My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Thursday 19 January 2017

കണ്ണൂർ നിഘണ്ടു

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ കണ്ണൂർ  ജില്ലക്ക് പുറത്ത് നിന്ന് വരുന്നവർ അത്യാവശ്യം   അറിഞ്ഞിരികേണ്ട കണ്ണൂർ നിഘണ്ടു

നടന്നൂട്- വേഗം നടക്കൂ

പീടിയ- കട

ബന്നൂട് = വേഗം വരൂ

ബേത്തില് = ഒന്ന് വേഗം

ഏടിയാ = എവിടെയാ

നീറായി = അടുക്കള

പൊര = വീട്

പൊഡ്രാട്ന്ന് = പോടാ അവിടുന്ന്

ഞമ്മള് = ഞങ്ങള്‍

ആട, ഈട = അവിടെ, ഇവിടെ

കുയ്യല്‍ = സ്പൂണ്‍

മോന്തി = രാത്രി

മൊത്തി = മുഖം

ചെള്ള = കവിള്‍

ബയ്യേപ്രം = പിന്നാംബുറം

പന്‍സാര = പഞ്ചസാര

മത്തി മൊളോട്ട = മത്തി മുളകിട്ട കറി

കായി = വാഴപ്പഴം

ബണ്ഡി = വാഹനം

കൊളം = കുളം

മയേത്ത് = മഴയത്ത്

ബെര്ന്നാ = വരുന്നോ

പൈശ = പണം

ഓട്രശ്ശ = ഓട്ടോ റിക്ഷ

ബെള്ളം = വെള്ളം

പയ്ക്ക്ന്ന് = വിശക്കുന്നു

കൊയംബ് = തൈലം

ബെള്‍ചെണ്ണ = വെളിച്ചെണ്ണ

തേച്ചാ = പൂരട്ടിയോ

കൊറേ = ഒരുപാട്

പുയ്ത്തത് = മുശിഞ്ഞത്

ചായ്പ്പ്       = കിടപ്പ് മുറി
ചോളി         = കുളിമുറി
കോലായി  = വരാന്ത
അങ്ങട്ടിൽ  = അടുത്ത വീട്
മൊളാട്ട       = മുളക് കറി
കൂട്ടാന്        = കറി
ആപ്പീസ് മുറി = ഓഫീസ് റൂം
തീവണ്ടിയാപ്പീസ് = റെയിൽവേ സ്റ്റേഷൻ
മോട്ടർച്ച       = ഓട്ടോറിക്ഷ
തീപിടിച്ച വണ്ടി = ഫയർ വണ്ടി
പോയിക്ക     = പോയിരുന്നുവോ
ബന്ന്ക്ക     = വന്നുവോ
തിന്ന്ക്ക     = തിന്നുവോ
പോവാന്    = പോകുവാൻ
ബരാന്       = വരുവാൻ
നോമ്പ് തൊറക്കല് .
അത്തായം   = അത്താഴം
കത്തലടക്കൽ = ഭക്ഷണം കഴിക്കൽ
കമ്പി തൂൺ  = ഇലക്ട്രിക് പോസ്റ്റ്
ബസി        = വസി
ബേളേ കെട്ടുന്നത് = കഴുത്തിൽ അണിയുന്ന മാല
ബലുത്   = വലുത്
ബളപ്പ്      = വളപ്പ്
മൊറം      = മുറം
ഒരള്         = ഉരൾ
കടായി     = ചീന ചട്ടി
കോതമ്പപ്പം = ബ്രഡ്‌
കെണറ്        = കിണർ
മാച്ചില്          = ചൂല്
കുയി            = കുഴി
മോളില്         = മുകളിൽ
തായ്യത്ത്      = താഴെ
പാച്ചല്         = ഓടൽ
ബ്അല്        = വീഴൽ
കാട്ടം           = മാലിന്യം
ദർസറ്         = ഡോക്ടർ
പയം             = പഴം
കുഞ്ഞിപ്പയം = ചെറിയ പഴം
എറ്ച്ചി            = ഇറച്ചി

No comments: