ഇസ്റോ ( ISRO ) റോകറ്റ് വിട്ടാൽ നമുക്കെന്തു കാര്യം. ശരിയാണു. കഴിഞ്ഞ ആഴ്ചയും ഒന്ന് വിട്ടു. IRNSS I 1D. സാധാരണക്കാരായ നമുക്ക് എന്താണു അതിൽ കാര്യം.. ഉണ്ട്. കാര്യമുണ്ട്.
കഴിഞ്ഞ ആഴ്ച വിക്ഷേപിച്ചത് IRNSS 1D. അത് 7 സാറ്റലുറ്റുകൾ ഉള്ള പ്രോജക്ടിലെ 4-ആമത്തെ സാടലറ്റ്. IRNSS-1A, 1B, 1C എന്നിവ 2013-14 ഇൽ വിക്ഷേപിച്ചു.
ഇനി ബാക്കി 3 എണ്ണം കൂടെ 1-2 വർഷത്തിനുള്ളിൽ ഇസ്റോ വിക്ഷേപിക്കും.
ഇടയ്ക്ക് ഒരു കാര്യം.. നമ്മൾ അറിഞ്ഞോ അറിയാതെയും GPS നമ്മുടെ ജീവിതത്തിന്റെ ഭാഗമായി. മൊബൈലിലും, കാറിലും, ബസ്സുകളിലും, എന്തിനു . ഇപ്പോൾ അഡ്രസ്സ് പറയുന്നതിനു കൂടെ GPS points ആളുകൾ കൊടുത്തു തുടങ്ങി. യാത്ര പോകുന്നതിനു മുന്നേ നമുക്ക് യാത്ര ചെയ്യേണ്ടതായ വാഹനം എവിടെ എത്തി എന്നു അറിയാനും, മീൻപിടുത്തക്കാർ കടലിൽ പോകുന്നതിനു മുന്നേ കാറ്റുണ്ടാവുമോ എന്നറിയാനും, കടലിൽ പോയാൽ അവർക്ക് തിരിച്ചു പോകേണ്ടതായ സ്ഥലം എളുപ്പത്തിൽ കണ്ടു പിടിക്കാനും, സ്കൂൾ ബസ്സ് ഇപ്പോൾ എവിടെ എത്തി എന്നൊക്കെ അറിയാനും ആളുകള് സ്വന്തം മൊബൈൽ ഫോണിലെ GPS ഉപയോഗിക്കുന്നു. എല്ലാം വിരൽത്തുമ്പിൽ !
ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന നാവിഗേഷൻ സിസ്റ്റമായ GPS അമേരിക്കയുടേതാാണു. ഒരു സുപ്രഭാതത്തിൽ അമേരിക്ക അത് പിന് വലിച്ചാൽ നമ്മുടെ കാര്യം ബുദ്ധിമുട്ടിലാവും. അതുകൊണ്ടാണ് നമ്മൾ നമ്മുടെ സ്വന്തം നാവിഗേഷൻ സിസ്റ്റം ആയ Indian Regional Navigational Satellite System (IRNSS) ഉണ്ടാക്കുന്നതു.
ഇനി എങ്ങനെ ആണു ഈ നാവിഗേഷൻ സിസ്റ്റം പ്രവര്ത്തിക്കുന്നത് എന്ന് നോക്കാം. ഇന്ത്യക്ക് വളരെ മുകളിലായി ( 36,000 km ) നമ്മൾ ഈ 7 സാറ്റലറ്റുകളെ പല ഇടങ്ങളിലായി നിർത്തുകയാണ്.
ഇതിൽ 4 എണ്ണം geosynchronous satellite -ഉം, 3 എണ്ണം geostationary satellite - ഉം ആണു.
നമ്മുടെ ആവശ്യാനുസരണം ഈ സാറ്റലറ്റുകൾ നമ്മൾ നില്കുന്ന സ്ഥാനവും, വഴിയും ഒക്കെ പറഞ്ഞു തരും. കടൽ, വായു , കര എന്നിവ വഴിയുള്ള എല്ലാ ഗാതാക്തങ്ങൾക്കും ഇത് ഉപയോഗിക്കാം.
ഇതുമൂലം സമയവും, ഇന്ധനവും, പൈസയും നമുക്ക് ലാഭിക്കാം.
കൂടാതെ കടൽ ക്ഷോഭം, സുനാമി, ഭൂമിശാസ്ത്രപരമായ പല കാര്യങ്ങൾക്കും, കാലാവസ്ഥ, കൃഷി എന്നിവയ്ക്കൊക്കെ ഒരു മുതൽകൂട്ടാവും ഈ IRNSS .
എന്തിനു 36,000 km മുകളിൽ ?
നമ്മൾ അയക്കുന്ന വാർത്താവിനിമയ ഉപഗ്രഹങ്ങൾ മിക്കതും 36,000 km മുകളിൽ ആണ് വിക്ഷേപിക്കുക. അത്ര ഉയരത്തിൽ നമുക്ക് മുകളിലായി അത് നിശ്ചലായി സ്ഥിതി ചെയ്യും. അപ്പോൾ ഒരു ചോദ്യം വരാം. അങ്ങനെ ഒരു വസ്തുവിന് ഭൂമിക്കു മുകളിൽ നിശ്ചലമായി നില്ക്കുവാൻ പറ്റുമോ ? ഇല്ല. പറ്റില്ല.
നമ്മൾ അതിനും വഴി കണ്ടുപിടിച്ചു. അത് എങ്ങനെ എന്ന് നോക്കാം.
നമ്മുടെ ഭൂമിയുടെ എസ്കേപ്പ് വെലോസിറ്റി 11.2 km/sec ആണെന്ന് അറിയാമല്ലോ. എന്ന് വച്ചാൽ 11.2 km /sec വേഗതയിൽ ഭൂമിക്കു സമാന്തരമായി നമ്മൾ വെടി വെച്ചാൽ ആ വെടിയുണ്ട നിലത്തു വീഴതെ 59 മിനിറ്റുകൊണ്ടു ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കും.
400 കിലോമീറ്റർ മുകളിലൂടെ പോകുന്ന ഒരു സാറ്റലറ്റ് 7.7 km/sec വേഗതയിൽ 90 മിനിറ്റ് എടുത്തു ഭൂമിയെ വലം വെച്ചുകൊണ്ടിരിക്കും.
ഉയരം കൂട്ടിയാൽ വേഗത കുറയും. അപ്പോൾ ഭൂമിയെ ചുറ്റുന്ന സമയവും കൂടും. അങ്ങനെ നോക്കിയാൽ 36000 km ഉയരത്തിൽ ഒരു സാടലറ്റ് ഭൂമിയെ ചുറ്റുവാൻ 24 മണിക്കൂർ എടുക്കും. 24 മണിക്കൂർ കൊണ്ടു ഭൂമിയും സ്വയം തിരിയും. 2 ഉം ഒരേ ദിശയിൽ ആക്കിയാൽ ആ ചുറ്റുന്ന സാറ്റലറ്റ് ഭൂമിക്കു മുകളിൽ നിശ്ചലമായി നില്ക്കുന്നതായി തോന്നും.
ഇങ്ങനെ 36000 km മുകളിൽ ഉള്ള സാറ്റലറ്റിനെ നമ്മൾ geostationary satellite എന്ന് വിളിക്കും.
കഴിഞ്ഞ മാർച്ച്-28 നു വിക്ഷേപിച്ച IRNSS 1D ഇപ്പോഴും geostationary orbit ഇൽ എത്തിയിട്ടില്ല.
( ഇപ്പോൾ അത് ഭൂമിയുടെ 400 കിലോമീറ്ററിനു മുകളിലുള്ള ബഹിരാകാശത്തു ചുറ്റി തിരിയുകയാണ്. അതിനെ ഇനി പടിപടിയായി ഉയർത്തി 36,000 km മുകളിലായി സ്ഥാപിക്കണം. അതിനു ദിവസങ്ങളോ, ആഴ്ചകളോ എടുക്കും )
അത് ശരിയായാൽ പരീക്ഷണാടിസ്താനത്തിൽ നമ്മുടെ നാവിഗേഷൻ സിസ്റ്റം പ്രവർത്തിപ്പിച്ചു തുടങ്ങും.
ഇപ്പോൾസ്വന്തമായി നാവിഗേഷൻ സിസ്റ്റം ഉള്ളതു അമേരിക്കയ്ക്കും, റഷ്യക്കും ആണു. പിന്നെ ഇപ്പോൾ നമ്മളും അതിനായി ശ്രമിക്കുന്നു.
അമേരിക്കയുടെ നാവിഗേഷൻ സിസ്റ്റം GPS .
റഷ്യയുടെ നാവിഗേഷൻ സിസ്റ്റം GLONASS.
ഇപ്പോൾ നമ്മുടേതു IRNSS .
ഇതുപയോഗിച്ച് ഇന്ത്യയും, അടുത്തു 1500 km ചുറ്റളവിലുള്ള രാജ്യങ്ങളും നമുക്ക് നിരീക്ഷിക്കാം, വഴികാട്ടിയായി ഉപയോഗിക്കാം.
ഇത് നമുക്കായി.. നമ്മൾ ഓരോരുത്തർക്കുമായി നമ്മുടെ ഭാരതത്തിൽ പൂർണമായും ഉണ്ടാക്കിയത് !.
No comments:
Post a Comment