ഇതാ ഓണപ്പാട്ടിന്റെ പൂർണ രൂപം
ഇതിൽ അധിക ഭാഗവും സെൻസർ ചെയ്തതാണല്ലോ നമ്മളെല്ലാം പഠിച്ചത്! Share widely
------------------------------------------------------------------
എഴുതിയത് - സഹോദരൻ അയ്യപ്പൻ
സഹോദരന്റെ പദ്യകൃതികൾ - D C ബുക്സ് പബ്ലിഷ് ചെയ്തത് - 1981
പ്രൊഫ് . എം കെ സാനു എഡിറ്റ് ചെയ്തത് .
------------------------------------------------------------------
മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്ന് പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തെന്നാർക്കും ഒട്ടില്ല താനും
കള്ളവുമില്ല, ചതിവുമില്ല
എള്ളോളമില്ല പൊളിവചനം
തീണ്ടലുമില്ല തൊടീലുമില്ല
വേണ്ടാത്തനങ്ങൾ മറ്റൊന്നുമില്ല
ചോറുകൾ വെച്ചുള്ള പൂജയില്ല
ജീവിയെകൊല്ലുന്ന യാഗമില്ല
ദല്ലാൾവഴി കീശ സേവയില്ല
വല്ലാത്ത ദൈവങ്ങൾ ഒന്നുമില്ല'
സാധുധനിക വിഭാഗമില്ല
മൂലധനത്തിൽ ഞെരുക്കമില്ല
ആവതവരവർ ചെയ്തു നാട്ടിൽ
ഭൂതി വളർത്താൻ ജനം ശ്രമിച്ചു
വിദ്യ പഠിക്കാൻ വഴിയെവർക്കും
സിദ്ധിച്ചു മാബലി വാഴും കാലം
സ്ത്രീക്കും പുരുഷനും തുല്യമായി
വച്ചു സ്വതന്ത്രത എന്ത് ഭാഗ്യം
കാലിക്കും കൂടി ചികിത്സ ചെയ്യാൻ
ആലയം സ്ഥാപിച്ചിരുന്നു മർത്ത്യൻ
സൌഗതരെവം പരിഷ്ക്രുതരായി
സർവം ജയിച്ചു ഭരിച്ചു പോർന്നൂർ
ബ്രാഹ്മണർക്ക് ഈർഷ്യ വളർന്നു വന്നു
ഭൂതി കെടുത്തുവാൻ അവർ തുനിഞ്ഞു
കൌശലമാർന്നൊരു വാമനനെ
വിട്ടു, ചതിച്ചവർ മാബലിയെ
ദാനം കൊടുത്ത സുമതി തന്റെ
ശീർഷം ചവിട്ടിയാ യാചകൻ
വർണ വിഭാഗ വ്യവസ്ഥ വന്നു
മന്നിടം തന്നെ നരകമാക്കി
മർത്യനെ മർത്യൻ അശുദ്ധമാക്കും
അയിത്ത പിശാചും കടന്നുകൂടി
തന്നിൽ അശക്തന്റെ മേലെ കേറും
തന്നിൽ ബലിഷ്ടന്റെ കാലു താങ്ങും
സാധുജനതിൻ വിയർപ്പ് ഞെക്കി
നക്കികുടിച്ചു മടിയർ വീർത്തു
സാധുക്കൾ അക്ഷരം ചൊല്ലിയെങ്കിൽ
ഗർവിഷ്ടരീ ദുഷ്ടർ നാവു ഇറുത്തു
സ്ത്രീകൾ ഇവർക്ക് കളിപ്പാനുള്ള
പാവകളെന്നു വരുത്തി തീർത്ത്
എത്ര നൂറ്റാണ്ടുകള നമ്മളേവം
ബുദ്ധിമുട്ടുന്നു സോദരരെ
നമ്മെ ഉയർത്തുവാൻ നമ്മളെല്ലാം
ഒന്നിച്ചു ഉണരേണം കേൾക്ക നിങ്ങൾ
ബ്രാഹ്മണഉപഞ്ഞ മതം കെട്ട മതം
സേവിപ്പരെ ചവിട്ടും മതം
നമ്മളെ തമ്മിൽ അകത്തും മതം
നമ്മൾ വെടിയണം നന്മ വരാൻ
സത്യവും ധർമ്മവും മാത്രമല്ലോ
സിദ്ധി വരുത്തുന്ന ശുദ്ധ മതം
ധ്യാനത്തിനാലേ പ്രബുദ്ധരായ
ദിവ്യരാൽ നിർദിഷ്ടമായ മതം
വാമനാദർശം വെടിഞ്ഞിടേണം
മാബലി വാഴ്ച വരുത്തിടേണം.
India, Law firm, Advocates India,legal advice,Top lawyers,dubai hotel,dubai hotel accommodation,wwww dubai hotel,Dubai hotels, airfare to dubai,Hotels in dubai,flight to dubai,travel dubai,air dubai,dubai pictures,atlantis in dubai,flights from dubai,Dubai news, best buy ,flights dubai,dubai visa, travel tips,the palm dubai,visa for dubai
Thursday, 31 August 2017
ഇതാ ഓണപ്പാട്ടിന്റെ പൂർണ രൂപം ഇതിൽ അധിക ഭാഗവും സെൻസർ ചെയ്തതാണല്ലോ നമ്മളെല്ലാം പഠിച്ചത
Subscribe to:
Post Comments (Atom)
No comments:
Post a Comment