My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Sunday, 8 April 2018

DISHA O471* *2552056* *Toll Free 1056* .

*DISHA O471* *2552056*
*Toll Free 1056* .

*ശ്രദ്ധിക്കുക*

മുകളിൽ കാണുന്ന ലാന്റ് ഫോൺ നംബറും, ടോൾഫ്രീ നംബറായ 1056 ഇവ രണ്ടും നമ്മുടെ മൊബൈലിൽ നിർബന്ധമായും save ചെയ്യുക തന്നെ വേണം.

കാരണമെന്തന്നാൽ
*ദിശ* എന്ന പേരിൽ കേരള ആരോഗ്യ വകുപ്പിലെ മുഴുവൻ ഹെൽത്ത് ഓഫീസർമാരെയും ബന്ധിപ്പിച്ചിട്ടുള്ള സർക്കാരിന്റെ ബ്രഹത്തായ ഒരു Network  ശൃംഗലയാണിത്. ഇതിൽ നിങ്ങൾക്ക് 24 മണിക്കൂറും ആരോഗ്യവുമായി ബന്ധപ്പെട്ട ശാരീരിക മാനസിക വൈകാരിക പ്രശ്നങ്ങളെക്കുറിച്ചും  സംസാരിക്കാം നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ എന്താണോ ആ രംഗത്തെ വിദഗ്ദമായ  ഒരു മറുപടി നിങ്ങൾക്ക് ലഭിക്കുന്നു.

ഉദാ:- നിങ്ങളുടെ വീട്ടിലെ ഒരു ഗർഭിണിക്ക് അർദ്ധരാത്രി ഒരു ചെറിയ പ്രശ്നം ഉണ്ടായി എന്ന് വെക്കുക  നിങ്ങൾക്ക് എന്ത് ചെയ്യണമെന്ന  ഒരു ഊഹവുമില്ല  ഉടനെ നിങ്ങൾ ഈ നമ്പറിൽ ബന്ധപെട്ട് നിങ്ങളുടെ പ്രശ്നം പറഞ്ഞാൽ അതേ സമയം തന്നെ ഒരു വിദഗ്ദ ഗൈനക്കോളജിസ്റ്റ് നിങ്ങളോട് സംസാരിക്കുകയും, വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.

2 രാത്രി വീട്ടിൽ ഒരാൾക്ക് Heart Problem വന്നു ഉടനെ ഈ നമ്പറിൽ ബന്ധപ്പെടുക ഒരു Cardiologist നിങ്ങളോട് സംസാരിക്കുകയും എന്ത് ചെയ്യണമെന്ന് നിങ്ങളോട്  നിർദ്ദേശിക്കുകയും ചെയ്യുന്നു.

3 രാത്രി നിങ്ങടെ വീട്ടിലെ കുഞ്ഞിന്റെ ചെവിയിൽ ഒരു പ്രാണി കേറി ആകെ വെപ്രാളം എന്ത് ചെയ്യും എന്നറിയില്ല ഈ നമ്പറിൽ വിളിച്ചാൽ എന്ത് ചെയ്യണമെന്നുള്ള  നിർദ്ദേശം ലഭിക്കുന്നു

അതുപോലെയുള്ള പല ആരോഗ്യ പ്രശ്നങ്ങൾക്കും മാനസിക പ്രശ്നങ്ങൾക്കും നമ്മുടെ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന പഠന പ്രശ്നങ്ങൾക്കും സമൂഹത്തിൽ ശ്രദ്ധിക്കാതെ പോകുന്ന പീഢനങ്ങൾക്കും എവിടെ പരിഹാരം ഉണ്ടാവും എന്ന് നമ്മൾ തിരിച്ചറിയുന്നില്ല. നിങ്ങൾ ഈ നമ്പറിൽ വിളിച്ചു നോക്കൂ.... കൃത്യമായ ഉത്തരം ലഭിക്കുകയും, പരിഹാരം ലഭിക്കുന്ന സ്ഥലത്ത് നിങ്ങെളെ എത്തിക്കുകയും ചെയ്യുന്ന കേരള സർക്കാറിന്റെ  ബൃഹത്തായ ഒരു പദ്ധതിയാണിത്.

ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തുക.

സർക്കാർ നമുക്ക് വേണ്ടി ആരംഭിച്ച ഇത്തരം ബ്രഹത്തായ ഒരു സംരംഭം ആരും തിരിച്ചറിയാതെ പോകരുത്.

ഇത്തരം ഉപകാരപ്പെടുന്ന വിവരങ്ങൾ നിങ്ങൾ മറ്റുള്ളവരുമായും പരസ്പരം പങ്ക് വെക്കുകയും ചെയ്യുക.

No comments: