണ്ട് മനുഷ്യന്റെ തൊണ്ടയിൽ എത്തിയാലേ നിപ്പക്ക് എന്തെങ്കിലും ചെയ്യാൻ കഴിയൂ .

അപ്പോൾ രോഗം പടരാതിരിക്കാൻ ഏറ്റവും നല്ല മാർഗം നിപ്പയെ മുഖത്തുനിന്നും അകറ്റി നിർത്തുകയാണ് .രോഗിയുടെ അടുത്ത് പോകേണ്ടി വന്നാൽ മൂക്കും വായും മൂടി ഒരു മാസ്ക് .കൈയ്യിൽ ഒരു ഗ്ലൗസ് . സോപ്പ് കൊണ്ട് കൈകഴുകൽ ,ധരിച്ച വസ്ത്രം ഉടൻ സോപ്പ് വെള്ളത്തിൽ മുക്കി വിശാലമായ സോപ്പുതേച്ചു കുളി .നിപ്പ ഓടും ,കണ്ടം വഴി .
[02/06 8:58 am] Subash: *ഒരറിവും ചെറുതല്ല* 👆👆

വവ്വാലിന് നിപ്പയെ എവിടുന്നു കിട്ടി?

അതൊരു ഒന്നൊന്നര ചോദ്യമാണ്.
മലേഷ്യയിലും ഓസ്‌ട്രേലിയയിലും ഉള്ള നിപ്പ വൈറസിനെ കേരളത്തിലെ വവ്വാലിന് എങ്ങിനെ കിട്ടി? വവ്വാല് അവിടെ പോയില്ലല്ലോ? വവ്വാല് ചുറ്റുവട്ടം കറങ്ങി നടക്കുന്ന പറക്കുന്ന സസ്തനി ആണ്, ദൂരെയെങ്ങും പോകില്ല. ആ ശരീരവും താങ്ങി പറക്കുന്നതെങ്ങിനെ?

നിപ്പ വൈറസ് മലേഷ്യയിൽ കണ്ടു പിടിച്ചെന്നേയുള്ളു, നിപ്പ വവ്വാലിന്റെ കൂടെത്തന്നെയുണ്ട്. അതിന്റെ ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന ഈ വൈറസ് (എല്ലാ വവ്വാലുകളും വൈറസ് വാഹകരല്ല)

വവ്വാലിന് നിപ്പയെ കൊണ്ട് ഒരുപദ്രവവും ഇല്ല. വൈറസിന് ഒന്ന് പ്രത്യുല്പാദനം നടത്തണമെന്ന് തോന്നുമ്പോൾ പുറത്തിറങ്ങി കറങ്ങും, പന്നിയെ കിട്ടിയാൽ അതിന്റെ ശരീരത്തിൽ കയറും. ഇനി പന്നിയെ കിട്ടിയില്ലെങ്കിൽ പഴം തിന്നുന്ന എന്തിനെ കിട്ടിയാലും മതി,

ഇങ്ങിനെ പെറ്റുപെരുകണമെന്നു  ആഗ്രഹം വരുമ്പോൾ വവ്വാലിന്റെ ഉമിനീരിൽ കൂടിയാവും കക്ഷി പുറത്തിറങ്ങുന്നത് .

നിപ്പയുടെ "Natural Reservoir" ആണ് വവ്വാൽ, അതായത് നിപ്പയുടെ വംശനാശം വരാതിരിക്കാൻ പ്രകൃതി കൊടുത്ത "പത്തായമാണ്" വവ്വാലിന്റെ ശരീരം. അതുകൊണ്ടു നിപ്പ വവ്വാലിനെ  ഉപദ്രവിക്കില്ല. അതിന് രോഗം വന്നാൽ നിപ്പയുടെ കാര്യം കുഴയും…

പ്രകൃതിയുടെ വികൃതിയായ Co Evolution സംഭവിച്ചാണ് നിപ്പയും വവ്വാലും തമ്മിൽ ബന്ധപ്പെടുന്നത്. Co Evolution എന്നാൽ പരസ്‌പര സഹകരണത്തോടെ രണ്ട് ജീവികൾക്ക് പരിണാമം സംഭവിക്കുക എന്നതാണ്. തേനീച്ചക്ക് വേണ്ടി പൂവും, പൂവിനു വേണ്ടി തേനീച്ചയും ഉണ്ടായതുപോലെ!
ഡാർവിൻ അത്ഭുതപെട്ട Co Evolution .

അങ്ങിനെ തലമുറകൾ കൈമാറി നിപ്പ വവ്വാലിന്റെ കൂടെയുണ്ട്. ഉറങ്ങുന്ന Pro Virus ആയി കാണും. ചില സമയത്തുമാത്രം സജീവമായി ഉണരും.
നിപ്പ ഒരു മാന്ത്രികനാണ്, ഓരോ സ്ഥലത്തിന്റെയും അവസ്ഥയനുസരിച്ചു സ്വന്തം രൂപം മാറ്റും. മലേഷ്യയിൽ കണ്ട നിപ്പയല്ല ഓസ്‌ട്രേലിയയിൽ കണ്ടത്, അവിടെ കണ്ടതിനെയല്ല ബംഗ്ലാദേശിൽ കണ്ടത്. സ്വന്തം RNA യെ മാറ്റുന്ന RNA Editing എന്ന കഴിവ് ഉപയോഗിച്ചാണ് നിപ്പ രൂപം മാറുന്നത് .

നിപ്പക്ക് പഴം തിന്നുന്ന വവ്വാലിനെ മതി, അങ്ങിനെ ആവുമ്പോൾ അല്ലേ ചവച്ചു തുപ്പുന്ന പഴങ്ങൾ പന്നിയും മറ്റും തിന്നുമ്പോൾ അതിന്റെ ശരീരത്തിൽ കയറാൻ പറ്റൂ…
വിദ്യ കൊള്ളാമല്ലേ?
പഴങ്ങൾ തിന്നുന്ന വവ്വാലുകൾ ആയ Flying Fox ആണ് നിപ്പയെ കൊണ്ടുനടക്കുന്നത്. ഓസ്‌ട്രേലിയൻ വവ്വാൽ ആയ Pteropus poliocephalus, ഇന്ത്യൻ വവ്വാലായ Pteropus giganteus എന്നിവയിൽ ആണ് നിപ്പ കാണുന്നത്. ഇത് വലിയ വവ്വാൽ ആണ്, ചെറിയ നരിച്ചീർ അല്ല .

ഇന്ത്യയിൽ ഇതിന് മുൻപ് ബംഗാളിലെ സിലിഗുരിയിലും, നാദിയയിലും നിപ്പ എത്തിയിട്ടുണ്ട്. ആദ്യമായാണ് കേരളത്തിൽ എത്തുന്നത് .

"Nipah " എന്നത് മലേഷ്യൻ വാക്കാണ്. മലേഷ്യയിലെ ഒരുതരം പനയാണ് Nipah.
പനം കള്ളുകുടിക്കുന്ന വവ്വാൽ ആണ് അവിടെ നിപ്പയെ പന്നിഫാമിൽ കൊണ്ട് കൊടുത്തത് .

Nipah സൗകര്യം പോലെ നിഫ എന്നോ നിപ്പ എന്നോ, നിപാഹ് എന്നോ ഒക്കെ പറയാം.( കടപ്പാട്)

No comments: