My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Thursday, 9 February 2017

ദയവായി ചപ്പുചവറുകൾ തീയിടരുത്‌, കരിയിലകൾ കത്തിക്കരുത

*ദയവായി ചപ്പുചവറുകൾ തീയിടരുത്‌, കരിയിലകൾ കത്തിക്കരുത്‌*

മഴയില്ല....
കുടിവെള്ളമില്ല...
കിണർ വറ്റുന്നു...
ചൂടു കൂടുന്നു.....
പുല്ലുകൾ കരിഞ്ഞുണങ്ങുന്നു..!

പരിസരം വൃത്തിയാക്കുന്നതിന്റെ ഭാഗമായി നമ്മൾ കരിയിലകളും ഉണക്കപ്പുല്ലും ചപ്പുചവറുകളും വാരിക്കൂട്ടി തീയിടുന്നത്‌ തുടങ്ങിക്കഴിഞ്ഞു..!
ഏക്കറുകളോളമുള്ള ജൈവവൈവിദ്ധ്യവും, ചില മരങ്ങളും പടർന്നു കത്തിക്കരിയുന്ന കാഴ്ച വൈകാതെ നമുക്ക്‌ കാണാം.... 

•••••••••••••••••••
*ഉണക്കപ്പുല്ലും കരിയിലകളും ചെയ്യുന്ന സേവനം ആരറിയുന്നു..?*
•••••••••••••••••
🔹അവ ഭൂമിക്ക് മേൽ പ്രകൃതി  തീർത്ത ജൈവാവരണമാണ്; ദൈവത്തിന്റെ വരദാനം.!
🔸വേനലിൽ മണ്ണ് ഉണങ്ങാതിരിക്കാൻ.
🔹ഭൂമിയിലെ നനവ്‌ വറ്റാതിരിക്കാൻ.
🔸മണ്ണിലെ അസംഖ്യം ജീവികൾ നശിക്കാതിരിക്കാൻ.
🔹അന്തരീക്ഷത്തിലേയ്ക്ക് പൊടി പടർന്നു കയറാതിരിക്കാൻ.
🔸കന്നിമഴയ്ക്ക് കിട്ടുന്ന ജലം ഒരു സ്പോഞ്ച് പോലെ വലിച്ചെടുത്ത് ഭൂമിയെ കുടിപ്പിക്കാൻ.
🔹കിണറുകൾ വീണ്ടും നിറക്കാൻ.
🔸മണ്ണു തണുപ്പിക്കാൻ. 🔹വൃക്ഷവേരുകൾക്ക് വെള്ളം ലഭ്യമാക്കാൻ...!!

•••••••••••••••••
*ഇവ തീയിട്ടാൽ എന്തു സംഭവിക്കും?*
•••••••••••••••••
🌞മണ്ണിൽ നേരിട്ട്‌ സൂര്യപ്രകാശം പതിയും.
🌞ഭൂമി ചൂടാകും.
നനവുകൾ വറ്റും.
🌞തോട്ടങ്ങളിൽ കൃഷിക്കും ചെടികൾക്കും അമിതമായി വെള്ളം ഒഴിക്കേണ്ടിവരും.
🌞ജലാശയങ്ങളിലെ വെള്ളം വറ്റും.
🌞കുടിവെള്ളം കുറയും. കുടിക്കാനില്ലാതെ നനക്കാനാവില്ല.
🌞അങ്ങനെ കൃഷി നശിക്കും.

••••••••••••••••••
*കത്തിച്ചാൽ ചാരം ഭൂമിയ്ക്ക് വളമാവില്ലേ?*
••••••••••••••••••••
ഒരു ചെടി ശേഖരിക്കുന്ന എനർജിയുടെ വെറും 2% മാത്രമാണ് ചാരമാക്കിയാൽ നമുക്ക് വളമായി ലഭിക്കുന്നത്. അതേസമയം അത് കത്തിക്കാതെ ജൈവീകമായി വീണിടയുകയാണെങ്കിൽ 100% എനർജിയും ഭൂമിയിലേക്കെത്തിപ്പെടും.
മാത്രമല്ല, അവ കത്തിക്കുമ്പോൾ ബഹിർഗമിക്കുന്ന വിഷവാതകവും, അവ പുറത്തു വിടുന്ന താപവും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വേറെയും..
ലാഭം ഏത്‌? ചിന്തിക്കുക.

•••••••••••••••••••
*മരംനടൽ മാത്രമല്ല; സസ്യസംരക്ഷണവും നമ്മുടെ കർത്തവ്യമാണ്‌*
••••••••••••••••
മഴവെള്ളം ദൈവാനുഗ്രഹമാണ്‌.
മഴക്കാലത്ത്‌ അവ റോഡിലേക്ക്‌ ഒഴുക്കിവിട്ട്‌, വേനൽകാലത്ത്‌ ആ വെള്ളത്തിനായി നമ്മൾ നെട്ടോട്ടമോടുന്നു...!!
നമ്മുടെ തൊടിയിൽ വീഴുന്ന ഒരു തുള്ളിവെള്ളം പോലും പുറമെക്ക്‌ ഒഴുക്കാതെ തൊടിയിൽ തടകെട്ടി താഴ്‌ത്തി നോക്കൂ, അൽഭുതം സംഭവിക്കും..!

അതുകൊണ്ട്‌
ഇനിമുതൽ....
ചപ്പുചവറുകൾ
കത്തിക്കാതിരിക്കാനും, മഴവെള്ളം ഒഴുക്കിക്കളയാതിരിക്കാനും
നമുക്ക് പ്രതിജ്ഞാബദ്ധരാകാം.
നമുക്കു വേണ്ടി, ഭൂമിക്കു വേണ്ടി, പ്രകൃതിക്ക് വേണ്ടി . വരും തലമുറക്ക് വേണ്ടി

Pls forward...

No comments: