My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Tuesday, 13 June 2017

വാഹന ഉടമകളും വാഹനമോടിക്കുന്നവരും അറിഞ്ഞിരിക്കാൻ..

*വാഹന ഉടമകളും വാഹനമോടിക്കുന്നവരും അറിഞ്ഞിരിക്കാൻ.....*

1) വാഹന പരിശോധനക്കിടയില്‍ നിങ്ങളുടെ കൈവശം രേഖകളുടെ അറ്റസ്റ്റ്ചെയ്ത കോപ്പികള്‍ ഉണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ അത് സ്വീകരിക്കാന്‍ ബാധ്യസ്ഥരാണ്.

2) പക്ഷേ, ലൈസന്‍സ് ഒറിജിനല്‍ ഉണ്ടായിരിക്കണം.

3) മേല്‍പ്പറഞ്ഞ അറ്റസ്റ്റ് ചെയ്ത കോപ്പികള്‍ സമര്‍പ്പിച്ചിട്ടും ഒറിജിനല്‍ കാണണം എന്ന് ഉദ്യോഗസ്തന്‍ ആവശ്യപ്പെട്ടാല്‍ 15 ദിവസത്തിനകം നിങ്ങള്‍ അത് ഉദ്യോഗസ്ഥന് മുന്‍പാകെ സമര്‍പ്പിച്ചാല്‍ മതിയാകും.

4) അമ്പലത്തിന്റെ വിഗ്രഹത്തിനു മുന്നിലേക്ക്‌ നടന്നു പോകും പോലെ രേഖകളുമായി താണ് വീണു ഏമാന്മാരുടെ അടുക്കലേക്കു പോകേണ്ട കാര്യമില്ല. ഡ്രൈവറുടെ അടുക്കലേക്കു വന്നു മാന്യമായ ഭാഷയില്‍ വാഹന രേഖകളും, ലൈസന്‍സും ആവശ്യപ്പെടാന്‍ പോലീസിനു നിര്‍ദേശമുണ്ട്.

4) ഒരുപാട് വാഹങ്ങള്‍ ഒരേസമയം തടഞ്ഞു നിര്‍ത്തി പരിശോധിക്കാന്‍ പോലീസിനു അധികാരമില്ല. ഒരുവാഹനം പരിശോധിച്ച് വിട്ടതിനു ശേഷം മാത്രമേ അടുത്ത വാഹനം പരിശോധിക്കാന്‍ കൈ കാണിക്കാന്‍ പാടുള്ളൂ.

5) രവീന്ദ്രന്‍ സാറിനെപ്പോലെ ഭാര്യവീട്ടിലേക്ക് വിരുന്നിനു പോകുന്ന വേഷത്തിലല്ല, യൂണിഫോം ധരിച്ച പോലീസ്/ മോട്ടോര്‍വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ മേല്‍പ്പറഞ്ഞവ പരിശോധിക്കാന്‍ അധികാരമുള്ളൂ.
(അവലംബം- Section 139 of The Central Motor Vehicles Rules, 1989 )
പോലീസ് നമ്മുടെ നികുതിയില്‍ നിന്ന് ശമ്പളം പറ്റുന്ന ജനസേവകരാണ്. പൊതുജനം അവരുടെ വീട്ടുവേലക്കാരല്ല.
ഒന്ന് ഷെയർ ചെയ്തു ആരേങ്കിലും ഒന്ന് സഹായിക്കൂ..!!

No comments: