രാജ്യമെമ്പാടുമുളള എൻജിനീയറിംഗ് കോളേജുകളിലേക്കുളള ഏകീകൃത സിലബസ് നാളെ (ജനു.24) ഡൽഹി എഐസിടിഇ ഓഫീസിൽ കേന്ദ്ര മാനവവിഭവശേഷി വകുപ്പു മന്ത്രി പ്രകാശ് ജാവേദ്ക൪ പ്രകാശനം ചെയ്യും. ഇപ്പോഴത്തെ എൻജിനീയറിംഗ് പാഠ്യപദ്ധതി ഏറെ പഴക്കം ചെന്നതാണെന്നും വ്യാവസായിക ലോകത്തിന് അനുരൂപമല്ലെന്നും എഐസിടിഇ ചെയ൪മാൻ പറഞ്ഞു. എൻജിനീയറിംഗിന് ചേരുന്ന വിദ്യാ൪ത്ഥികൾ ക്ലാസ്സ് തുടങ്ങുന്നതിന് മുന്പ് മൂന്നാഴ്ചത്തെ ഓറിയന്റേഷൻ പ്രോഗ്രാമിൽ പങ്കെടുക്കണം. ഇപ്പോഴത്തെ സിലബസിൽ നിന്നും തീ൪ത്തും വ്യത്യസ്തവും നൈപുണ്യത്തിന് പ്രാധാന്യം നല്കുന്നതുമായിരിക്കും പുതിയ സിലബസ്. സിലബസിൻറെ 70 ശതമാനവും അതേപടി സംസ്ഥാനങ്ങളിൽ പഠിപ്പിക്കണം. 30 ശതമാനം മാത്രമേ അതാത് യൂണിവേഴ്സിറ്റികൾ മാറ്റം വരുത്താൻ പാടുളളു. പുതിയ സിലബസ് അടുത്ത വ൪ഷം മുതൽ തന്നെ എല്ലാ യൂണിവേഴ്സിറ്റികളും നടപ്പാക്കേണ്ടിവരും.
പോളിടെക്നിക്കുകളിലെയും പാഠ്യ പദ്ധതി അടുത്തവ൪ഷം മുതൽ മാറ്റം വരുത്തുന്നതിന് തീരുമാനമായിട്ടുണ്ട്. ഇനിമുതൽ എല്ലാ പഠന രീതികളും ലെവൽ അധിഷ്ടിതമാക്കി മാറ്റുന്നതിൻറെ ഭാഗമായാണ് ഈ തീരുമാനം. പതിനൊന്നാം ക്ലാസുമുതൽ ഡോക്ടറേറ്റ് ബിരുദം വരെയുളള ഉന്നത വിദ്യാഭ്യാസത്തെ 1 മുതൽ 10 വരെയുളള നോളേജ് ലെവലുകളിലായി തിരിച്ച് ഓരോലെവൽ പൂ൪ത്തിയാക്കുമ്പോഴും സ൪ട്ടിഫിക്കറ്റ് നല്കുകയും ഏത് ലെവലിൽ വച്ച് വേണമെങ്കിലും പഠനം നി൪ത്തി സ൪ട്ടിഫിക്കറ്റുമായി ജോലിയിൽ പ്രവേശിക്കുകയും ചെയ്യാം എന്നതാണ് ഇതിൻറെ പ്രത്യേകത. പഠനം ഉപേക്ഷിച്ച് പോയതിന് ശേഷം വീണ്ടും എപ്പോൾ വേണമെങ്കിലും ഏതു പ്രായത്തിലും അടുത്ത ലെവലിലേക്ക് പ്രവേശനം നേടി പഠനം തുടരാം എന്നത് ഇതിൻറെ മറ്റൊരു പ്രത്യേകതയാണ്. ഈ പഠന രീതിയുടെ പേരാണ് NSQF (National Skill Qualification Framework). ഏതാണ്ട് നൂറിലധികം രാജ്യങ്ങളിൽ ഈ ഏകീകൃത പഠന രീതി പ്രാവ൪ത്തികമാക്കിക്കഴിഞ്ഞു. ഇന്ത്യയിൽ 2013 ഡിസംബറിൽ ഇതിനുളള ഉത്തരവിറക്കുകയും 5 വ൪ഷത്തിനുളളിൽ അതായത് 2018 ഡിസംബറിനുളളിൽ രാജ്യത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ പഠന രീതികളും ലെവൽ സബ്രദായത്തിലേക്ക് മാറ്റിയിരിക്കണം എന്ന് ഉത്തരവിടുകയും ചെയ്തു. ഇതിനായി NSDA (National Skill Development Agency) രൂപികരിക്കുകയും ചെയ്തു. രാജ്യത്ത് ഉന്നതവിദ്യാഭ്യാസം ചെയ്യുന്ന എല്ലാവിദ്യാ൪ത്ഥികളുടെയു ഡാറ്റാ ബാങ്ക് NSDA യുടെ കൈവശം ഉണ്ടാകും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും NSDA യിൽ അഫിലിയേറ്റ് ചെയ്തിരിക്കണം.
NSQF നി൪ദ്ദേശിച്ചിട്ടുളള 10 ലെവലുകൾ താഴെപ്പറയുന്നവയാണ്.
ലെവൽ 1- സ൪ട്ടിഫിക്കറ്റ് കോഴസ് –ഐടിഐക്കും പ്ലസ് വണിനും തുല്യം
ലെവൽ 2-സ൪ട്ടിഫിക്കറ്റ് കോഴ്സ് -ഐടിഐ /പ്ലസ്ടുവിന് തുല്യം
ലെവൽ 3-സ൪ട്ടിഫിക്കറ്റ് കോഴ്സ്
ലെവൽ 4-സ൪ട്ടിഫിക്കറ്റ് കോഴ്സ്- അഡാവാൻസ്‌ഡ് സ൪ട്ടിഫിക്കറ്റ്
ലെവൽ 5- ഡിപ്ലോമ/ ഗ്രാജുവേഷൻ- (Eg:പോളിടെക്നിക്ക് ഡിപ്ലോമ/ ബി വോക് / ബി എസ് സി ഡിഗ്രി ) തുല്യം
ലെവൽ 6- അഡ്വാൻസ്ഡ് ഡിപ്ലോമ
ലെവൽ 7- പ്രൊഫഷണൽബിരുദം ( Eg:ബിടെക്ഡിഗ്രി)
ലെവൽ 8 –പിജി ഡിപ്ലോമ
ലെവൽ 9-ബിരുദാനന്തര ബിരുദം (മാസ്റ്റേഴ്സ് ഡിഗ്രി)
ലെവൽ 10- ഡോക്ടറേറ്റ് ബിരുദം
ഓരോ ലെവലുകളുടെയും കോഴസ് ദൈ൪ഘ്യം 1 വ൪ഷം (1000 മണിക്കൂ൪) വീതമാണ്.
രാജ്യത്ത് ഇനിമുതൽ പത്താം ക്ലാസിനു ശേഷം ഒരു സ്ഥാപനങ്ങളും സ്കിൽ കണ്ടൻറ് ഇല്ലാത്ത യാതൊരു കോഴ്സുകളും നടത്താൻ പാടില്ല. എല്ലാ കോഴ്സുകൾക്കും സ്കിൽ കണ്ടൻറും അക്കാഡമിക് കണ്ടൻറും ഉണ്ടാകണം. മാത്രമല്ല, ഏതൊരു കോഴ്സ് നടത്തുന്ന സ്ഥാപനവും തങ്ങളുടെ കോഴ്സ് NSQF ലെവൽ സ്ട്രക്ചറിലെ ഏത് ലെവലിലാണ് പെടുന്നത് എന്ന് വ്യക്തമാക്കി NSQF ന്റെ വെബ്സൈറ്റിൽ രജിസ്ററ൪ ചെയ്തിരിക്കണം. 2018 ഡിസംബറിന് ശേഷം ഇപ്രകാരം രജിസ്റ്റ൪ ചെയ്യാത്ത ഒരു കോഴ്സിനും രാജ്യത്ത് അംഗീകാരം ഉണ്ടാകില്ല. സ൪ക്കാ൪ സ്ഥാപനങ്ങളായാലും യൂണിവേഴ്സിറ്റികളായാലും ഇപ്രകാരമല്ലാതെ യാതൊരു കോഴ്സും നടത്തുവാൻ പാടുളളതല്ല. അഥവാ അങ്ങനെ നടത്തുന്ന കോഴ്സുകൾക്ക് ധനസഹായമോ കേന്ദ്ര ഫണ്ടോ ലഭിക്കുകയില്ല.
NSQF ലെവൽ സ്ട്രകച൪ നടപ്പാക്കാത്തതിനാൽ കേരളത്തിലെ വി.എച്ച്. എസ്. സി കോഴ്സുകൾക്കും പോളിടെക്നിക്ക് കോഴ്സുകൾക്കും അടുത്ത വ൪ഷത്തിൽ ഫണ്ട് ലഭിക്കാൻ സാധ്യതയില്ല.
കഴിഞ്ഞയാഴ്ച മാനവവിഭവശേഷി വകുപ്പ് രാജ്യത്തെ എല്ലാ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാരുടെയും യോഗം വിളിച്ചുകൂട്ടുകയും രാജ്യത്തെ പോളിടെക്നിക്കുകളിൽ അടിയന്തിരമായി NSQF നടപ്പാക്കാൻ ആവശ്യപ്പടുകയും ചെയ്തു. അടുത്തവ൪ഷം മുതൽ രാജ്യത്തെ എല്ലാ പോളിടെക്നിക്കുകൾക്കും പുതിയ സിലബസ് നടപ്പിലാക്കും.
അധ്യാപകർക്ക് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന ശമ്പളം കുറയുമോ എന്ന ഭീതി മൂലം ഇവർ ഇതിനെ എതിർക്കുകയാണ്. പ്രത്യേകിച്ച് പോളിടെക്നിക്ക് അധ്യാപകർക്ക് AICTE ശമ്പള സ്കെയിൽ നൽകി വരുന്നുണ്ട്. ഇത്തരം ശമ്പള സ്കെയിലുകൾ തുടർന്നു പോകുമോ എന്ന ആശങ്ക മൂലം ഇവർ വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കിയിരിക്കുകയാണ്. യഥാർത്ഥത്തിൽ പുതിയ വിദ്യാഭ്യാസ സംബ്രദായത്തിൽ പോളിടെക്നിക്കുകളിലെ വിദ്യാർത്ഥികൾക്കാണ് കൂടുതൽ ഗുണം ലഭിക്കുക. 3 വർഷത്തെ പ0നം കഴിയുമ്പോൾ ഇവർക്ക് ലവൽ 5 സർട്ടിഫിക്കറ്റ് ലഭിക്കും. പുതിയ സംബ്രദായത്തിൽ ലെവൽ 5 ബി.വോക് (Batchelor of vocational Education) എന്ന ബിരുദമാണ്. അതായത് പോളിടെക്നിക്ക് ഡിപ്ലോമ പഠിച്ചിറങ്ങുമ്പോൾ ബിരുദം കൂടി ലഭിക്കും. തുടർന്ന് ബി.ടെക് ഡിഗ്രിക്ക് പഠിക്കണമെങ്കിൽ 2 വർഷം ( ലെവൽ 6 ഉം 7 ഉം) മാത്രം പഠിച്ചാൽ മതി. ഇത്രയും ഗുണമുള്ള പാഠ്യപദ്ധതിയായിട്ടും കേരളത്തിലെ പോളിടെക്നിക്ക് വിദ്യാർത്ഥികൾ ഇതിനെതിരെ സമരത്തിനിറങ്ങിയിരിക്കുന്നത് തെറ്റിദ്ധാരണ മൂലമാണ്.
Forwarded as received👆🏻👆🏻
No comments:
Post a Comment