My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Thursday 17 August 2017

I love india and ഇസ്രേയൽ..,,

1971 ലെ ഇന്ത്യ പാക്ക് യുദ്ധകാലത്തു ആദ്യം ഇന്ത്യയുടെ കൂടെ നിന്ന ഗൾഫ് രാജ്യങ്ങൾ ഒറ്റ
രാത്രി കൊണ്ടു നിലപാടു മാറ്റി അമേരിക്കയുടെ
കൂടെ പാക്കിസ്ഥാനെ പിന്തുണച്ചു.അമ്പതിനായിരം കുഴി ബോംബുകൾ അടങ്ങിയ ഒരു  കപ്പൽ അന്നത്തെ പാക്കിസ്ഥാന്റെ തുറമുഖമായ ചിറ്റാഗോങ്ങിലേക്കു അയച്ചതു  സൗദിയാണു.എന്നാൽ ആ കപ്പൽ
ഇന്ത്യൻ നേവി തകർത്തു. പിന്തുണക്കാൻ
സോവിയറ്റ് യൂണിയൻ മാത്രമായി നിന്ന ഇന്ത്യയെ
പിന്തുണക്കാൻ ഒരു രാജ്യം ഓടിയെത്തി,പണ്ടു
ലോകം മുഴുവനും തങ്ങളെ ആട്ടിയോടിച്ചപ്പോഴും
അവരെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു
ജീവിക്കാൻ അനുവദിച്ച ഇന്ത്യയെ സഹായിക്കാൻ
വന്നതു മറ്റാരുമല്ലാ ''ഇസ്രായേലും ജൂത വംശവുമാണു"വന്നതു അതുപോലെ .കാർഗിലിലെ ഇന്ത്യൻ വിജയ ഘൂടത,,,,
ലോകത്തെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമികളിൽ
ഒന്നാണ് ഹിമവൽ ശൃംഗങ്ങളിലെ കാർഗിൽ
യുദ്ധഭൂമി. ശത്രുവിനേക്കാൾ പലപ്പോഴും
പ്രകൃതി തന്നെ അപകടകാരി ആകുന്ന
യുദ്ധഭൂമി. ആ മലനിരകളിൽ 1999 ൽ കരാർ
ലംഘിച്ചു അതിക്രമിച്ചു കടക്കാൻ
പാകിസ്ഥാൻ നടത്തിയ ശ്രമത്തെ പറ്റി
നമ്മൾ എല്ലാവരും ഒരു പാട് വായിച്ചിട്ടുണ്ട്.
ഒരു പിടി യോദ്ധാക്കളുടെ വീരഗാഥകളും
നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ അതിൽ
നിന്നെല്ലാം വ്യത്യസ്തമായി നീണ്ടു
പോകുമായിരുന്ന , അല്ലെങ്കിൽ
സാമ്പത്തികമായും ആൾനാശം കൊണ്ടും
ഇന്ത്യയെ വലിയ ഒരു ഗർത്തത്തിലേക്ക്
തള്ളി വിടുമായിരുന്നു ആ യുദ്ധം ദിവസങ്ങൾ
കൊണ്ട് അവസാനിപ്പിച്ച രണ്ടു
പ്രധാനപ്പെട്ട വസ്തുതകൾ ആണ് ഇവിടെ
പരാമർശിക്കുന്നത് ...
നേരത്തെ പറഞ്ഞ പോലെ ഒരു
വേഗതയാർന്ന അല്ലെങ്കിൽ ശക്തി ഉള്ള
ഒരു സൈന്യത്തിന് എളുപ്പത്തില് ജയിച്ചു
കയറാവുന്ന യുദ്ധഭൂമി അല്ല കാർഗിൽ.
മലകളും വമ്പൻ പാറക്കെട്ടുകളും, കടുത്ത
ഹിമപാതവും ഒക്കെ അവിടെ
ശക്തിയേക്കാൾ തന്ത്രങ്ങൾക്ക്
പ്രാമുഖ്യം നൽകാൻ സൈന്യത്തെ
പ്രേരിപ്പിക്കും. മഞ്ഞു കാലത്തു
കരാറനുസരിച് ഇന്ത്യൻ സൈന്യം
പിൻവാങ്ങിയ സമയം നോക്കി അത്യന്തം
തന്ത്ര പ്രധാനമായ ഉയരങ്ങൾ പാകിസ്ഥാൻ
പട്ടാളം കീഴടക്കുകയും അവിടെ ശക്തമായ
സൈനിക - ആയുധ വിന്യാസം നടത്തുകയും,
റഡാറുകളെ പോലും കബളിപ്പിക്കുന്ന
അതിശക്തമായ ബങ്കറുകളും
ഒളിത്താവളങ്ങളും പണി തീർക്കുകയും
ചെയ്തു . മഞ്ഞു കാലം കഴിഞ്ഞു ഇന്ത്യ
ഇതെല്ലം അറിഞ്ഞു വന്നപ്പോഴേക്കും
സമയം എടുത്തു. എന്തിന് അമേരിക്കയുടെ
ചാരസംഘടനകളോ മറ്റു നാറ്റോ
ശക്തികളോ പോലും ഇങ്ങനെ ഒരു അപകടം
പ്രതീക്ഷിച്ചില്ല, അറിഞ്ഞില്ല.
അപ്പോഴേക്കും ഇന്ത്യ വളരെ
വൈകിയിരുന്നു.
മുകളിൽ ഇരിക്കുന്ന ശത്രുവിനെ താഴെ
നിന്ന് നേരിടാൻ ഇന്ത്യൻ സൈന്യം
നന്നേ ബുദ്ധിമുട്ടി. 1 : 6 എന്ന കണക്കിൽ 6
ഇന്ത്യൻ സൈനികന് ഒരു പാക് സൈനികൻ
എന്ന നിലക്ക് നമ്മൾ നഷ്ടം നേരിട്ട്
കൊണ്ടിരുന്നു. അതിശക്തമായ
പാകിസ്ഥാൻ ബങ്കറുകൾ ഭേദിക്കാൻ
ഇന്ത്യൻ വ്യോമ സേനയുടെ മിഗ്
വിമാനങ്ങൾക്ക് കഴിയാതെ വന്നു. അതിനു
കാരണവും ഉണ്ട്. 16000 - 18000 അടി
ഉയരത്തിൽ ഇരിക്കുന്ന ശത്രുവിനെ
ആക്രമിക്കാൻ മിഗ് സീരീസ് വിമാനങ്ങൾ
പറക്കേണ്ടിയിരുന്നത് 20000 അടിക്കും
മുകളിൽ ആയിരുന്നു. അത്രയും ഉയരത്തിൽ
പറക്കുമ്പോൾ വിമാനത്തിന്റെ കൃത്യതയും
ക്ഷമതയും 30% വരെ കുറയും എന്നതും
ആയുധങ്ങളും മിസൈലുകളും ലക്ഷ്യത്തിൽ
എത്തിക്കാൻ സാധിക്കാതെ വന്നതും
ഇന്ത്യൻ സൈന്യത്തെ കുഴക്കാൻ തുടങ്ങി.
കൃത്യത ഇല്ലാതെ വീഴുന്ന മിസൈലുകൾ
തന്ത്രപ്രധാനമായ പാക് ഒളിയിടങ്ങൾക്ക്
നാശം വരുത്താൻ സാധിക്കാതെ വന്നു...
എഞ്ചിൻ ക്ഷമതയിൽ കാര്യമായ കുറവ് വന്ന
സമയത് ഇന്ത്യൻ മിഗ് വിമാനങ്ങളെ
പാകിസ്ഥാൻ സ്റ്റിംഗർ മിസൈലുകൾ വക
വരുത്താൻ തുടങ്ങി. കൂടാതെ ശത്രുവിന്റെ
പൊസിഷൻ ലൊക്കേറ് ചെയ്യാൻ ഇന്ത്യൻ
എയർ ഫോഴ്സ് ഉപയോഗിക്കുന്ന കാൻബറ
വിമാനങ്ങൾ പാകിസ്ഥാൻ
ബത്താലിക്കിന് മുകളിൽ വെടി വച്ചിട്ടു.
കൂനിന്മേൽ കുരു പോലെ ഇന്ത്യയുടെ ആയുധ
ശേഖരത്തിൽ കുറവ് വരാൻ തുടങ്ങി. ഇന്ത്യ
അപകടം മണത്തു. 9 / 11 മുൻപ് തീവ്രവാദത്തെ
യുദ്ധതന്ത്രം ആയി കണ്ടിരുന്ന അമേരിക്ക
പാകിസ്താന് പരോക്ഷ സഹായം
നൽകിയിരുന്നത് കൊണ്ട് ഇന്ത്യയുടെ
അമ്മുനേഷൻ ഓർഡറുകൾ പല രാജ്യങ്ങളും
വൈകിപ്പിക്കാൻ തുടങ്ങി. ശത്രുവിനെ
ലൊക്കേറ് ചെയ്യാൻ സാധിക്കാതെ
വന്ന ഇന്ത്യൻ സൈന്യം അതിനായി
സാങ്കേതികവിദ്യക്കു വേണ്ടി
അമേരിക്കയുടെ GPS സാറ്റലൈറ്റ് സേവനം
ആവശ്യപ്പെട്ടു. അമേരിക്ക അതും
നിരസിച്ചു. അക്ഷരാർത്ഥത്തിൽ ഇന്ത്യ
ഇരുട്ടിൽ തപ്പാൻ തുടങ്ങിയിരുന്നു. ഇന്ത്യൻ
സൈന്യത്തിനു യുദ്ധമുഖത്തു വൻ നഷ്ടങ്ങൾ
വന്നുചേരുന്ന സമയം. പ്രധാനമന്ത്രി
വാജ്പേയിയും പ്രതിരോധ മന്ത്രി ജോർജ്
ഫെർണാണ്ടസും മാറി ചിന്തിക്കാൻ
നിർബന്ധിതർ ആയി.
കാർഗിലിൽ യുദ്ധമുഖത്തെ
ഇസ്രായേലിന്റെ രംഗപ്രവേശം ...
ഇസ്രായേലിൽ ഭരണമാറ്റത്തിന് സമയത്തു
ആണ് കാർഗിൽ യുദ്ധം നടക്കുന്നത് . ഇന്ത്യൻ
പ്രധാനമന്ത്രി അടൽ ബിഹാരി
വാജ്പേയിയുടെ സഹായ ആവശ്യം
എത്തുന്നത് ചുമതല ഒഴിയുന്ന എരിയാൽ
ഷാരോണിന്റെ അടുത്തായിരുന്നു.
ഇന്ത്യയുടെ നീക്കം തടയാൻ ഇന്ത്യയെ
സഹായിക്കാൻ പാടില്ല എന്ന്
ഇസ്രയേലിന്റെ ഉറ്റ സുഹൃത്ത് അമേരിക്ക
ഇസ്രായിലിനെ വിലക്കുന്നു. എന്നാൽ
ലോകത്തെ തന്നെ ഞെട്ടിച്ചു കൊണ്ട്
അമേരിക്കയുടെ വിലക്കിനെ മറികടന്നു
ഇന്ത്യക്ക് വേണ്ട ആയുധങ്ങൾ ഇസ്രായേൽ
അതിവേഗത്തിൽ എത്തിക്കുന്നു.
പ്രധാനമായും സൈന്യത്തിന് വേണ്ടുന്ന
മോർട്ടാർ അമ്യുനേഷന് ആയിരുന്നു ഇന്ത്യ
നേരത്തെ ഓർഡർ ചെയ്തിരുന്നത്. എന്നാൽ
പിന്നീട് നടന്നത് ആരും ചിന്തിക്കാത്ത
കാര്യങ്ങൾ ആയിരുന്നു. വാജ്പേയ് എന്ന
ഇന്ത്യൻ പ്രധാനമന്ത്രിയുടെ
ആവശ്യപ്രകാരം ഇസ്രയേലിന്റെ
മിലിട്ടറി ഉപഗ്രഹങ്ങൾ കാർഗിൽ
മലനിരകളിലെ പാകിസ്ഥാൻ
സൈന്യത്തിന്റെ കൃത്യതയാർന്ന
പൊസിഷൻസ് ഇന്ത്യൻ ആർമ്മിക്ക്
എത്തിക്കുന്നു. അമേരിക്കയുടെ GPS
കോർഡിനേറ്റ്സ് പോലും തോൽക്കുന്ന
കൃത്യത. കൂടെത്തന്നെ ഇന്ത്യൻ
മിസൈലുകളെ റീപ്ലേസ് ചെയ്തു കൊണ്ട്
ഇസ്രയേലിന്റെ അതിനൂതന ലേസർ
ഗൈഡഡ് മിസൈലുകൾ ഇസ്രായേൽ
ഇന്ത്യൻ എയർഫോഴ്സിന് കൈമാറി. ഉടനെ
എയർ മാർഷൽ AY ടിപ്പ്നിസിന്റെ
നിർദേശപ്രകാരം കൂടുതൽ ഭാരം
വഹിക്കാൻ സാധിക്കാത്ത മിഗ്
വിമാനങ്ങളെ പിൻവലിച്ചു കൊണ്ട്
ഇസ്രായേൽ ലേസർ ഗൈഡഡ് മിസൈലുകൾ
വഹിച്ചു കൊണ്ട് ഇന്ത്യയുടെ സൂപ്പർ
ഫൈറ്റർ യുദ്ധവിമാനങ്ങൾ മിറാജ് 2000
കാർഗിലിലെ പാകിസ്ഥാൻ ബങ്കറുകൾ
തകർത്തു തരിപ്പണമാക്കി. ലേസർ
മിസൈലുകൾ പാകിസ്ഥാൻ ബങ്കറുകളുടെ
കാലനായി ഗൈഡഡ് മാറുന്ന കാഴ്ച ആണ്
പിന്നീട് കണ്ടത്. ശത്രു സൈന്യത്തിന്
കണക്കു കൂട്ടാൻ സാധിക്കുന്നതിലു
ം വേഗത്തിലും കൃത്യതയിലും ഇന്ത്യൻ എയർ
ഫോഴ്സ് പൈലറ്റുമാർ പാകിസ്ഥാൻ
സൈന്യത്തിനെ നാല് പാട് നിന്നും
ആക്രമിച്ചു.(മോദി ഭരണത്തിൽ കേറിയപ്പോൾ ആദ്യം isRO യോട് ആവശ്യപ്പെട്ടതും അതായിരുന്നുISRO  നടത്തിയ കഠിന
പരിശ്രമങ്ങളുടെ ഫലമായി കഴിഞ്ഞ
ദിവസം ഇന്ത്യയുടെ സ്വന്തം ഗതി
നിർണ്ണയ സംവിധാനം - IRNSS - NAVIK
പൂർണ്ണമായും പ്രവർത്തന ക്ഷമമായി
കഴിഞ്ഞു. ഇപ്പോൾ പാകിസ്ഥാൻ
സൈന്യത്തിനെ മാത്രമല്ല പാകിസ്ഥാൻ
ചൈന തുടങ്ങിയ രാജ്യങ്ങളുടെ
തന്ത്രപ്രധാനമായ അതിർത്തി മേഖല
അടക്കമുള്ള ഭാഗങ്ങൾ കേവലം 10 മീറ്റർ
ദൂരത്തു നിന്ന് നമുക്ക് കാണാൻ സാധിക്കും.
അതായത് പാകിസ്ഥാൻ പട്ടാളം കഴിക്കുന്ന
ആഹാരം ഏത് എന്ന് പറയാൻ പറ്റുന്ന
അകലത്തിൽ . കാർഗിൽ യുദ്ധ
വിജയത്തിന്റെ 17 മത് ആഘോഷസമയത്തു
തന്നെ IRNSS പൂർണ്ണമായും സജ്ജമായത് ഒരു
പക്ഷെ യാദൃശ്ചികം ആവാം. ഇന്ന്
സ്വന്തമായി ഗതി നിർണ്ണയ
സംവിധാനമുള്ള അമേരിക്ക, റഷ്യ, ചൈന ,
യൂറോപ്യൻ യൂണിയൻ, ജപ്പാൻ എന്നിവർ
ഉൾപ്പെടുന്ന സംഘത്തിൽ ഇന്ത്യ വലത്
കാൽ വച്ച് കയറിയിരിക്കുന്നു.)
അത് കൂടാതെ ആകാശകാഴ്ച
ഒപ്പിയെടുക്കാൻ റഡാർ ഘടിപ്പിച്ച
ഇന്ത്യൻ കാൻബറ വിമാനങ്ങൾക്ക്
സാധിക്കാതെ വന്നത് കൊണ്ട് വീണ്ടും
ഇസ്രയേലിന്റെ ഹെറോൺ സെർച്ചർ
ആളില്ലാ റഡാർ (Unmanned Aeriel Vehicle -
UAV ) വിമാനങ്ങൾ ചാരക്കണ്ണുകൾ തുറന്നു
പിടിച്ചു പാകിസ്ഥാൻ സ്റ്റിംഗറുകളെ
കബളിപ്പിച്ചു പാക് സൈനിക
നീക്കങ്ങളുടെ ചിത്രങ്ങൾ ഇന്ത്യൻ
സൈന്യത്തിന് അയച്ചു കൊടുത്തു
കൊണ്ടിരുന്നു. പിന്നെയുള്ള ഇന്ത്യൻ
ആർമ്മിയുടെ നീക്കം ദ്രുത ഗതിയിൽ
ആയിരുന്നു. യുദ്ധം അവസാനിക്കാൻ
പോകുന്നതിന്റെ സൂചന ലഭിച്ചത് പക്ഷെ
മറ്റൊരു സ്ഥലത്തു നിന്നായിരുന്നു..
അറബിക്കടലിൽ ഇന്ത്യൻ നാവിക
സേനയുടെ ഉരുക്കു കോട്ട
പാകിസ്ഥാന്റെ പ്രധാന ചരക്കു
നീക്കങ്ങളും ഗൾഫ് മേഖലയിൽ നിന്നുള്ള
എണ്ണ ഇറക്കുമതിയും 85 % കറാച്ചി തുറമുഖം
വഴി ആയിരുന്നു. അതായത് കറാച്ചി തുറമുഖം
നിശ്ചലം ആയാൽ പാകിസ്ഥാന്റെ
ഗാർഹിക - സൈനിക ആവശ്യങ്ങൾക്കായു
ള്ള 80% ഇന്ധന വരവ് ഉടനെ നിലക്കും . യുദ്ധം
മുറുകാൻ തുടങ്ങിയ ഉടനെ തന്നെ ഇന്ത്യൻ
നേവിയുടെ ഈസ്റ്റേൺ കമ്മാണ്ടിൽ ഉള്ള
കപ്പലുകൾ പതുക്കെ അറബിക്കടലിലേക്ക്
നീങ്ങാൻ അഡ്മിറൽ സുശീൽ കുമാർ ആജ്ഞ
കൊടുത്തിരുന്നു. ഇസ്രായേൽ
സഹായത്തോടെ ഇന്ത്യൻ സൈന്യം
മലനിരകളിൽ പിടിമുറുകിയപ്പോൾ ഇന്ത്യൻ
നേവിയുടെ 30 കപ്പലുകൾ പാകിസ്താന്റെ
കറാച്ചി തുറമുഖത്തു നിന്ന് കേവലം 13
നോട്ടിക്കൽ മൈൽ അകലെ ഒരു "നേവൽ
ബ്ലോക്കേഡ് " തീർത്തു കഴിഞ്ഞിരുന്നു. ആ
സമയത് പാകിസ്താന് പ്രധാനപ്പെട്ട മൂന്നു
ഓയിൽ റിഫൈനറികൾ ആണ്
ഉണ്ടായിരുന്നത് . അതിൽ കറാച്ചിയും
റാവൽപിണ്ടിയും പ്രവർത്തിക്കുന്നത്
കറാച്ചി തുറമുഖം വഴിയും. കൂടാതെ
പാകിസ്ഥാന് ഇന്ത്യയുടേത് പോലെ
സർക്കാർ അധീനതയിൽ ഉള്ള അനവധി
എണ്ണ ടാങ്കറുകളും ഉണ്ടായിരുന്നില്ല. അത്
കൊണ്ട് തന്നെ അധികം എണ്ണ ശേഖരിച്ചു
വക്കുക എന്നത് പാകിസ്ഥാന് സാധ്യവും
ആയിരുന്നില്ല. പാകിസ്ഥാന്റെ പ്രധാന
ആശ്രയം ഗൾഫ് മേഖലയിലെ എണ്ണ
ഉൽപാദന സുഹൃദ് രാജ്യങ്ങൾ ആയിരുന്നു.
പാക്കിസ്ഥാന്റെ ആ കപ്പൽ ചാൽ
ഇന്ത്യൻ നേവി പൂർണ്ണമായും അടച്ചു
കളഞ്ഞു. എല്ലാ ഭാഗത്തു നിന്നും
തിരിച്ചടി കിട്ടാൻ തുടങ്ങിയ
പാകിസ്ഥാൻ ആണവ ആയുധം
ഉപയോഗിക്കുമോ എന്ന ഒരു ഭീതി പരന്നു.
എന്നാൽ അങ്ങനെ ഒരു ശ്രമം നടന്നാൽ അത്
പാകിസ്ഥാൻ എന്ന രാജ്യത്തിൻറെ
പൂർണ്ണ നാശം ആയിരിക്കും എന്ന്
അമേരിക്ക പാകിസ്ഥാനു മുന്നറിയിപ്പ്
നൽകി. കാരണം അങ്ങനെ ഒരു പ്രകോപനം
ഉണ്ടാവുന്ന പക്ഷം അറബിക്കടലിൽ
കറാച്ചി തുറമുഖത്തിന് കേവലം 13
നോട്ടിക്കൽ മൈൽ അകലത്തിൽ
നിൽക്കുന്ന ഇന്ത്യൻ നേവിയുടെ
പടക്കപ്പലുകൾ ആണവ - ജൈവ - കെമിക്കൽ
ആയുധങ്ങൾ പാകിസ്ഥാന് മേൽ വർഷിക്കും
. പാകിസ്ഥാൻ എന്ന ഭൂപ്രദേശം തന്നെ
ഇല്ലാതാവും എന്നും അമേരിക്ക
മുന്നറിയിപ്പ് നൽകി.
21 ഇസ്ലാമിക രാജ്യങ്ങൾക്കു (ശത്രുക്കൾക്കു )നടുവിൽ നിൽക്കുന്ന സ്വന്തം മണ്ണും നിലനിൽക്കണമെങ്കിൽ
ഒരു തന്ത്ര, മാനസിക, യുദ്ധങ്ങളിൽ പോലും
ലോകത്തിലെ അന്നത്തെ, (ഇന്നത്തെയും)
ഏറ്റവും ശക്മായ ഇസ്ലാമിസ്റ്റു പാക്കിസ്ഥാനും
ഇസ്ലാമിക ലോകവും ജയിക്കരുതു, എന്നതായിരുന്നു സിയോണിസ്റ്റു തന്ത്രം.
ആ തന്ത്രം അന്നും ഇന്നും  ശരിയായിരുന്നു.ഇന്ത്യയുടെ ഇസ്രായേലിനോടുള്ള നന്ദി പ്രകടനവും
യുദ്ധം കഴിഞ്ഞു സൗദിയുടെ പത്രങ്ങളുടെ
തലകെട്ടിലൂടെ ലോകത്തിനും മനസിലായി,
ഇന്ത്യ നന്ദി പ്രകടിപ്പിച്ചതു ഇങ്ങനെയാരുന്നു
ധാക്കയിൽ കീഴടങ്ങൽ രേഖ പാക്ക് ജനറൽ
മുഹമ്മദ് നിയാസിയിൽ നിന്നും ഒപ്പിട്ടു വാങ്ങിയതു
ഇന്ത്യയുടെ ജനറൽ അറോറയുടെ കൂടെ ഒരു
ജൂതനെയും അയച്ചു, പിറ്റെന്നു എല്ലാ ഇസ്ലാമിക
രാജ്യങ്ങളിലെയും പത്രങ്ങളുടെ തല കെട്ടു ഇങ്ങനെയാരുന്നു,ഇന്ത്യ ഇസ്ലാമിക രാജ്യങ്ങളുടെ
മാനം ഒരു ജൂതന്റെ കാൽകീഴിൽ വെച്ചു കൊടുത്തു, ഇന്ത്യ യുദ്ധം ജയിച്ചു, ഒപ്പം ഇസ്രായേലും. ഒറ്റ രാത്രി കൊണ്ടു കാലു മാറിയ
സൗദിയും ഇസ്ലാമിക ലോകവും പരാജയം രുചിച്ചു.
പാക്കിസ്ഥാൻ രണ്ടു കഷ്ണവുമായി!!!!
ഇൻഡ്യയുടെ ഏറ്റവും അടുത്ത സുഹൃത്താണ്  ഇസ്രായേൽ, സഹോദര രാഷ്ട്രം എന്ന് തന്നെ പറയാം,,, ഇന്ത്യക്ക് മാത്രം ഉള്ള ശക്തി,, നമ്മുടെ പൂർവികർ പല മതസ്ഥർക്കും അഭയം നൽകി അവരിൽ പലരും നന്ദികേട് കാണിക്കുമ്പോളും നന്ദിമാത്രം കാണിക്കുന്ന ,ആരാജ്യം,ആപത്ത് കാലത്ത് കുടെ  നിന്നക്കുന്നവർ,കാർഗിൽ യുദ്ധത്തിൽ നമ്മെ സഹായിച്ച ഒറ്റ സുഹ്രത്ത്.ഇവിടെ ഇസ്രയിൽ എന്ന് കേട്ടാൽ ചിലർക്കു ഭൂരഭാഗം മതചിന്തകർക്കും കുരുപൊട്ടും  അത് കാര്യമാക്കണ്ട,,
ഇസ്രയേൽ രൂപീകൃതമായി 70 വർഷത്തിനിടയിൽ അവിടം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ജൂലൈ നാലിനാണ് പ്രധാനമന്ത്രിയുടെ ത്രിദിന സന്ദർശനം ആരംഭിക്കുന്നത്. ജൂലൈ 5ന് ടെൽ അവീവിൽ നടക്കുന്ന ചടങ്ങിൽ 4,000 തോളം ഇന്ത്യൻ വംശജരായ ഇസ്രയേലി പൗരന്മാർ പങ്കെടുക്കും. വിവിധ മേഖലകളിലായി നിരവധി കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെക്കും.

ഇസ്രയേലിലെത്തുന്ന മോദി പലസ്തീൻ സന്ദർശിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. പലസ്തീൻ ഒഴിവാക്കി ഇസ്രയേൽ സന്ദർശനത്തിന് മാത്രമായെത്തുന്ന മോദിയുടെ നടപടിയെ പ്രാദേശിക നിരൂപകരിൽ പലരും പുകഴ്ത്തി.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി ഇസ്രയേൽ സന്ദർശനത്തിനെത്തുമ്പോൾ പലസ്തീൻ സന്ദർശിക്കുകയോ മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്യുന്നില്ലെന്ന് ഇസ്രയേലി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു,
ഇസ്രയേലിന് ഇന്ന് പരിപൂര്‍ണ പിന്തുണ നല്‍കുന്ന ഏക രാജ്യമാണ് മോദിയുടെ (ഹിന്ദുവിന്റെ),,ഇന്ത്യ. ഇസ്രയേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാഷ്ട്രങ്ങള്‍, ഗാസ യുദ്ധത്തിനുശേഷം ഇസ്രയേല്‍ അനുവര്‍ത്തിക്കുന്ന നയങ്ങളെ വിമര്‍ശിക്കുന്നു. പ്രത്യേകിച്ചും ജൂത കുടിയേറ്റം സംബന്ധിച്ചുള്ളവയെ. അന്താരാഷ്ട്ര സമൂഹം ഇസ്രയേലിനെ ഒരു പുതിയ വിലയിരുത്തലിന് വിധേയമാക്കുമ്പോള്‍, ഇസ്രയേലുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനിച്ച ഏക രാഷ്ട്രം ഇന്ത്യയാണെന്നത് എടുത്ത് പറയേണ്ട കാര്യം തന്നെയാണ്.
മിക്ക സഖ്യരാഷ്ട്രങ്ങളും ഇസ്രയേലിനോട് അകലം പാലിച്ചപ്പോഴാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ നേരത്തെ ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടന്നത്. ഇന്ത്യ-ഇസ്രയേല്‍ സഹകരണത്തിന് ”ആകാശമാണ് പരിധിയെന്നാണ്” നെതന്യാഹു അന്ന് പറഞ്ഞിരുന്നത്,
ഇസ്രയേലിന്റെ  ടെക്നോളജിയും മൊസാദിന്റെ സഹായവും നമ്മൾക്ക് ആവശ്യമാണ് !!! അതിലുപരി ആപത്തിൽ സഹായിക്കുന്ന നട്ടെല്ലുള്ള, വിശ്വസിക്കാവുന്ന ഒരു  രാജ്യമാണ് ഇസ്രയേൽ!!!( ഡ്രബിംനു നൽകിയതിനേക്കാൾ വലിയ സ്വീകരണമാണ് ഇന്ത്യൻ പ്രധാനമന്ത്രിക്കു നൽകുന്നതെന്നും യാത്ഥർത്യം)  ഭാരതം കഴിഞ്ഞാൽ എന്റെ ഇഷ്ട്ട രാഷ്ട്രം ആണ് ഇസ്രേയൽ. ഇന്ന് ലോകത്തിന്റെ പ്രഥമ ശക്തി ആരെന്നു ചോദിച്ചാൽ മറ്റൊരു ഉത്തരം ഇല്ല. എല്ലാവരും പറയുമായിരിക്കും അമേരിക്ക, റഷ്യ, ചൈനാ ഇവരുടെയൊക്കെ ആയുധ ശേഖരം 75%ത്തോളം ഇസ്രേയൽ നിർമിതി ആണെന്നുള്ളതാണ്. Specialized weapons ഇവരുടെ കയ്യിൽ ഉണ്ട്. അത് അവർ ആർക്കും കൊടുക്കാറില്ല എന്ന പല രാജ്യങ്ങളുടെയും ഇന്റലിജിൻസ് റിപ്പോർട് ചെയ്തിട്ടുള്ളതാണ്. അമേരിക്ക ഇസ്രേയൽ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നത് വെറുതെയല്ല. അവരുടെ ശക്തി ശരിക്കും അറിയാം. അവർ ആരുടെ മുന്നിലും ഒന്നും പ്രകടിപ്പിക്കാറില്ല. അത് അറിയുന്നവർക്ക് അറിയാം ഇസ്രേയൽ എന്താന്ന്. ഒരിക്കൽ ഇസ്രേയൽ നു ചുറ്റുമുള്ള 21ഇസ്ലാമിക രാഷ്ട്രങ്ങൾ ഇസ്രേയലിനെ അവസാനിപ്പിക്കാൻ അറബ് രാഷ്ട്രങ്ങളുടെ കൂട്ടായ്മയോട് കൂടി plan ചെയ്തു. ഇസ്രേയൽ ഒന്നേ പറഞ്ഞുള്ളു. യുദ്ധം ഉണ്ടായാൽ ഇസ്രേയൽ കുറച്ചു നഷ്ട്ടങ്ങൾ മാത്രമേ വരൂ. പക്ഷെ 6മണിക്കൂറിനുള്ളിൽ 21 മുസ്‌ലിം രാഷ്ട്രങ്ങൾ ഭൂപടത്തിൽ ഉണ്ടാവില്ല എന്ന് പറഞ്ഞു. വെല്ലു വിളി നടത്തിയവർ വേഗം പത്തി മടക്കി വീട്ടിൽ പോയി. അതാണ് ഇസ്രേയൽ. ഇങ്ങനെ ഒരു രാജ്യം നമ്മളെ ഏത് ആപത്തിലും സഹായിക്കാൻ മാത്രമല്ല സഹോദര രാഷ്ട്രമായി കരുതാൻ ഉള്ളപ്പോൾ അവരെ സ്വീകരിക്കേണ്ടതും നമ്മുടെ കടമയാണ്. നമ്മുടെ അവകാശമാണ്. വോട്ട് ബാങ്കിന് വേണ്ടി പഴയ സർക്കാരുകൾ നടത്തുന്ന നാടകങ്ങൾ ഇനി ഉണ്ടാവില്ല എന്ന് മോഡി എന്ന നവയുഗ ചാണക്യൻ ലോകത്തെ അറിയിച്ചു കഴിഞ്ഞു,,, . I love india and ഇസ്രേയൽ..,,

No comments: