Sunday, 2 August 2020

ഏത്ത (നേന്ദ്രൻ) വാഴ കൃഷി ചെയ്യുന്ന രീതി

സുപ്രഭാത വന്ദനം സുഹൃത്തുക്കളെ,
       
        ഞാൻ എന്റെ സ്ഥലത്ത് ഏത്ത (നേന്ദ്രൻ) വാഴ കൃഷി ചെയ്യുന്ന രീതി ,നിങ്ങളുമായിപങ്കുവക്കട്ടെ.ആർക്കെങ്കിലും ഇത്  ഉപകാരപ്പെട്ടാൽ ഞാൻ കൃതാർത്ഥനായി

        സാധാരണ എല്ലാവരും ഏത്തവാഴ കുല വെട്ടിയാൽ തടവെട്ടി ദൂരെ കളയുകയാണ് പതിവ്. അതിന് ശേഷം കണ്ണുകൾ പിരിച്ചെടുത്ത് ഉണക്കി വേറെ കുഴി താഴ്ത്തി നടും
        ഇനി ഇത് ഒന്ന് ചെയ്ത് നോക്കൂ. വാഴ നട്ട് മൂന്ന് - നാല് മാസത്തിനുള്ളിൽ ചുവട്ടിൽ പുതിയ കണ്ണുകൾ മുളക്കാൻ തുടങ്ങും. അപ്പോൾ തന്നെ അവ ചവുട്ടി നശിപ്പിക്കണം ഒന്നിനേയും വളരാൻ അനുവദിക്കരുത്. വഴക്ക് കിട്ടേണ്ട പോഷകങ്ങൾ കുഞ്ഞ് വാഴകൾ കൂടി വലിച്ചെടുക്കുന്നത് വാഴയുടെ വളർച്ചയേയും കുലയേയും നന്നായി ബാധിക്കും. വാഴയുടെ ചുവട്ടിൽ ഒരിക്കലും മണ്ണ് കൂട്ടി കുന ആക്കരുത്.അപ്രകാരം ചെയ്താൽ കണ്ണുകൾ നിയന്ത്രക്കാനാവാത്ത വിധം വളർന്ന് വരും.വാഴക്ക് വളം സ്വീകരിക്കുന്ന വേരുകൾ നീളം കൂട്ടി മണ്ണിൽ നിന്നാൽ വാഴക്ക് ഊന്ന് കൊടുക്കേണ്ട ചിലവും കുറക്കാം 'അതിന് വാഴക്ക് വളം കൊടുക്കുമ്പോൾ വാഴയുടെ കൈകൾ നിൽക്കുന്നതിന് പുറത്ത് ( cano ppy area ) മാത്രം വളം ഇടുക. കളകൾ ഉണ്ടെങ്കിൽ രണ്ട് ഇഞ്ച് പൊക്കത്തിൽ വെട്ടി കളഞ്ഞാൽ മതി.അപ്രകാരം ചെയ്യുമ്പോൾ വാഴയുടെ വളം വലിക്കുന്ന പ്രധാന വേരുകൾ അവിടെ എത്തി നീളം കൂടി കൊണ്ടിരിക്കും. നീളം കൂടുന്നതിന് അനുസരിച്ച്‌ അവയുടെ വണ്ണവും സൂക്ഷ് വേരുകളുടെ എണ്ണവും വർദ്ധിക്കും' തന്മൂലം കൂടുതൽ പോഷകങ്ങൾ വലിച്ചെടുത്ത് ഇലകളുടെ വീതിയും നീളവും കൂടും.തന്മൂലം വാഴയുടെ വണ്ണവും കുലയുടെ വലിപ്പവും കൂടും;
     
     വാഴ കുലച്ച് കുല ചാഞ്ഞതിന് ശേഷം മുളച്ച് വരുന്ന കണ്ണുകളിൽ കുലയുടെ മുൻപിലും പുറകിലും മുളച്ച് വരുന്ന കരുത്തുള്ള രണ്ട് കണ്ണ് മാത്രം തുടർന്ന് വളരാൻ അനുവദിക്കുക. ബാക്കി ഉള്ളവ വെട്ടിയോ ചവുട്ടിയോ നശിപ്പിച്ചു കൊണ്ടിരിക്കണം'ആ രണ്ട് കണ്ണുകളും വാഴ കുല വെട്ടാൻ മൂപ്പാകാൻ എടുക്കുന്ന മൂന്ന് മാസം കൊണ്ട് നല്ല പുഷ്ടി പ്രാപിച്ചു കൊള്ളും. അതിന് പ്രത്യേകിച്ച് ഒരു ചിലവും പണിയും ഇല്ല. വാഴ കുല മുപ്പ് ആയി വെട്ടുമ്പോൾ പരമാവധി ഉയരത്തിൽ വച്ച് കുല വെട്ടി എടുത്ത ശേഷം തടി (തട) അവിടെ തന്നെ നിർത്തണം' മറ്റ് കണ്ണുകൾ അടർത്തിമാറ്റുകയോ നശിപ്പികുകയോ ചെയ്യണം. ആ സമയം ഉയരം കൂട്ടാതെ കുറച്ച് മണ്ണ് കൂട്ടികൊടുക്കണം.

     ഇപ്രകാരം ചെയ്താൽ അടുത്ത 7 മാസത്തിൽ 2 കുല വലിയ ചില വോ പണിയോ ഇല്ലാതെ കിട്ടും.ഇത് വീണ്ടും തുടരാം.എല്ലാ പ്രാവശ്യവു നിമാ വിരകളെ നിയന്ത്രിക്കാൻ വേപ്പിൻ പിണ്ണാക്ക് ചുറ്റും ഇട്ട് കൊടുക്കണം'വാഴക്ക് ചുറ്റും ബന്ദി ചെടി നടുന്നത് നിമാ വിരകളെ പ്രതിരോധിക്കാൻ നല്ലതാണ്. ഇതെല്ലാം ഞാൻ അനുവർത്തിക്കുന്ന രീതികളാണ്.

No comments:

Post a Comment