ഗൾഫ് മേഖലയിലെ സാമ്പത്തികപ്രതിസന്ധി അതിസങ്കീർണമായ വർധിച്ചുകൊണ്ടിരിക്കകയാണല്ലോ!!
അതിന്റെ ഭാഗമായി കൊണ്ട് ഗൾഫ് നാടുകളിൽ നികുതി ഗണ്യമായി വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
സാധനങ്ങൾക്ക് വില വർധിപ്പിച്ചും നികുതി വർദ്ധിപ്പിച്ചും പ്രവാസികളെ പൊറുതിമുട്ടിച്ചു കൊണ്ട് നാട്ടിലേക്ക് തിരിക്കാൻ നിർബന്ധിതമാക്കുന്ന ഒരു നയമാണ് അവിടുത്തെ ഗവൺമെന്റ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
സൗദി അറേബ്യ, ഖത്തർ, ദുബൈ , കുവൈത്ത്, ബഹറൈൻ, ഒമാൻ തുടങ്ങി എല്ലാ ഗൾഫ് രാജ്യങ്ങളിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇവിടങ്ങളിൽ കച്ചവടത്തിൽ വലിയ ഇടിവാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
ഈ വർഷം അവസാനത്തോടു കൂടി മുഴുവൻ പ്രവാസികളും നാടണയേണ്ടി വരും എന്നാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം.
🛬🛬🛬🛬🛬🛬🛬🛬🛬🛬
*അതിനുമുമ്പായി ഓരോ പ്രവാസിയും വേഗത്തിൽ ചെയ്തു തീർക്കേണ്ട കാര്യങ്ങൾ,👇👇👇👇👇👇👇👇👇👇*
✔കടങ്ങളൊക്കെ പരമാവധി വേഗത്തിൽ കൊടുത്തു തീർക്കാൻ ശ്രമിക്കുക.
✔പ്രത്യേകിച്ച് ബാങ്കിലെയും വാഹനവുമായി ബന്ധപ്പെട്ടതുമായ കടങ്ങൾ വേഗത്തിൽ തീർക്കുക.
✔ഈ സമയത്ത് ലോണെടുത്ത് വീടു വയ്ക്കുകയോ അടവിന് വാഹനം എടുക്കുകയോ ചെയ്യരുത്. തിരിച്ചടക്കാൻ നാം വളരെയധികം പ്രയാസപ്പെടേണ്ടി വരും.
✔നമുക്ക് കിട്ടാനുള്ള കടങ്ങളൊക്കെ വേഗത്തിൽ വാങ്ങിക്കാൻ ശ്രമിക്കുക.
✔കടയിലെ ജോലിക്കാരെ കുറച്ചുകൊണ്ടുവരിക.അവരുടെ ശമ്പളവും കുറക്കുക.
✔നാട്ടിൽ നടക്കുന്ന ഉൽസവം,പെരുന്നാൾ, നേർച്ച, വയള്, വാർഷികം എന്നിവയുടെ പേരിലുള്ള പിരുവുകൾക്ക് പണം കുറച്ചു നൽകുക. ഇത്തരം പരിപാടികൾ പരമാവധി ചുരുക്കാൻ ബന്ധപ്പെട്ടവരോട് പറയുക.
✔നമ്മുടെ കുട്ടികളെ സർക്കാർ സ്കൂളുകളിൽ തന്നെ ചേർക്കുക. സ്വകാര്യ സ്കൂളിൽ ചേർത്തിട്ടുണ്ടെങ്കിൽ ഉടൻ തന്നെ മാറ്റി ചേർക്കുക.
✔അസുഖങ്ങൾക്ക് പരമാവധി സർക്കാർ ആശുപത്രി തന്നെ ആശ്രയിക്കുക.
✔റേഷൻ മുടങ്ങാതെ വാങ്ങിക്കുക.
മറ്റ് സർക്കാർ ആനുകൂല്യങ്ങളും കൈപ്പറ്റുക.
✔വീട്ടിൽ കോഴി, പശു എന്നിവ വളർത്തുക.
✔വീട്ടിൽ പച്ചക്കറി കൃഷിയും
വായ, തെങ്ങ്, കവുങ്ങ്,കുരമുളക് പിലാവ്,മാവ്, റബ്ബർ എന്നിവ വളർത്തുക.
✔വൈദ്യുതി , ടെലിഫോൺ എന്നിവ മിതമായി ഉപയോഗിക്കുക.
✔നിർബന്ധമായും നാട്ടിൽ നമ്മുടെ പേര് റേഷൻ കാർഡ്, ആധാർ കാർഡ്, വോട്ടർപട്ടിക എന്നിവയിൽ പേര് ഉണ്ടെന്ന് ഉറപ്പുവരുത്തുക, ഇല്ലെങ്കിൽ ഉടനെ പേര് ചേർക്കുക.
✔സർക്കാർ നൽകുന്ന എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റുക.
✔വിവാഹം, വീട്ടിൽകൂടൽ തുടങ്ങിയ പരിപാടിയുടെ പേരിലുള്ള ആർഭാടങ്ങൾ ഒഴിവാക്കുക. പരിപാടികളൊക്കെ ഒരു ദിവസമായി ചുരുക്കുക.
✔ഓരോ വിവാഹത്തിന് ഒരു വസ്ത്രം എന്ന രീതി നാം പൂർണമായും ഒഴിവാക്കുക.
✔നാട്ടിലുള്ള വീട്ടുകാരെ ഗൾഫിലെ പ്രതിസന്ധിയെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കുക.
✔ഈ പ്രതിസന്ധിയുടെ സമയത്ത് നാട്ടിൽ പോകാതിരിക്കുക. മിക്കവാറും ഉടൻതന്നെ എല്ലാ പ്രവാസികളും നാട് അണയേണ്ടി വരും.
*നമ്മൾ നാട്ടിലെത്തിയാൽ അത്യാവശ്യമായി വേണ്ടകാര്യങ്ങൾ!!*
✔വീടിന് അധികം മോടിപിടിപ്പിക്കാതിരിക്കുക അത്യാവശ്യം വേണ്ട കാര്യങ്ങൾ മാത്രമുള്ള ഒരു വീട് നിർമ്മിക്കുക.
✔വീട്ടിൽ ഒരു ബൈക്ക്എങ്കിലും ഉണ്ടാവുക. നല്ല മൈലേജുള്ള വാഹനം ആയിരിക്കുക.
ഉള്ള വാഹനം അധികം മോടിപിടിപ്പിക്കാതിരിക്കുക.
✔അത്യാവശ്യത്തിനായി ഒരു പൈസ പ്രത്യേകമായി കയ്യിൽ കരുതുക.
✔കുട്ടികളുടെ കയ്യിൽ പോക്കറ്റ് മണി എന്നപേരിൽ ദിവസവും നൂറും നൂറ്റമ്പതും കൊടുക്കുന്ന ശീലം പൂർണമായും ഒഴിവാക്കുക. ഭക്ഷണങ്ങൾ ഒക്കെ വീട്ടിൽ നിന്നുതന്നെ ആകാൻ ശ്രദ്ധിക്കുക. ഫാസ്റ്റ് ഫുഡ് സംസ്കാരം പൂർണമായും ഒഴിവാക്കുക
✔നാട്ടിൽ ഒരു സ്ഥിര വരുമാനത്തിനുള്ള വഴി കണ്ടെത്തുക.
✔🛬ഗൾഫിൽ നിന്ന് പ്രവാസികൾ കൂട്ടത്തോടെ നാടണഞ്ഞാൽ അത് നമ്മുടെ കൊച്ചു കേരളത്തിൽ വലിയ രീതിയിൽ ബാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ അവിടെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാകും, അതും നാം മുൻകൂട്ടി കാണേണ്ടതാണ്.
☝ഇതിൽ പറയുന്ന കാര്യങ്ങൾ ഓരോന്നും ശ്രദ്ധിച്ചു വായിച്ചു., ശേഷം സ്വന്തത്തോട് തന്നെ ചോദിക്കുക!!.
വലിയ പ്രതിസന്ധിക്ക് മുമ്പ് തന്നെ
നാം കരുതിയിരിക്കുക.
✈✈✈✈✈✈✈✈✈✈
*🛬ഈ സന്ദേശം ഇപ്പോൾ തന്നെ നിങ്ങളുടെ സുഹൃത്തുക്കൾക്കും കൈമാറുക.*
No comments:
Post a Comment