നിഫാ വൈറസ്
വനനശീകരണത്തിന്റെ ഫലമായി കാട്ടിൽ നിന്നും നാട്ടിലെത്തിയ മാരക വൈറസ് ആണ് നിഫാ (Nipah ) വൈറസ് .1999 ൽ മലേഷ്യയിലെ Sungai Nipah എന്ന ഗ്രാമത്തിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തുന്നത് .അതിന് മുൻപ് അവിടെ കാട്ടിൽ വ്യാപകമായി മരം മുറിക്കൽ നടന്നിരുന്നു .
ഗത്യന്തരമില്ലാതെ വവ്വാലുകൾ കൂട്ടത്തോടെ നാട്ടിലെത്തി പന്നി ഫാമുകളിൽ ഉണ്ടായിരുന്ന ഫലവൃക്ഷങ്ങളിൽ ചേക്കേറി .രോഗബാധ ഉണ്ടായിരുന്ന വവ്വാലുകളുടെ വിസർജ്യ വസ്തുക്കളിൽ നിന്നും വൈറസു പന്നികളുടെ ശരീരത്തിൽ കടന്ന് ലക്ഷങ്ങളായി എണ്ണം വർദ്ധിച്ചു ഗ്രാമത്തിൽ വൈറസ് ബാധ ഉണ്ടായി .പിന്നെ ഇതേ മാതിരി ആഫ്രിക്കയിലും ബംഗ്ലാദേശിലും രോഗബാധ ഉണ്ടായി .
നിഫാ വൈറസ് രോഗത്തെ Zoonosis എന്ന വിഭാഗത്തിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് .ജന്തുക്കളിൽ നിന്നും മനുഷ്യരിൽ പകരുന്ന രോഗമാണ് Zoonosis .ഈ വൈറസ് ,വവ്വാൽ ,പന്നി ,കുതിര എന്നിവയുടെ ശരീരത്തിൽ പതിയിരിക്കും (Reservoir host ).അവയുടെ വിസർജ്യങ്ങളിൽ കൂടെ മനുഷ്യരിൽ എത്തും .എന്നാൽ ഇടക്ക് ഒരു ജന്തു (Intermediate Host ) ഇല്ലാതെ തന്നെ മനുഷ്യരുടെ സ്രവങ്ങൾ വഴി പകരും .
ഈ മാരക രോഗത്തിന് ചികിത്സയില്ല .വൈറസിനെതിരെ ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല .മറ്റ് കുഴപ്പങ്ങൾ വരാതിരിക്കാൻ നൽകുന്ന ചികിത്സയും പകരാതിരിക്കാൻ ഉള്ള Isolation ഉം മാത്രം പ്രതിവിധി .
"Henipa Virus" എന്ന വൈറസ് കുടുംബത്തിലെ ഒരംഗമാണ് Nipah Virus .ഇതിന്റെ ശാസ്ത്രീയ നാമം "Nipah henipa Virus (NiV )".ഇതുപോലെയുള്ള മറ്റൊരു വൈറസ് ആണ് കുതിരകളിൽ വളരുന്ന Hendra henipavirus (HeV ) .രണ്ടും RNA വൈറസ് ആണ് .നിഫാ വൈറസിന്റെ പ്രത്യേകത "RNA Editing" നടത്താനുള്ള കഴിവാണ് .അതായതു സ്വന്തം RNA യിൽ മാറ്റം വരുത്തി പലതരം പ്രോടീനുകൾ ഉണ്ടാക്കും .ഇത് പലതരം രൂപമാറ്റങ്ങൾ വൈറസിന് ഉണ്ടാക്കാൻ കഴിയും .
തൊട്ടാലൊട്ടുന്ന രോഗമാണ് " നിഫാ പനി ". രോഗിയെ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളിൽ സൂക്ഷിച്ചു ചികിൽസിക്കേണ്ടി വരും .ശരീര സ്രവങ്ങൾ ആയ കണ്ണുനീർ ,മൂക്കിലെ സ്രവം എന്നിവയിൽ കൂടി പോലും വൈറസ് പുറത്തു വരും .അതായത് ഒരു Contact Infection ആണ് നിഫാ പനി .തലച്ചോറിനെയും ശ്വാസകോശത്തെയും ,കിഡ്നിയെയും വളരെപ്പെട്ടെന്ന് ബാധിക്കാൻ നിഫാ വൈറസിന് കഴിയും .
വൈറസ് കടന്നാൽ ഒരാഴ്ചമുതൽ ഒരുമാസം വരെയെടുക്കും രോഗലക്ഷണങ്ങൾ കാണാൻ .തുടക്കത്തിൽ സാധാരണ പനിയുടെ ലക്ഷണങ്ങൾ മാത്രം കാണും .എന്നാൽ ക്രമേണ തലച്ചോറിനെ ബാധിക്കുമ്പോൾ മയക്കവും ,ബാലൻസ് നഷ്ടപെടലും ,ബോധക്ഷയവും മറ്റും ഉണ്ടാകും .ശ്വാസകോശത്തെ ബാധിക്കുമ്പോൾ ശ്വാസം മുട്ടലും രക്ത സമ്മർദം കുറയലും ഉണ്ടാകും .
വവ്വ (Flying Fox ) ആണ് നിഫാ വൈറസിനെ കൊണ്ടുനടക്കുന്നത് .രോഗബാധയുള്ള വവ്വാൽ, മരത്തിലെ പഴങ്ങളിൽ വിസർജിക്കുമ്പോഴും ,അവ തിന്നുമ്പോഴും വൈറസ് കലരും തെങ്ങിലേയും പനയിലേയും കള്ളു കുടിക്കാനെത്തുന്ന വവ്വാലും കുടത്തിൽ വൈറസിനെ കലർത്തും . വവ്വാലിന്റെ ഉമിനീരിലെ വൈറസ് ആണ് ഇങ്ങിനെ കലരുന്നത് . വവ്വാലും മരപ്പട്ടിയും കടിച്ച പഴങ്ങൾ ഉപയോഗിക്കരുത് .
വൈറസ് അധികകാലം പുറത്തു ജീവിച്ചിരിക്കില്ല .അതുകൊണ്ടു ശ്രദ്ധ ഉണ്ടായാൽ മതി .വവ്വാൽ സ്ഥിരമായി വരുന്ന ഫലവൃക്ഷങ്ങളുമായി ബന്ധപ്പെടുമ്പോൾ ശ്രദ്ധവേണം .അങ്ങിനെ ഉണ്ടാകുമ്പോൾ സോപ്പ് ഉപയോഗിച്ച് കൈകഴുകയും കുളിക്കുകയും വേണം . മരത്തിൽ വവ്വാലിന്റെ വിസർജ്യങ്ങൾ കാണും .Facebook Post of #dmohankumarwc "
No comments:
Post a Comment