My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Tuesday 24 January 2017

മണ്ണു തണുപ്പിക്കാൻ

*മണ്ണു തണുപ്പിക്കാൻ.*

മഴയില്ലാതായി...
പുല്ലുകൾ കരിഞ്ഞുണങ്ങിത്തുടങ്ങി...
*പ്രബുദ്ധ കേരളത്തിലെ വൃത്തിയുള്ള  ജനത പരിസരം വൃത്തിയാക്കുന്നതിനായി ഉണക്കപ്പുല്ലിനും ചപ്പു ചവറുകൾക്കും തീയിടുന്ന മഹായജ്ഞം തുടങ്ങിക്കഴിഞ്ഞു..
കരിയിലകൾ വലിയ വൃക്ഷങ്ങൾക്ക് ചുവട്ടിൽ തൂത്തു കൂട്ടി തീയിടുന്നത് വ്യാപകമാകാൻ ഇനി ദിവസങ്ങളേ വേണ്ടൂ... പടർന്നു കത്തി ഏക്കറുകളോളമുള്ള ജൈവവൈവിദ്ധ്യം കരിഞ്ഞു കിടക്കുന്ന  കാഴ്ചയും വലിയ വൃക്ഷങ്ങൾ പോലും കത്തി നില്‍ക്കുന്ന  കാഴ്ചയും വൈകാതെ കാണാം.... 

*ഉണങ്ങിയ പുല്ലും കരിയിലകളും ചെയ്യുന്ന  സേവനം  ആരറിയുന്നു.. ?*

അവ ഭൂമിക്ക്  മേൽ പ്രകൃതി  തീർത്ത ജൈവാവരണമാണ്...

മണ്ണ് വേനലിൽ ഉണങ്ങാതിരിക്കാൻ..

മണ്ണിലെ അസംഖ്യം ജീവികൾ നശിക്കാതിരിക്കാൻ..

വേനലിൽ അന്തരീക്ഷത്തിലേയ്ക്ക് പൊടി പടർന്നു കയറാതെ സൂക്ഷിക്കാൻ..

കന്നിമഴയ്ക്ക് തന്നെ കിട്ടുന്നത്ര ജലം ഒരു സ്പോഞ്ച് എന്നപോലെ വലിച്ചെടുത്ത് ഭൂമിയെ കുടിപ്പിക്കാൻ... 

മണ്ണു തണുപ്പിക്കാൻ...

ചുറ്റുമുള്ള വൃക്ഷവേരുകൾക്ക് വെള്ളം ലഭ്യമാക്കാൻ അവ നല്കുന്ന സഹായം ഇനിയെങ്കിലും നമുക്കു മറക്കാതിരിക്കാം.

വൃക്ഷങ്ങൾക്ക് കേടു വരുത്തത്തക്കവിധവും പുല്ലുകളും കരിയിലകളും കരിഞ്ഞു പോകത്തക്കവിധവുമുള്ള തീയിടൽ ഒഴിവാക്കാം...

പലരും പറയുന്ന ന്യായം ചാരം ഭൂമിയ്ക്ക് വളമാവില്ലേ എന്നാണ്..

ഒരു ചെടി അതിന്റെ ജീവിതം കാലം ശേഖരിക്കുന്ന എനർജിയുടെ വെറും 2% മാത്രമാണ് ചാരത്തിലൂടെ നമുക്ക് ലഭിക്കുന്നത് അത് ജൈവീകമായി വീണിടയുകയാണെങ്കിൽ മുഴുവനും ഭൂമിയിലേക്കെത്തി പെട്ടേനെ..

മാത്രമല്ല അവ കത്തിക്കുമ്പോൾ ബഹിർ ഗമിക്കുന്ന വിഷവാതകമുണ്ടാക്കുന്ന പാരിസ്ഥിത പ്രശ്നങ്ങളും കൂടാതെ പുറത്തു വിടുന്ന താപവും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വേറെയും..

*സ്വയംബോധവാൻമാരാകുന്ധതോടൊപ്പം മറ്റുള്ളവരെ നമുക്ക് ബോധവാന്മാരാക്കാം...*

മരം നടൽ മാത്രമല്ലല്ലോ, സസ്യസംരക്ഷണവും പ്രകൃതി ചിന്തയുടെ ഭാഗമല്ലേ? 

നമ്മുടെ കണ്മുന്നിൽ ജൈവവൈവിദ്ധ്യം കരിയുന്ന പുക പടർന്നേറി അന്തരീക്ഷം മലിനമാകാതിരിക്കാൻ നമുക്ക് പ്രതിജ്ഞാബദ്ധരാകാം.

GREEN COMMUNITY

No comments: