My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Monday 26 September 2016

യുദ്ധക്കൊതിയന്മാരുടെ ശ്രദ്ധയ്ക്ക് , പറഞ്ഞു പഴകിയ കഥ ഒന്നുക

യുദ്ധക്കൊതിയന്മാരുടെ ശ്രദ്ധയ്ക്ക് , പറഞ്ഞു പഴകിയ കഥ ഒന്നുകൂടി പറയുന്നു .

ലോകത്തിൽ ഇന്നേവരെ നടന്നതിൽ വച്ചേറ്റവും വലിയ ആണവ വിസ്ഫോടനമാണ് സോവിയറ്റ് യൂണിയൻ പരീക്ഷിച്ച Tsar Bomba . റഷ്യൻ അധീനതയിലുള്ള ആൾപ്പാർപ്പില്ലാത്ത severny ദ്വീപിൽ വീണ Tsar Bomba ഒരു പാഠപുസ്തകം ആയിരുന്നു . എന്ത് കൊണ്ട് ആണവരാഷ്ട്രങ്ങൾ തമ്മിൽ യുദ്ധം പാടില്ല എന്ന പാഠം ലോകത്തെ പഠിപ്പിച്ച പാഠപുസ്തകം. 1961 ൽ നിർമ്മിച്ച ഈ ബോംബ് 50 മെഗാടൺ വിസ്ഫോടന ശേഷിയുള്ളതായിരുന്നു. 100 മെഗാടൺ ശേഷി പ്ലാനിട്ടിരുന്നെങ്കിലും ബോംബ് ഡ്രോപ്പ് ചെയ്യാൻ പോകുന്ന വിമാനം തിരിച്ചെത്തില്ല എന്ന ഭയത്താൽ അവരത് പാതിയായി കുറച്ചു. എന്നിട്ടും വിമാനം രക്ഷപെട്ടത് കഷ്ടിച്ചാണ്. വിസ്ഫോടനം സൃഷ്‌ടിച്ച Mushroom 45 കിലോമീറ്റർ വ്യാപ്തിയിൽ പടർന്നു , 68 കിലോമീറ്റർ അതിനു ഉയരമുണ്ടായിരുന്നു. ഗ്രൗണ്ട് സീറോയിൽ നിന്നും 54 കിലോമീറ്റർ അകലെ പരീക്ഷണാവശ്യങ്ങൾക്കായി നിർമ്മിച്ച വീടുകൾ എല്ലാം നശിച്ചു. 1000 കിലോമീറ്റർ അകലെ കാണാവുന്ന പ്രകാശം ബോംബ് സൃഷ്ട്ടിച്ചു.
ഇനി പറയുക , ഈ ബോംബ് നിങ്ങളുടെ നഗരത്തിൽ വീണാൽ ? നിങ്ങളുടെ കുടുംബം , സുഹൃത്തുക്കൾ ഉൾപ്പെടുന്ന പ്രദേശത്തു വീണാൽ ?

1986 ൽ സോവിയറ്റ്ഉ യൂണിയന്റെ തന്നെ ഉക്രെയ്നിലെ Chernobyl ആണവ നിലയത്തിലെ സ്ഫോടനവും തുടർന്നുണ്ടായ വാതക ചോർച്ചയും മൂലം ആ പ്രദേശം തന്നെ ഉപേക്ഷിക്കപ്പെട്ടു. അണുവികിരങ്ങൾ ഏറ്റു രോഗബാധിതരായി മരണപ്പെട്ടവരുടെ സംഘ്യ ലക്ഷത്തിനടുത്തു വരും. ഇനിയുമൊരു ഇരുപതിനായിരം കൊല്ലങ്ങൾ ആ പ്രദേശം മനുഷ്യവാസ യോഗ്യമല്ല.
ഇനി ചിന്തിക്കുക , നിങ്ങളുടെ വീടും , നഗരവും , ചുറ്റുവട്ടവും അണുവികിരണങ്ങളാൽ നിറഞ്ഞ് ആയിരക്കണക്കിന് കൊല്ലങ്ങൾ വാസ യോഗ്യമല്ലാതെ വന്നാൽ ? നിങ്ങളുടെ ഗതി എന്താകും ? നിങ്ങളും കുടുംബവും ആയുഷ്കാലം മുഴുവൻ നേടിയതെല്ലാം ഒരു മിനിറ്റിൽ നഷ്ടമായാൽ ?

കര അതിർത്തി പങ്കിടുന്ന ആണവരാജ്യങ്ങൾ തമ്മിൽ യുദ്ധം വേണം എന്ന് മുറവിളി കൂട്ടുന്നവർ ശരിക്കും ചെയ്യുന്നത് തലക്ക് മുകളിൽ തൂങ്ങുന്ന വാളിന്റെ നൂലറക്കുകയാണ്. ഇന്ത്യയെക്കാളേറെ ആണവായൂദ്ധങ്ങൾ പക്കലുള്ള , യാതൊരു വിധമായ പൊളിറ്റിക്കൽ നിയന്ത്രണങ്ങളും അവയ്ക്ക് മേൽ ഇല്ലാത്ത പാകിസ്ഥാൻ ഒരു യുദ്ധമുണ്ടായാൽ അവ ഉപയോഗിക്കില്ല എന്ന് ആർക്ക് എന്തുറപ്പ് ? ഈ യുദ്ധത്തിൽ ജയിക്കുന്നവനെയല്ല , തോൽക്കുന്നവനെയാണ് ഭയപ്പെടേണ്ടത്. അതിർത്തിയിലെ വെടിവെയ്പ്പല്ല യുദ്ധം , യഥാർത്ഥ യുദ്ധം എന്നാൽ ഇൻവേഷൻ കൂടിയാണ്. ബലം പ്രയോഗിച്ചുള്ള കടന്നു ചെല്ലൽ. അതംഗീകരിക്കാൻ ഏതെങ്കിലും രാജ്യം തയ്യാറാകുമോ ? അവർ ആണവായൂദ്ധം പ്രയോഗിക്കുക തന്നെ ചെയ്യും. അവർക്കു നഷ്ടപ്പെടാൻ ഒന്നുമില്ല . എന്നാൽ ഇന്ത്യക്ക് ? ലോകത്തിലെ ഏറ്റവും വലിയ 7 മത്തെ ഇക്കോണമി ആയ , ചൊവ്വയിൽ വരെ മുദ്ര പതിപ്പിച്ച നമ്മൾ കഴിഞ്ഞ അര നൂറ്റാണ്ടു കൊണ്ട് നേടിയെടുത്തതെല്ലാം വലിച്ചെറിഞ്ഞു ശിലായുഗത്തിലേക്ക് മടങ്ങി പോകുന്നതിനു തുല്യമാകുമത്. ഇനി ഇന്ത്യ പാകിസ്ഥാനെ തകർത്തു വിജയം നേടി എന്ന് വയ്ക്കുക .അപ്പോൾ അവിടെ നിന്നും ആരംഭിക്കാൻ പോകുന്ന കോടിക്കണക്കിനു മനുഷ്യരുടെ കുടിയേറ്റം എങ്ങനെ തടയും ? എന്ത് പ്രതിവിധിയാണ് അതിനുള്ളത് ?

നിരന്തരമായി നമ്മളെ ആക്രമിക്കുന്ന തീവ്രവാദികൾക്ക് മറുപടി കൊടുക്കണ്ടേ ? വേണം. നമ്മുടെ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥർ ചിന്തിക്കാനും പ്രവർത്തിക്കാനും പ്രാപ്തരാണ്. നമ്മുടെ സുരക്ഷയ്ക്ക് മുൻഗണന കൊടുത്തു കൊണ്ട് തന്നെ വേണ്ടത് ചെയ്യാൻ അവർക്ക് സാധിക്കും. ടീവിയിൽ റെസ്ലിങ് കാണാൻ കാത്തിരിക്കുന്ന കുട്ടിയുടെ മനസ്സോടെ യുദ്ധം കാണാൻ കൊതി കൊണ്ടിരിക്കുന്നവർ അൽപ്പം ചരിത്രം പഠിച്ചാൽ ആ കൊതിയങ്ങു മാറികിട്ടും.

"" ഇനി പാകിസ്ഥാൻ അനങ്ങിയാൽ നമ്മൾ കയറിയങ്ങു തകർക്കും "" എന്ന ധാരണ ജനങ്ങൾക്ക് ഉണ്ടാക്കി വെച്ചതിൽ നരേന്ദ്ര മോഡി എന്ന പ്രധാനമന്ദ്രിയുടെ പങ്ക് ചില്ലറയല്ല. പണ്ട് മിതഭാഷിയും വികാരത്തിനടിമപ്പെടാത്തവുമായ മൻമോഹൻ സിംഗിനെ ഇത്തരം അവസരങ്ങളിൽ പിന്തുണയ്ക്കുന്നതിനു പകരം അവസരം നോക്കി രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ശ്രമിച്ച മോദിയെ ഇന്നത് തിരിഞ്ഞു കൊത്തുകയാണ്. മോഡി ഇന്നു മറുപടി പറയേണ്ടി വരുന്നത് എതിർപക്ഷത്തോടല്ല , സ്വന്തം ആരാധകരോടാണ്.

അതി വൈകാരികമായി ദേശസ്നേഹം ചൊരിഞ്ഞു കൊണ്ട് യുദ്ധത്തിന് വേണ്ടി മുറവിളികൂട്ടുന്ന ബ്ലോഗെഴുത്തു സൂപ്പർ സ്റ്റാറുകളും മറ്റു നേതാക്കളും ഏത് നിമിഷവും ലോകത്തിലെ ഏത് സുരക്ഷിത താവളത്തിലേക്കും പറക്കാൻ കെൽപ്പുള്ളവരാണ്. നിങ്ങൾ അങ്ങനെയാണോ ?

ഇനി മറിച്ചൊരു ചിന്ത . നമ്മൾ അക്രമിക്കപ്പെട്ടാൽ ? ഒരു വൻ കടന്നു കയറ്റവും യുദ്ധവും നേരിടേണ്ടി വന്നാൽ ? അത് സുരക്ഷയ്ക്കും സുഖജീവിതത്തിനും അപ്പുറം നമ്മുടെ നിലനിപ്പിനു വേണ്ടിയുള്ള പോരാട്ടമാണ്. ഇന്ത്യയിൽ എല്ലാ തരത്തിലുമുള്ള മത തീവ്രവാദികളുണ്ട് , വിഘടനാവാദികളുണ്ട് , കള്ളന്മാരും , കൊലയാളികളും , കറപ്പറ്റ്സും ഉണ്ട്. പക്ഷെ ഒപ്പം 130 കോടി മനുഷ്യരുടെ വീട് കൂടിയാണ് ഇന്ത്യ. ഞാൻ ഇന്നത്തെ ഭരണകൂടത്തിനെതിരാണ് , പക്ഷെ രാജ്യത്തിനെതിരല്ല. ഭരണകൂടത്തിനെതിര്‌ നിൽക്കണമെങ്കിൽ പോലും ഞാൻ ചവിട്ടി നിൽക്കുന്ന മണ്ണ് അവിടെ വേണമെന്ന് എനിക്ക് ബോധ്യമുണ്ട്. നമ്മൾ 130 കോടി ജനങ്ങളാണ് , നമുക്കാരും അഭയം തരില്ല , കോടിക്കണക്കിനു ഇന്ത്യക്കാരെ ഏറ്റെടുക്കാൻ ഒരു സമ്പന്ന രാജ്യവും തയ്യാറാകില്ല , ഇവിടുത്തെ ഭൂരിപക്ഷം ദരിദ്രരായ ഇരുണ്ട നിറമുള്ള ഇന്ത്യൻ മുസ്ലിമിനെ ഒരറബി രാജ്യവും കൈപിടിച്ചു കയറ്റില്ല. ഇന്നും അവനവന്റെ ഗ്രാമം വിട്ടു പുറത്തു പോയിട്ടില്ലാത്ത പാവങ്ങൾക്ക് കാൽനടയായി താണ്ടാവുന്ന ദൂരം താണ്ടി മരിച്ചു വീഴുകയെ നിവ്യത്തിയുള്ളു. നമുക്ക് പോകാൻ പിന്നെ ഇന്ത്യൻ മഹാസമുദ്രം മാത്രമേ ഉള്ളു. അത് കൊണ്ട് ഗതി കെട്ടാൽ നമ്മൾ പ്രതികരിക്കണം . Never use first policy യിൽ വിശ്വസിക്കുന്ന നമ്മൾ നിലനിൽപ്പിനാവശ്യമായാൽ അത് ചെയ്യണം. അത് പക്ഷെ തിന്നിട്ടു എല്ലിൻറ്റിടയിൽ കയറി ടീവിയിൽ യുദ്ധം കാണാൻ വേണ്ടിയല്ല.

നമ്മൾ ഇവിടെ തന്നെ ഉണ്ടാകണം , ഉണ്ടാകും.

No comments: