My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Monday, 30 January 2017

ഈ വോട്ടർ പട്ടിക ആധാർ ലിങ്ക് ചെയ്ത് പരിഷ്കരിച്ചൂടെ? ചെയ്യാലോ. ചെയ്താൽ എന്താ ഗുണം ?.ഇന്ത്യൻ തിരഞ്ഞെടുപ്പ് രംഗത്ത് വിപ്ലവകരമായ മാറ്റം നടക്കും .

ഈ വോട്ടർ പട്ടിക ആധാർ ലിങ്ക് ചെയ്ത് പരിഷ്കരിച്ചൂടെ? ചെയ്യാലോ. ചെയ്താൽ എന്താ ഗുണം ?.ഇന്ത്യൻ തിരഞ്ഞെടുപ്പ് രംഗത്ത് വിപ്ലവകരമായ മാറ്റം നടക്കും . എങ്ങനെ? 1) കളളവോട്ട് അവസാനിക്കും. ചൂണ്ടുവിരലിൽ മഷി പുരട്ടുന്നതിന് പകരം വോട്ടറുടെ വിരലടയാളം സ്കാൻ ചെയ്താൽ മതി. രണ്ടാം വട്ടം സ്കാൻ ചെയ്യാൻ പോയാൽ സാധിക്കാത്ത വിധം സോഫ്റ്റ് വെയർ ചെയ്യാം  2) വോട്ടർ പട്ടികയിലെ മുഴുവൻ ഡബിൾ എൻട്രിയും ഒറ്റയടിക്ക് ഇല്ലാതാവും 3) മരിച്ചവർ വോട്ട് ചെയ്തു എന്ന പരാതി ഒന്നും ഉണ്ടാവില്ല 4) പോളിംഗ് സമയം ഒരാഴ്ച നൽകുക 5) എല്ലാ സർക്കാർ സ്ഥാപനങ്ങളിലും വോട്ടിംഗ് മെഷീൻ സ്ഥാപിച്ച് കാലത്ത് 10 മണി മുതൽ 5 മണി വരെ വോട്ട് രേഖപ്പെടുത്താൻ അവസരം നൽകാം. 6) തിരഞ്ഞെടുപ്പിനായി അവധി നൽകുന്നത് ഒഴിവാക്കാം 7) വൻതോതിൽ സൈന്യം, പോലീസ് എന്നിവയുടെ ഉപയോഗം അവസാനിപ്പിക്കാം  8) സർക്കാർ ജീവനക്കാരെ ഇതിനു വേണ്ടി മാസങ്ങളോളം ഉപയോഗിക്കേണ്ടതില്ല 9 ) കള്ളവോട്ട് നടക്കില്ല എന്നുറപ്പുള്ളതിനാൽ സ്ഥാനാർത്ഥി ഏജൻറുമാർ വേണ്ട 10) വോട്ടിംഗ് മെഷീൻ പരിഷ്കരിച്ച് വിദേശത്തുള്ള ഇന്ത്യൻ എംബസികളിൽ സ്ഥാപിച്ചാൽ പ്രവാസികൾക്കും വോട്ട് ചെയ്യാം. വിരലടയാളം നൽകുമ്പോൾ പ്രവാസിക്ക് വോട്ടുള്ള മണ്ഡലത്തിലെ സ്ഥാനാർത്ഥി ലിസ്റ്റ് തെളിഞ്ഞു വരുന്ന തരത്തിൽ സ്ക്രീൻ സെറ്റ് ചെയ്യാം..... എന്തു പറയുന്നു ? നിങ്ങളുടെ അഭിപ്രായം പറയൂ ..

No comments: