Friday, 11 September 2020

പത്തുമണി ചെടികൾ 1.പോർട്ടുലിക 2. പേഴ്‌സ്‌ലേൻ 3.സിൻഡ്രല്ല 4.ടിയാര 5.ജംബോ 6.ടൈഗർസ്ട്രിപ്

https://youtu.be/uP3Wqn0m-CI

നീർവാർച്ചയുള്ള മണൽ കലർന്ന മണ്ണാണ് പത്തുമണിച്ചെടി നടാൻ അനുയോജ്യമെന്നു . മണ്ണ് കൊത്തിയിളക്കി എല്ലുപൊടി, ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക്, കമ്പോസ്റ്റ് തുടങ്ങിയവ അടിവളമായി ചേർത്താണ് നടീൽ സ്ഥലം തയാറാക്കുന്നത്. ഓടുകൾ അടുക്കി തടം നിർമിച്ചാണ് പത്തുമണിച്ചെടികൾ നട്ടിരിക്കുന്നത്. തണ്ടുകൾ നാലിഞ്ച് നീളത്തിൽ മുറിച്ചു നടും. ദിവസം ഒരു നേരം മാത്രമാണ് നന. നന അധികമായാൽ ചുവട് ചീയൽ ഇവയെ ബാധിക്കും. അതുകൊണ്ടുതന്നെ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാത്ത വിധത്തിൽവേണം സ്ഥലമൊരുക്കാനെന്നും  . ചുവട് ചീയുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത് പിഴുതു മാറ്റി ചുവട് പൂർണമായി നീക്കി വീണ്ടും നടും.

നല്ല സൂര്യപ്രകാശമുള്ള സ്ഥലമാണെങ്കിൽ പൂക്കളുടെ എണ്ണത്തിൽ വർധന ഉണ്ടാകും. അതേസമയം സൂര്യപ്രകാശം കുറവുള്ള സ്ഥലത്ത് നട്ടാൽ ചെടികൾക്ക് നല്ല വളർച്ചയുണ്ടാകുമെങ്കിലും പൂക്കൾ നന്നേ കുറവായിരിക്കും.

വളപ്രയോഗം
പച്ചച്ചാണകം കലക്കി നേർപ്പിച്ച് രണ്ടാഴ്ച കൂടുമ്പോൾ ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുന്ന . അതുപോലെ അസോള ജീർണിപ്പിച്ച് സ്ലറിയാക്കി ചാണവെള്ളത്തിനൊപ്പം കൊടുക്കാറുമുണ്ട്.

പേഴ്സ്‌ലേൻ, പോർട്ടുലക, സിൻഡ്രല, ‌ടൈഗർസ്ട്രിപ്, ജംബോ, ടിയാര എന്നിങ്ങനെ ആറിനങ്ങളാണ് . പേഴ്സ്‌ലേൻ ഒരു ലെയർ മാത്രം ഇതളുകളുള്ള ഇനമാണ്. രാവിലെ 10ന് വിരിഞ്ഞാൽ 11.30 ആകുമ്പോഴെക്കും കൂമ്പും. പോർട്ടുലക എന്ന ഇനത്തിന്റെ പൂക്കൾക്കാവട്ടെ ഒട്ടേറെ അടുക്കുകളുള്ള ഇതളുകളാണുള്ളത്. രാവിലെ വിരിഞ്ഞാൽ വൈകുന്നേരം 3–4 മണി വരെ ഇത് വാടാതെ നിൽക്കും. കാണാൻ ഏറെ ഭംഗിയുള്ള ഇനമാണ് സിൻഡ്രല്ല. രണ്ടു തരം ഇതളുകളാണ് ഈ ഇനത്തിനുള്ളത്. ടൈഗർ സ്ട്രിപ് എന്ന ഇനമാണ് മറ്റൊന്ന്. വലിയ പൂക്കളുള്ള ഈ ഇനം വൈകുന്നേരം വരെ വാടാതിരിക്കും. പേരുപോലെതന്നെ പൂക്കളുടെ വലുപ്പമാണ് ജംബോ പത്തുമണിയുടെ ആകർഷണം.

മഴ കൂടുതലുള്ള സമയങ്ങളിൽ പേഴ്സിലേൻ, സിൻഡ്രല്ല ഇനങ്ങളിൽ കടചീയൽ വലിയ തോതിൽ കാണപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രത്യേക പരിചരണം അവയ്ക്കു നൽകണം

No comments:

Post a Comment