*ചിന്തോദ്ദീപകമായൊരു കഥ..!*
-_-_-_-_-_-_-_-_-_-_-_-_-_-_-_-_
ലോകം കണ്ട ഏറ്റവും നീതിമാനായ ഭരണാധികാരി എന്ന് ചരിത്രം രേഖപ്പെടുത്തിയ ഖലീഫ ഉമറിന്റെ കാലത്ത് നടന്ന ഒരു സംഭവം .
ഈജിപ്ത് ഗവർണർ ആയി നിയമിക്കുമ്പോൾ ഖലീഫ ഉമർ, അംറുബിൻ ആസിനോട് ഒരു ചോദ്യം ചോദിച്ചു:
"മോഷ്ടിച്ച കുറ്റത്തിന് ഈജിപ്തിൽ എന്തായിരിക്കും ശിക്ഷ?"
"മോഷ്ടിച്ചവനെ കരച്ഛേദം ചെയ്യും"
സ്വാഭാവികമായിരുന്നു ഗവർണരുടെ പ്രതികരണം.
അപ്പോൾ ഉമർ താക്കീതിന്റെ സ്വരത്തിൽ ഇത്രയും പറഞ്ഞ് അദ്ദേഹത്തെ ഈജിപ്തിലേക്ക് യാത്രയാക്കി..
"എന്നാൽ, ഈജിപ്തിലെ ഏതെങ്കിലുമൊരു വിശന്ന മനുഷ്യൻ പരാതിയുമായി എന്നെ സമീപിച്ചാൽ ഞാൻ വെട്ടിയെറിയുക നിന്റെ കൈകളായിരിക്കും"
ആ വാക്കുകൾ പിന്നീട് ചരിത്രമായി അറേബ്യ സൂക്ഷിച്ച് വെച്ചു. ഒരു പൗരന് അന്നം മോഷ്ടിക്കേണ്ടി വന്നാൽ ഭരണാധികാരിയുടെ കൈവെട്ടണമെന്ന ചൊല്ല് തന്നെയുണ്ടായി..
"പട്ടിണി കൊണ്ടുള്ള മോഷണത്തിന് ശിക്ഷയില്ല"
ഇരുപത്തിയൊന്നാം നൂറ്റാണ്ടായി..
മതം ധനികന്റെ ആർഭാടമോ അക്രമിയുടെ ന്യായമോ രാഷ്ട്രീയക്കാരന്റെ തുറുപ്പ് ചീട്ടോ ആയി അധപ്പതിക്കാൻ പാടില്ല.. വിശന്നവന്റെ അപ്പം കൂടിയാണത്..
*സമകാലീന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസക്തമായത് കൊണ്ട് ഷെയര്‍ ചെയ്യുന്നു..* 🙏🏻
No comments:
Post a Comment