ഒരു സംശയം.
കൊച്ചിൻ മെട്രോയുടെ വശങ്ങളിലായി റോഡിനുമുകളിലൂടെ സോളാർ പാനൽ സ്ഥാപിച്ചാൽ തീരാവുന്നതല്ലേയുള്ളൂ ആതിരപ്പള്ളി വനനശീകരണ വെെദ്യുത പദ്ധതി.
സാധ്യതകൾ.
1. ഒരു മരം പോയിട്ട് ഒരു പുൽച്ചെടി പോലും വെട്ടേണ്ട.
2. ഒരു തരി മണ്ണ് പോലും സർക്കാരിന് പുതുതായി എറ്റെടുക്കേണ്ട ആവശ്യം വരില്ല.
3. ഒരു ആദിവാസിയേ പോലും കുടിയിറക്കുകയോ മുക്കിക്കൊല്ലുകയോ വേണ്ട.
4. നഗരത്തിനുള്ളിലായതിനാൽ പുതിയ പ്രസാരണ ശൃഖല( Transmission lines ) സ്ഥാപിക്കേണ്ട.
5. ഡാമിൻ്റ നിർമ്മാണം മൂലമുള്ള പാരിസ്ഥിതികആഘാതം ഒരു തരത്തിലുമുണ്ടാവുന്നില്ല.
6. ജലക്ഷാമം ഒരു തരത്തിലും ബാധിക്കില്ല . ഒരു തരത്തിലും ജലക്ഷാമത്തിനു കാരണമാകുകയുമില്ല.
7. നേരിട്ട് വെയിലും മഴയുമേൽക്കാത്തതിനാൽ പദ്ധതിയുടെ അടിയിലൂടെയുള്ള റോഡിൻ്റെ ആയുസ്സ് വർധിക്കുന്നു.
8. പദ്ധതി ചിലവ്, പാരിസ്ഥിതിക നാശവുമായി തട്ടിച്ച് നോക്കുമ്പോൾ തുലോം തുച്ചം.
9. നിസാരമെന്ന് തോന്നാമെങ്കിലും നഗരത്തിലെ ഇരുചക്രയാത്രികർക്ക് മഴയിൽ നിന്നും, വെയിലിൽ നിന്നും ഒരു ശക്തമായ സംരക്ഷണകവചം.
10. സോളാർ പാനലിൽ വീഴുന്ന മഴവെള്ളം സംഭരിച്ച് മെട്രോറെയിൽ യാത്രികർക്ക് വർഷം മുഴുവൻ കുടിവെള്ളം നൽകാം .
11.വൻ വരുമാനം നൽകുന്ന ടൂറിസം മേഖലയെ നശിപ്പിക്കാതിരിക്കാം.
12. വരും തലമുറയ്ക്കായ് പൂർവ്വികർ നമുക്കു തന്ന ജെെവ വെെവിധ്യം സംരക്ഷിക്കുന്നതിനോടൊപ്പം നമ്മുടെ ഊർജ്ജാവശ്യങ്ങളും ഒരുമിച്ച് നിറവേറ്റാം.
നിങ്ങളെ പിൻതിരിപ്പിക്കുന്നത് കിട്ടാൻ പോകുന്ന കണക്കില്ലാത്ത കമ്മീഷനും കെെക്കൂലിയും. നടപ്പാക്കാൻ ആദ്യം വേണ്ട മൂലധനം "ഇച്ഛാശക്തി" മാത്രം.
എല്ലാവരും പരമാവതി ഷെയർ ചെയ്യുക കെടുക്കാം വരും തലമുറയ്ക്ക് ശേഷിക്കുന്ന പച്ചപ്പിനെയെങ്കിലും
No comments:
Post a Comment