My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Tuesday, 10 October 2017

പ്രതിരോധവാക്സിനുകളും കുത്തിവയ്പ്പുകളും ഒന്നും ഇല്ലാത്ത സുന്ദരകാലത്ത് മലയാളിയുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 45 വയസ്സ് . ഇപ്പോള്‍ 76 വയസ്സ്

പണ്ടെല്ലാവർക്കും നൂറും നൂറ്റൻപതും വർഷം ആയുസ്സുണ്ടായിരുന്നു, ഇന്ന് രാസവളവും കീടനാശിനിയും ആധുനിക വൈദ്യശാസ്ത്രവും വന്നതോടുകൂടിയാണ്‌ രോഗങ്ങളുടെ ആധിക്യമുണ്ടാകുകയും ആയുസ് കുറഞ്ഞുപോകുകയും ചെയ്തതെന്ന് നിലവിളിക്കുന്നവർക്ക് വേണ്ടി തിരുവിതാംകൂർ മഹാ-രാജാക്കന്മാർ ജീവിച്ചിരുന്ന കാലയളവ് താഴെക്കൊടുക്കുന്നു.

മാർത്താണ്ഡവർമ്മ.      1705-1758 - 53
ധർമ്മരാജ                      1724-1798 - 74
ബാലരാമവർമ്മ             1782-1810 - 28
ഗൗരി ലക്ഷ്മിഭായ്         1791-1815 - 24
ഗൗരി പാർവ്വതിഭായ്      1802-1853 - 51
സ്വാതി തിരുനാൾ          1813-1846 - 33
ഉത്രം തിരുനാൾ             1814-1860 - 46
ആയില്യം തിരുനാൾ     1832-1880 - 48
വൈശാഖം തിരുനാൾ  1837-1885 - 48
-----
മൂലം തിരുനാൾ            1854-1924 - 66
സേതു ലക്ഷ്മീഭായ്      1895-1985 - 90
ചിത്തിര തിരുനാൾ       1912-1991 - 78

പത്തരമാറ്റ് പാരമ്പര്യ വൈദ്യം മാത്രമുള്ള, രാസവളവും കീടനാശിനിയുമില്ലാത്ത പത്തൊൻപതാം നൂറ്റാണ്ട് വരെയുള്ള കാലത്തെ രാജാക്കന്മാരുടെ ശരാശരി ആയുർദൈർഘ്യം  47.3 ആണ്‌. സാധാരണക്കാരുടേതല്ല ഈ കണക്കെന്ന് ഓർക്കണം. അക്കാലത്തെ  ഏറ്റവും മികച്ച ചികിൽസയും ഭക്ഷണവും ലഭിക്കാൻ സൗകര്യങ്ങളുള്ള  മഹാരാജാക്കന്മാരുടെ ആയുസാണ്‌. ഈ രാജാക്കന്മാരിൽ ചിലരൊക്കെ മരിച്ചിട്ടുള്ളത് നമുക്കിന്ന് നിസാരമെന്ന് തോന്നുന്ന അസുഖങ്ങൾ ബാധിച്ചിട്ടായിരുന്നു. അക്കാലയളവിൽ 60 വയസ് പിന്നിട്ടത് ഒരു രാജാവ് മാത്രമാണ്‌.

എന്നാൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ കടന്ന് വരവുണ്ടായ പത്തൊൻപാതാം നൂറ്റാണ്ടിന്റെ പകുതിക്ക് ശേഷമുള്ള രാജാക്കന്മാരുടെ വയസ് നോക്കൂ. 66, 90, 78!

അക്കാലത്ത് രാജകുടുംബങ്ങളിൽതന്നെ ശിശുമരണങ്ങൾ സ്വാഭാവികമായിരുന്നതായി ചരിത്രം നോക്കിയാലറിയാം. രാജകുടുംബങ്ങളിൽ അവസ്ഥയിതാണെങ്കിൽ സാധാരണക്കാർക്കിടയിലെ ആരോഗ്യനിലവാരവും ആയുർദൈർഘ്യവും എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

രാജാക്കന്മാരുടെ വയസ്സകുമ്പോൾ ആർക്കും ഗൂഗിൾ ചെയ്തോ പുസ്തകങ്ങൾ പരതിയോ നോക്കാവുന്നതായതുകൊണ്ടാണ്‌ അങ്ങനെയൊരു ഡാറ്റ പോസ്റ്റിയത്. ഇനി രാജാക്കന്മാർ സുഖിച്ച് മേലനങ്ങാതെ ജീവിച്ചതുകൊണ്ടായിരിക്കും ആയുസ് കുറഞ്ഞതെന്ന് വാദിക്കുന്ന ചിലരെങ്കിലും കാണും. അങ്ങനെയെങ്കിൽ അന്നത്തെ യോഗിമാരുടെ ആയുർദൈർഘ്യം ഒന്നു നോക്കാം. പെട്ടെന്ന് തപ്പിയപ്പോൾ കിട്ടിയ ചിലത്- 

ശ്രീ ശങ്കരാചാര്യർ ------CE 788 – 820 – 32
ഗുരു നാനാക് --------------1469 - 1539 – 70
ഗുരു രാം ദാസ് ------------1534 – 1581 -  47
ഗുരു അര്‍ജന്‍ -------------1563 – 1606 – 43
സ്വാമി നാരായണന്‍  ----1781 –1830 – 49
അയ്യ വൈകുണ്ഡര്‍ -------1809 - 1851 - 42
സ്വാമി സദാനന്ദ ----------1865 – 1911 - 46
ശ്രീരമ കൃഷ്ണ പരമഹംസ -1836 –1886 - 50
ശ്രീ നാരായണ ഗുരു ------1856 – 1928 - 72
സ്വാമി വിവേകാനന്ദന്‍ --1863 – 1902 – 39

രാജാക്കന്മാരുടെ ആയുർദൈർഘ്യത്തിനോട് സമാനമായ ആയുർദൈർഘ്യമായിരുന്നു യോഗികളുടെതും എന്നാണ്‌ ഈ കണക്കുകൾ കാണിക്കുന്നത്. ഇതൊക്കെപ്പറഞ്ഞാലും പാരമ്പര്യവിശ്വാസികൾ അവരുടെ ധാരണ മാറ്റുമെന്ന് കരുതുന്നില്ല. അന്നത്തെ കർഷകർക്കായിരുന്നു നൂറ്റാണ്ട് ആയുസ്സെന്നും പറഞ്ഞ് അവര്‍ വരുമെന്നറിയാം. എന്നാലും ഒന്നറിഞ്ഞുവച്ചേക്ക്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ കേരളീയന്റെ ശരാശരി ആയുർദൈർഘ്യം 40 വയസ്സായിരുന്നു എന്ന ഔദ്യോഗിക കണക്ക് ചൂണ്ടിക്കാണിക്കുമ്പോൾ നൂറുവയസ്സ് കഴിഞ്ഞിട്ടും കിളയ്ക്കാൻ പോകുന്ന വകയിലൊരു അപ്പപ്പന്റെ കഥപറയാൻ തുടങ്ങും പലരും. ഈ ലിസ്റ്റ് കണ്ടിട്ടും പ്രകൃതി, പാരമ്പര്യം എന്നുപറഞ്ഞുവരുന്നവരോട് തർക്കിക്കാനില്ല.

റീപോസ്റ്റ്.

മീസില്‍സ്, റൂബെല്ല  വാക്സിനേഷന്‍ പരിപാടി ഒക്ടോബര്‍  മൂന്നാം തീയതി ആരംഭിക്കുകയാണ്. അച്ചുകുത്തുകാരനെ  കണ്ട്  പിള്ളേര്‍ മാത്രമല്ല  ഗ്രാമം മുഴുവന്‍ പേടിച്ചോടുന്ന  ചിത്രം തകഴി തന്‍റെ വിഖ്യാത നോവലായ കയറില്‍ വിവരിക്കുന്നുണ്ട് . അങ്ങിനെ ഒരു കാലം തിരിച്ചു കൊണ്ടുവരാന്‍  ചിലര്‍ നവമാധ്യമങ്ങളിലൂടെയും അല്ലാതെയും  അഹോരാത്രം പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ് . പ്രതിരോധവാക്സിനുകളും  കുത്തിവയ്പ്പുകളും ഒന്നും ഇല്ലാത്ത സുന്ദരകാലത്ത് മലയാളിയുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം  45 വയസ്സ് . ഇപ്പോള്‍ 76 വയസ്സ് . ഒരു മനുഷ്യജന്മത്തില്‍  മൂന്നു പതിറ്റാണ്ട്  കൂടുതല്‍  ജീവിക്കാന്‍ അവസരം കൊടുക്കുന്നത് ചെറിയ കാര്യം അല്ല. ഇതെങ്ങനെ നേടി എന്ന് വാക്സിന്‍ വിരുദ്ധന്മാര്‍ ഒന്ന് വിശദീകരിച്ചു തരുമോ ?
ഡോക്ടര്‍ അനസ് ഇന്ന് കണ്ടപ്പോള്‍ പറഞ്ഞു നാളെ കാലത്ത് മീസില്‍സ്, റൂബെല്ല വാക്സിനേഷന്‍ പ്രചാരണത്തിനായി ഒരു സന്ദേശം  കൊടുക്കണം എന്ന് . അവഗണിക്കാന്‍ പറ്റാത്ത ഒരു സാന്നിധ്യം ആയി ശാസ്ത്രവിരുദ്ധ കാഴ്ചപ്പാട് കേരളത്തില്‍ പരക്കുന്നുണ്ട് . അത് കൊണ്ട് ഒരു ഫേസ്ബൂക്ക്  പോസ്റ്റ്‌ തന്നെ ആവട്ടെ എന്ന് കരുതി. എല്ലാവരും കുഞ്ഞുങ്ങള്‍ക്ക് വാക്സിനേഷന്‍  നടത്തുക.

മീസില്‍സ്, റൂബെല്ല  വാക്സിനേഷന്  എല്ലാ വിധ പിന്തുണയും
#MRCampaignKerala

Dr.ജിനേഷ്
മരുന്നു കമ്പനി ആരോപണങ്ങൾക്ക് മറുപടി ആയി ഒരു ഡോക്റ്ററുടേതായി ക്വോട്ട് ചെയ്ത് കണ്ടത് ഇങ്ങനെയാണു
" ഡിഫ്ത്തീരിയ വാക്‌സിനുവില ആറു രൂപ. ഡിഫ്ത്തീരിയ വന്നാൽ നൽകേണ്ടുന്ന ADS വില 28000 രൂപ. രണ്ടു ഡോസെങ്കിലും വേണം. മീസെൽസ് വാക്‌സിന് വില 20 രൂപ. Measles വന്നു മെനിഞ്ചൈറ്റിസ് ആയാൽ നൽകുന്ന ഇന്റർഫെറോൺ തുടങ്ങിയ മരുന്നുകൾക്ക് ₹40000. മരുന്ന് മാഫിയകൾക്ക് ഏതാണ് ലാഭമെന്ന് സ്വയം ആലോചിക്കുക.."
കടപ്പാട്- ഫേസ്ബുക്ക്

No comments: