My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Friday 19 August 2016

The reason for not getting Olympic medals for Indians

"ഒളിമ്പിക്സിൽ എന്തുകൊണ്ടാണ് ഇന്ത്യ പരാജയമാകുന്നത്" എന്നതിനെ സംബന്ധിച്ച് ബി ബി സി യിൽ ഒരു ഡോക്കു ഫിക്ഷൻ പരിപാടി കണ്ടു.
അവർ കണ്ടെത്തുന്ന പ്രധാന കാരണങ്ങൾ......
1. ഇന്ത്യയിലെ ജനങ്ങൾക്ക് കായികാരോഗ്യത്തെ
കുറിച്ചുള്ള അവബോധം കുറവാണ്. ചെറുപ്പക്കാരിൽ
പോലും കായികക്ഷമതയില്ലാത്തവരാണ്
മഹാഭൂരിപക്ഷവും......
2. മക്കളുടെ കായികക്ഷമതയേക്കാൾ മാതാപിതാക്കൾ
ആഗ്രഹിക്കുന്നത് വിദ്യാഭ്യാസം മാത്രമാണ്.
3. ജനങ്ങൾക്ക് കായികാരോഗ്യത്തെ കുറിച്ച്
അവബോധം കുറവായതിനാൽ, ഗവൺമെന്റ് ആ
രംഗത്തെ തികച്ചും അവഗണിക്കുന്നു.
4. ബ്രിട്ടൻ ഒരു ഒളിമ്പിക് മെഡലിന് 2012 ൽ ശരാശരി 40
കോടിയാണ് മുടക്കിയതെങ്കിൽ ഇന്ത്യ അതിന്റെ 5
ശതമാനം പോലും ഈ രംഗത്ത് മുടക്കുന്നില്ല.
5. ഇന്ത്യൻ ഗവണ്മെണ്ടും ഇന്ത്യൻ സമ്പന്നരും
ക്രിക്കറ്റിനെയാണ് താൽപര്യപ്പെടുന്നത്. അത്
കളിക്കാർക്കും നിക്ഷേപകർക്കും രാഷ്ട്രീയക്കാർക്കും
ഒരുപോലെ പണം നൽകുന്ന കളിയാണ്.......!
*ഈ വർഷം ഇവിടെ നിന്നും യാത്ര തിരിച്ച ഒളിമ്പിക് ടീമിൽ, ഒഫീഷ്യൽ അംഗങ്ങൾ ബിസിനസ്സ് ക്ലാസിലും, കായികതാരങ്ങൾക്ക് ഇക്കോണോമി ക്ലാസിലും യാത്ര അനുവദിച്ചു ലോകത്തിനു മുമ്പിൽ നാം മാതൃകയായി.
**ബ്രസീലിൽ കായികതാരങ്ങൾക്ക് ആവേശവും ആത്മവിശ്വാസവും നൽകേണ്ട മന്ത്രി വിജയ് ഗോയൽ, തിന്നും കുടിച്ചും സെൽഫിയെടുത്തും നിരോധിത മേഖലയിൽ പ്രവേശിച്ച് ഒളിമ്പിക് അസോസിയേഷന്റെ താക്കീത് വാങ്ങിയും, ലോകത്തിനു മുമ്പിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ചു....!!

അതെങ്ങനയാ പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്തും ട്രില്ലിന്റെ പിരീഡ് കണക്ക് സാർ കേറി വരും..ഉസഘ ലസഗൂ ഒക്കെ പഠിപ്പിച്ചു പുഴുങ്ങി തീറ്റിക്കാൻ...സ്പോർട്സിനു യാതൊരു പ്രാധാന്യവുമില്ലല്ലോ..
അടുത്ത ഒളിംപിക്സിൽ അലുമിനീയം,ഇരുമ്പ്,തുരുമ്പ് എന്നീ മെഡലുകൂടി ഉൾപ്പെടുത്തണം..അല്ലാതെ നമ്മൾക്ക് ഇനി രക്ഷയില്ല...

No comments: